സകല ഉല്‍പ്പന്നങ്ങളും 999 രൂപയില്‍ താഴെ; റിലയന്‍സ് യൂസ്റ്റ കേരളത്തിലെത്തി

ഓഗസ്റ്റില്‍ ഹൈദരാബാദിലെ ശരത് സിറ്റി മാളിലാണ് യൂസ്റ്റായുടെ ആദ്യ സ്റ്റോര്‍ ആരംഭിച്ചത്.റിലയന്‍സ് യൂസ്റ്റാ കേരളത്തിലുമെത്തി; ഇവിടെയെല്ലാമാണ് ആദ്യ ഔട്ട്‌ലെറ്റുകള്‍

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ലറായ റിലയന്‍സ് റീട്ടെയിലിന്റെ യുവാക്കളെ കേന്ദ്രീകരിച്ചുള്ള ഫാഷന്‍ റീട്ടെയില്‍ സംരംഭമായ യൂസ്റ്റ കേരളത്തിലെത്തി. പാലക്കാട്, എടപ്പാള്‍, ആലത്തിയൂര്‍, വേങ്ങര എന്നിവിടങ്ങളിലാണ് ആദ്യ ഔട്ട്‌ലെറ്റുകള്‍. പുതിയ നാല് സ്റ്റോറുകള്‍ സംസ്ഥാനത്തുടനീളമുള്ള യുവ ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന, ട്രെന്‍ഡി വസ്ത്രങ്ങള്‍ ലഭ്യമാക്കും. 2023 ഓഗസ്റ്റില്‍ ഹൈദരാബാദിലെ ശരത് സിറ്റി മാളിലാണ് യൂസ്റ്റാ യുടെ ആദ്യ സ്റ്റോര്‍ ഇന്ത്യയില്‍ ആരംഭിച്ചത്.

യൂസ്റ്റായിലെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 999 രൂപയില്‍ താഴെയാണ് വില. ഭൂരിഭാഗം ഉല്‍പ്പന്നങ്ങളും 499 രൂപയില്‍ താഴെ ലഭ്യമാകും. യൂസ്റ്റാ യുടെ ‘സ്റ്റാറിംഗ് നൗ’ ശേഖരത്തില്‍ ട്രെന്‍ഡി ടോപ്പുകള്‍, ബോട്ടം, യൂണിസെക്‌സ്, ഉല്‍പ്പന്നങ്ങള്‍, പ്രതിവാര പുതിയ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഒരു വലിയനിര അവതരിപ്പിക്കുന്നു.

ടെക്-പ്രാപ്തമായ സ്റ്റോറുകളിലൂടെ കേരളത്തിലെ സ്റ്റോറുകളും യുവാക്കളുടെ ഫാഷന്‍ കേന്ദ്രങ്ങളായി മാറാന്‍ ഒരുങ്ങുകയാണ്. പുതുമകളോടും ഉപഭോക്തൃ കേന്ദ്രീകൃത അനുഭവങ്ങളോടുമുള്ള യൂസ്റ്റാ യുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, വേഗത്തിലുള്ള ഇടപാടുകള്‍ക്കുള്ള സെല്‍ഫ് ചെക്കൗട്ട് കൗണ്ടറുകള്‍, ക്യുആര്‍ കോഡ് സ്‌ക്രീനുകള്‍, സൗകര്യപ്രദമായ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെ വിവിധ സാങ്കേതികവിദ്യകള്‍ സ്റ്റോറുകളില്‍ അവതരിപ്പിക്കും.

ഇതിനുപുറമെ യൂസ്റ്റാ ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനുമായി സഹകരിച്ച്, പഴയ വസ്ത്രങ്ങള്‍ സംഭാവന ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്നുണ്ട്. ഈ സംരംഭം പ്രായോഗികവും പരിസ്ഥിതി സൗഹൃദവുമായ രീതിയില്‍ ഉപയോഗിക്കാവുന്ന വസ്ത്രങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.

പാലക്കാട് കോളേജ് റോഡ്, എടപ്പാളിലെ ഫോറം സെന്റര്‍, ആലത്തിയൂരിലെ പൊന്നാനി – തിരൂര്‍ റോഡ്, പരപ്പനങ്ങാടി റോഡിലെ വളപ്പില്‍ കോംപ്ലക്‌സ്, വേങ്ങര എന്നിവിടങ്ങളിലാണ് യൂസ്റ്റാ ഫാഷന്‍ ശ്രേണി ഇപ്പോള്‍ ലഭ്യമാവുന്നത്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version