വിഴിഞ്ഞം പോര്‍ട്ടില്‍ കൈകോര്‍ത്ത് അദാനിയും എംഎസ്സിയും; 49% ഓഹരികള്‍ എംഎസ്സി ഏറ്റെടുക്കുക 13,225 കോടി രൂപയ്ക്ക്, പ്രധാന ബിസിനസ് വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖത്തിന് ഏകദേശം 2.85 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം കണക്കാക്കിയാണ് ഇടപാട്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: AI-generated

വിഴിഞ്ഞം തുറമുഖത്തില്‍ 49% ഓഹരി എംഎസ്സിക്ക്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49% ഓഹരി, അദാനി പോര്‍ട്‌സ് സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ ഷിപ്പിംഗ് വമ്പനായ എംഎസ്സി ഗ്രൂപ്പിന്റെ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന് (ടിഐഎല്‍) വില്‍ക്കും. 1.4 ബില്യണ്‍ ഡോളര്‍ അഥവാ ഏകദേശം 13,225 കോടി രൂപയാണ് ഇടപാട് തുക. വിഴിഞ്ഞം തുറമുഖത്തിന് ഏകദേശം 2.85 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം കണക്കാക്കിയാണ് ഇടപാട്. ഇന്ത്യയിലെ തുറമുഖ മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപങ്ങളിലൊന്നായാണ് ഈ ഇടപാട് കണക്കാക്കപ്പെടുന്നത്. ചരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കാനും തുറമുഖത്തിന്റെ വികസനം വേഗത്തിലാക്കാനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ഇ-20 പദ്ധതി ഇപ്പോവും പരീക്ഷണ ഘട്ടത്തിലെന്ന് കേന്ദ്രം

പെട്രോളില്‍ 20% എഥനോള്‍ കലര്‍ത്തുന്ന പദ്ധതി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും ഇതിന്റെ സമഗ്ര ഫലം അടുത്ത വര്‍ഷത്തോടെ വ്യക്തമായേക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വാഹനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും ഇന്ധനക്ഷമതയെക്കുറിച്ചും ഉയര്‍ന്ന ആശങ്കകള്‍ക്കിടയിലും 20% എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ എന്ന നയത്തില്‍ മാറ്റമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 2025-26 ലെ എഥനോള്‍ വിതരണവുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്രം സുപ്രീം കോടതിയില്‍ ഈ നിലപാട് അറിയിച്ചത്. രാജ്യത്തിന്റെ എണ്ണ ഇറക്കുമതി കുറയ്ക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കാനുമുള്ള ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമായാണ് ഇ-20 പദ്ധതി തുടരുന്നതെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

—-

രണ്ടാം ദിവസവും വിപണി നഷ്ടത്തില്‍; മെറ്റലും വാഹന ഓഹരികളും സമ്മര്‍ദത്തില്‍

ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 249 പോയന്റ് നഷ്ടത്തോടെ 76,478 ലും നിഫ്റ്റി 80 പോയന്റ് നഷ്ടത്തില്‍ 23,865 ലും വ്യാപാരം അവസാനിപ്പിച്ചു. ആഗോള അനിശ്ചിതത്വവും നിക്ഷേപകരുടെ ലാഭമെടുപ്പും പ്രധാന സൂചികകളെ ബാധിച്ചപ്പോള്‍ മെറ്റല്‍, ഓട്ടോ ഓഹരികളിലാണ് കൂടുതല്‍ വില്‍പ്പന സമ്മര്‍ദം അനുഭവപ്പെട്ടത്. എന്നാല്‍ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ച് വിപണിക്ക് ഭാഗിക പിന്തുണ നല്‍കി. കമ്പനികളുടെ ഒന്നാം പാദ ഫലങ്ങളും ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ചകളും ഇനി വിപണിയുടെ ദിശ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളാകും.

ഇന്ത്യയുടെ യുപിഐ പേയ്മെന്റ് സംവിധാനം ഇനി ഗ്രീസിലും

ഇന്ത്യയുടെ യുപിഐ പേയ്മെന്റ് സംവിധാനം ഇനി ഗ്രീസിലും ലഭിക്കും. ഏഥന്‍സ്, മൈക്കോണോസ് ഉള്‍പ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തെരഞ്ഞെടുത്ത വ്യാപാര സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യുപിഐ ഉപയോഗിച്ച് എളുപ്പത്തില്‍ പണമിടപാട് നടത്താം. കൈവശം കരുതേണ്ട വിദേശ കറന്‍സിയും കാര്‍ഡ് ഇടപാടുകളിലെ അധിക ചെലവും കുറയാന്‍ ഇത് സഹായിക്കും. ഫ്രാന്‍സ്, യുഎഇ, ഖത്തര്‍, സിംഗപ്പൂര്‍, മൗറീഷ്യസ്, കംബോഡിയ, ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലും ഇന്ത്യയുടെ യുപിഐ സേവനങ്ങള്‍ ലഭ്യമാണ്.

ഒന്നേകാല്‍ നൂറ്റാണ്ടിനിടയിലെ വരണ്ട ജൂണ്‍!

1901ന് ശേഷം ഇന്ത്യയില്‍ രേഖപ്പെടുത്തിയ അഞ്ചാമത്തെ ഏറ്റവും വരണ്ട ജൂണ്‍ മാസമാണ് ഇത്തവണത്തേതെന്ന് റിപ്പോര്‍ട്ട്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതിനെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങളില്‍ സാധാരണയേക്കാള്‍ വളരെ കുറവ് മഴയാണ് ലഭിച്ചത്. ഇതുമൂലം ഖാരിഫ് വിളകളുടെ വിത്ത് വിതയ്ക്കല്‍ മന്ദഗതിയിലാകുകയും കാര്‍ഷിക മേഖലയില്‍ ആശങ്ക ഉയരുകയും ചെയ്തിട്ടുണ്ട്. ജൂലൈയില്‍ മഴ ശക്തമാകാത്ത പക്ഷം ഭക്ഷ്യധാന്യ ഉല്‍പാദനത്തെയും ഭക്ഷ്യവിലക്കയറ്റത്തെയും ഇത് ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version