ബെലൂഗ കാവിയര്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ ഭക്ഷണം

അമിതമായ മത്സ്യബന്ധനത്താല്‍ ഏറ്റവും വംശനാശഭീഷണി നേരിടുന്ന കാവിയര്‍ ഇനത്തില്‍ പെട്ടാല്‍ മത്സ്യത്തിന്റെ മുട്ടയാണ് ബെലൂഗ കാവിയര്‍

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

രുചിച്ചു നോക്കണമെങ്കില്‍ മുടക്കണം പതിനായിരങ്ങള്‍. ഇന്ത്യയിലെ കണക്ക് അനുസരിച്ച് 30 ഗ്രാമിന് ഏകദേശം 8,000 മുതല്‍ 18,000 രൂപ വരെ വിലയുള്ള ഈ മത്സ്യ വിഭവത്തിന്റെ പേരാണ് ബെലൂഗ കാവിയര്‍. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ഭക്ഷണം എന്നാണ് ഇതറിയപ്പെടുന്നത്. അമിതമായ മത്സ്യബന്ധനത്താല്‍ ഏറ്റവും വംശനാശഭീഷണി നേരിടുന്ന കാവിയര്‍ ഇനത്തില്‍ പെട്ടാല്‍ മത്സ്യത്തിന്റെ മുട്ടയാണ് ബെലൂഗ കാവിയര്‍.

കാസ്പിയന്‍, ബ്ലാക്ക് സീ കളിലാണ് സാധാരണയായി ബെലൂഗ മത്സ്യം കണ്ടുവരുന്നത് ഇരുപത് വര്‍ഷത്തോളമെടുക്കും ഒരു ബെലൂഗ മല്‍സ്യം വളര്‍ന്ന് മധ്യപ്രായത്തിലെത്താന്‍. ബെലൂഗ മത്സ്യത്തിന്റെ ശുദ്ധീകരിച്ചതും അല്ലാത്തതുമായ മുട്ടകള്‍ ഭക്ഷണത്തിനായി ഉപയോഗിച്ച് വരുന്നു. പണ്ട് ഇതൊരു രാജവിഭവമായിരുന്നു. എന്നാല്‍ ഇന്ന് പല സ്റ്റാര്‍ ഹോട്ടലുകളിലും ഇത് ലഭ്യമാണ്. മറ്റ് കടല്‍ മീനുകളോട് താരതമ്യപ്പൊടുത്തുബോള്‍ ബെലുഗയില്‍ അടങ്ങിയിരിക്കുന്നത് വലുതും മൃദുവുമായ മുട്ടകളാണ്. ഒരു ഔണ്‍സ് കാവിയറിന് 200 മുതല്‍ 300 ഡോളര്‍ വരെയാണ് വില വരുന്നത്. വിറ്റാമിന്‍ B12 നല്‍കുന്ന കാവിയറില്‍ കൊളസ്‌ട്രോളിന്റെയും ഉപ്പിന്റെയും അംശം വളരെക്കൂടുതലാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version