പത്ത് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിനെ ദക്ഷിണേന്ത്യ നയിക്കും: സിഐഐ

ഇന്ത്യയുടെ ജിഡിപിയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് സിഐഐ ദക്ഷിണ മേഖലയുടെ പുതിയ ചെയര്‍മാനായി ചുമതയയേറ്റ പി രവിചന്ദ്രന്‍

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
സി.ഐ.ഐ. ദക്ഷിണ മേഖലാ മുൻ ചെയർമാനും മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സി.എം.ഡി.യുമായ തോമസ് ജോൺ മുത്തൂറ്റ്, വോൾവോ ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കമൽ ബാലി, സി.ഐ.ഐ. വൈസ് പ്രസിഡന്റും ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് സഹസ്ഥാപകയും എം.ഡി.യുമായ ഡോ. സുചിത്ര കെ. എല്ല, സി.ഐ.ഐ. പ്രസിഡന്റും ഇ.വൈ. ആഫ്രിക്ക ആൻഡ് ഇന്ത്യ റീജിയൺ റീജിയണൽ പാർട്ണറുമായ രാജീവ് മേമാനി എന്നിവർ ശനിയാഴ്ച കൊച്ചിയിൽ നടന്ന സി.ഐ.ഐ. സൗത്ത് ഇന്ത്യ വാർഷിക സമ്മേളനത്തിൽ.

കൊച്ചി: ഇന്ത്യ അഞ്ച് മുതല്‍ പത്ത് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്ക് കുതിക്കുമ്പോള്‍ ദക്ഷിണേന്ത്യ അതിന് നേതൃത്വം നല്‍കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ). കൊച്ചിയില്‍ നടന്ന സിഐഐ ദക്ഷിണ മേഖലാ വാര്‍ഷിക സമ്മേളനത്തിലാണ് വ്യവസായ പ്രമുഖര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് സിഐഐ ദക്ഷിണ മേഖലയുടെ പുതിയ ചെയര്‍മാനായി ചുമതയയേറ്റ പി രവിചന്ദ്രന്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ കയറ്റുമതിയെയും വിലക്കയറ്റത്തെയും ബാധിച്ചേക്കാമെങ്കിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഇതിനെ മറികടക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ സിഐഐ സര്‍ക്കാരുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ആകെ ചരക്ക് കയറ്റുമതിയുടെ 38 മുതല്‍ 40 ശതമാനം വരെ ദക്ഷിണേന്ത്യയില്‍ നിന്നാണെന്ന് സ്ഥാനമൊഴിഞ്ഞ ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ഏകദേശം 124 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഈ മേഖലയില്‍ നടക്കുന്നത്. ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒരേ അവസരത്തിനായി പരസ്പരം മത്സരിക്കുകയല്ല, മറിച്ച് പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗവേഷണ-വികസന മേഖലകളില്‍ (ആര്‍ ആന്‍ഡ് ഡി) ഇന്ത്യ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണെന്ന് സിഐഐ വൈസ് പ്രസിഡന്റും ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. സുചിത്ര കെ എല്ല പറഞ്ഞു. സാങ്കേതിക വിദ്യ കൈമാറിക്കിട്ടാന്‍ ഇനി കാത്തുനില്‍ക്കാനാവില്ലെന്നും സ്വന്തമായി നവീന ആശയങ്ങള്‍ വികസിപ്പിക്കണമെന്നും സുചിത്ര പറഞ്ഞു.

നിര്‍മ്മാണ മേഖലയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും (എഐ) ദക്ഷിണേന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് സിഐഐ പ്രസിഡന്റ് രാജീവ് മേമാനി പറഞ്ഞു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്, ഭൂമി ഡിജിറ്റലൈസേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ത്യയുടെ ഉത്പാദന ശേഷിയിലും മനുഷ്യവിഭവശേഷിയിലുമുള്ള വിശ്വാസമാണ് വോള്‍വോ ഗ്രൂപ്പിനെപ്പോലുള്ള ആഗോള കമ്പനികള്‍ ഇവിടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്ന് വോള്‍വോ ഗ്രൂപ്പ് ഇന്ത്യ എംഡി കമല്‍ ബാലി പറഞ്ഞു.

പി രവിചന്ദ്രന്‍ പുതിയ ചെയര്‍മാന്‍

സിഐഐ ദക്ഷിണ മേഖല ചെയര്‍മാനായി പി രവിചന്ദ്രന്‍ ചുമതലയേറ്റു. തോമസ് ജോണ്‍ മുത്തൂറ്റിന്റെ തുടര്‍ച്ചക്കരാനായാണ് അദ്ദേഹം സിഐഐ ദക്ഷിണ മേഖലയെ നയിക്കാനെത്തുന്നത്. 2025 മുതല്‍ സിഐഐ ദക്ഷിണ മേഖല ഡെപ്യൂട്ടി ചെയര്‍മാനായി സേവനമനുഷ്ഠിക്കുകയായിരുന്നു പി രവിചന്ദ്രന്‍. ഡച്ച് എന്‍ജിനീയറിംഗ് കമ്പനിയായ ഡാന്‍ഫോസിന്റെ ഇന്ത്യന്‍ ഘടകത്തിന്റെ പ്രസിഡന്റാണ് രവിചന്ദ്രന്‍.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version