ലുലു ഇന്ത്യയുടെ റീട്ടെയില്‍, മാള്‍ ബിസിനസ് വരുമാനത്തില്‍ 15.8% വര്‍ധന; രണ്ട് പുതിയ മാളുകളും കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും ലക്ഷ്യമിട്ട് 1,000 കോടിയുടെ നിക്ഷേപം

രണ്ട് പുതിയ ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും അടക്കം വലിയ വിപുലീകരണ പദ്ധതിയാണ് നടപ്പ് സാമ്പത്തിക വര്‍ഷം ലുലു ഇന്ത്യയില്‍ നടപ്പാക്കുക

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Image:Wikipedia

കൊച്ചി: ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ റീട്ടെയില്‍, ഷോപ്പിംഗ് മാള്‍ ബിസിനസ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ ഏകീകൃത പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തെ 5,448.5 കോടിയില്‍ നിന്ന് 15.8 ശതമാനം വര്‍ധിച്ച് 6,308.2 കോടി രൂപയായി. രണ്ട് പുതിയ ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും അടക്കം വലിയ വിപുലീകരണ പദ്ധതിയാണ് നടപ്പ് സാമ്പത്തിക വര്‍ഷം ലുലു ഇന്ത്യയില്‍ നടപ്പാക്കുക. ഇതിനായി 1000 കോടി രൂപയോളം ചെലവഴിക്കും. 

നിലവില്‍ ലുലു ഇന്ത്യക്ക് ഏഴ് നഗരങ്ങളിലായി ഏഴ് ഷോപ്പിംഗ് മാളുകളാണുള്ളത്. ഇവയുടെ ലീസിന് നല്‍കാവുന്ന ആകെ വിസ്തീര്‍ണം 31 ലക്ഷം ചതുരശ്ര അടിയാണ്. ഇതുകൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 17 ഹൈപ്പര്‍മാര്‍ക്കറ്റുകളും കമ്പനി നടത്തുന്നു. 2026 ഫെബ്രുവരി മാസത്തിലെ കണക്കനുസരിച്ച് മാളുകളിലെ ഒക്യുപന്‍സി നിരക്ക് 98.4 ശതമാനമാണ്. 

ശക്തമായ ഭാവി ബിസിനസ്

അടുത്തിടെ പുറത്തുവന്ന ഒരു ക്രെഡിറ്റ് അസസ്‌മെന്റ് റിപ്പോര്‍ട്ട് പ്രകാരം, 2027 സാമ്പത്തിക വര്‍ഷത്തില്‍ ലുലു ഇന്ത്യയുടെ പ്രവര്‍ത്തന വരുമാനം 23-25 ശതമാനം വര്‍ധിച്ച് 7,500-8,000 കോടിയിലെത്തും. 2028 സാമ്പത്തിക വര്‍ഷത്തില്‍ 14-16 ശതമാനം വളര്‍ച്ചയും പ്രതീക്ഷിക്കുന്നു.

കമ്പനിയുടെ സ്വന്തം റീട്ടെയില്‍ ഫോര്‍മാറ്റ് സ്റ്റോറുകളുടെ വ്യാപനം, പുതിയ സ്റ്റാന്‍ഡ്-എലോണ്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, രണ്ട് പുതിയ ഷോപ്പിംഗ് മാളുകളുടെ പ്രവര്‍ത്തനം, ലീസിംഗ് ബിസിനസിലെ തുടര്‍ച്ചയായ ശക്തമായ പ്രകടനം എന്നിവയാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന പിന്തുണയാകുകയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

വളര്‍ച്ചയുടെ അടുത്തഘട്ടത്തിന് പിന്തുണ നല്‍കുന്നതിനായി 2026-27, 2027-28 സാമ്പത്തിക വര്‍ഷങ്ങളില്‍ 1,000 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഈ തുക സ്വതന്ത്രമായ റീട്ടെയില്‍ ശൃംഖല വികസിപ്പിക്കുന്നതിനും രണ്ട് പുതിയ ഷോപ്പിംഗ് മാളുകള്‍ നിര്‍മ്മിക്കുന്നതിനുമാണ് ഇതില്‍ ഗണ്യമായ തുക വിനിയോഗിക്കുക. 500-550 കോടി രൂപ 2026-27 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ചെലവഴിക്കും. 

ധനസമാഹരണം വായ്പയിലൂടെ

കമ്പനിയുടെ ധനസമാഹരണത്തിന് വായ്പകളെയാണ് പ്രധാനമായും ആശ്രയിക്കുക. വിപുലീകരണ പദ്ധതിക്കൊപ്പം വലിയ തോതിലുള്ള വായ്പാ തിരിച്ചടവും കമ്പനിക്ക് മുന്നിലുണ്ട്. 2026-27, 2027-28 സാമ്പത്തിക വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും 1,347 കോടി രൂപ വീതം വായ്പായിനത്തില്‍ തിരിച്ചടയ്ക്കാനാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നിലവിലുള്ള രണ്ട് വായ്പകള്‍ ദീര്‍ഘകാല കാലാവധിയുള്ള പുതിയ വായ്പകളിലൂടെ റീഫിനാന്‍സ് ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 

English Summary

Lulu India Bets Big on Expansion with ?1,000 Crore Capex After 15.8% Revenue Growth
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version