പോളിയോ കാലുകള്‍ തളര്‍ത്തിയാലും മനസ് തളരാത്ത സംരംഭക

പോളിയോ ബാധിച്ച് അരക്ക് കീഴ്പോട്ട് തളര്‍ന്ന ദീജ സ്വന്തം നിലനില്‍പ്പിനും ചികിത്സയ്ക്കും വേണ്ടിയാണ് അച്ചാര്‍ നിര്‍മാണം ആരംഭിച്ചത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

കൈപ്പുണ്യവും സംരംഭകത്വവും കൈകോര്‍ക്കുന്ന മേഖലയില്‍ ശാരീരിക വൈകല്യങ്ങള്‍ക്ക് ഒരു സ്ഥാനവും ഇല്ല എന്ന് തെളിയിക്കുന്നതാണ് വര്‍ക്കല മുത്താനം സ്വദേശിയായ ദീജ സതീശന്റെ നൈമിത്ര അച്ചാറുകള്‍.

പോളിയോ ബാധിച്ച് അരക്ക് കീഴ്പോട്ട് തളര്‍ന്ന ദീജ സ്വന്തം നിലനില്‍പ്പിനും ചികിത്സയ്ക്കും വേണ്ടിയാണ് അച്ചാര്‍ നിര്‍മാണം ആരംഭിച്ചത്. കഠിനപരിശ്രമവും ഓണ്‍ലൈന്‍ വിപണിയി മുന്‍നിര്‍ത്തി അതില്‍ വിജയം കാണുകയും ചെയ്തു. ചെറുപ്പം മുതല്‍ക്ക് വീല്‍ചെയറില്‍ തന്നെയാണ് ജീവിതം. എന്നാല്‍ കൈപ്പുണ്യത്തിന്റെ കാര്യത്തില്‍ ആരോടും അടിയറവ് പറയേണ്ടി വന്നില്ല.

വെജിറ്റേറിയന്‍ അച്ചാറുകള്‍ ഉണ്ടാക്കിക്കൊണ്ടായിരുന്നു തുടക്കം. നാരങ്ങാ, മാങ്ങ, കാരാട്ട്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങിയ അച്ചാറുകള്‍ 50 ഗ്രാം ടിന്നിന് 50 രൂപ മുതല്‍ 70 രൂപ വരെ വിലയിട്ടാണ് ദീജ തുടക്കത്തില്‍ വിറ്റിരുന്നത്. രുചിയുടെ കാര്യത്തില്‍ പ്രാദേശിക വിപണി ഏറ്റെടുത്ത നൈമിത്ര അച്ചാറുകള്‍ക്ക് ഇപ്പോള്‍ ഫേസ്ബുക്ക്, വാട്സാപ്പ് കൂട്ടായ്മകള്‍ വഴി കേരളത്തിന് പുറത്തും വിപണിയുണ്ട്.

വെജിറ്റേറിയന്‍ അച്ചാറുകള്‍ വിജയിച്ചതോടെ ദീജ നോണ്‍ വെജിറ്റേറിയന്‍ അച്ചാറുകളുടെ നിര്‍മാണവും ആരംഭിച്ചിരിക്കുകയാണ്. ബീഫ്, മീന്‍ അച്ചാറുകളാണ് ഈ വിഭാഗത്തില്‍ ദീജ നിര്‍മിക്കുന്നത്. ഇപ്പോള്‍ പ്രാദേശിക വിപണിയില്‍ മാത്രമാണ് എങ്കിലും തന്റെ നൈമിത്ര അച്ചാറുകളെ കേരളത്തില്‍ എങ്ങും ലഭിക്കുന്ന ഒരു ബ്രാന്‍ഡ് ആക്കി മാറ്റണം എന്നാണ് ദീജയുടെ ആഗ്രഹം. ഫോണില്‍ വിളിച്ചോ വാട്സാപ്പ് വഴിയോ അച്ചാറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാവുന്നതാണ്. അച്ചാറുകള്‍ ആവശ്യമുള്ളവര്‍ 7902375735 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version