കേരളത്തിലേത് മികച്ച ഡിഫന്‍സ് എക്കോസിസ്റ്റം

തിരുവനന്തപുരം കേന്ദ്രീകരിച്ച് കേരളം ഇന്ത്യയുടെ ബഹിരാകാശ-പ്രതിരോധ മേഖലയിലെ കരുത്തുറ്റ ശക്തിയായി മാറുകയാണ്. വിക്രം സാരാഭായ് സ്‌പേസ് സെന്റർ ഉൾപ്പെടെയുള്ള ഐഎസ്ആർഒ യൂണിറ്റുകൾക്ക് പുറമെ, ബ്രഹ്‌മോസ് മിസൈൽ നിർമ്മാണത്തിനായുള്ള പുതിയ യൂണിറ്റും, പള്ളിപ്പുറം, വേളി, കോട്ടുകാൽ എന്നിവിടങ്ങളിൽ വരാനിരിക്കുന്ന ഡിഫൻസ് ഇൻഡസ്ട്രിയൽ പാർക്കുകളും കേരളത്തിന്റെ വ്യവസായ ഭൂമിക മാറ്റിയെഴുതും. കെസ്‌പെയ്‌സിന്റെ (K-SPACE) നേതൃത്വത്തിൽ 60-ലേറെ കമ്പനികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോർത്തിണക്കി ഒരു വലിയ എക്കോസിസ്റ്റം ഇവിടെ രൂപപ്പെടുന്നു.

G. Levin
Shri. G. Levin is a distinguished former space scientist who has dedicated decades to India’s space program. He currently spearheads the Kerala Space Park (K-SPACE), an...
Photo credit: KSPACE / Facebook

ബഹിരാകാശ വൈമാനിക പ്രതിരോധ മേഖലയില്കേരളം വലിയ രീതിയിലുള്ള മുന്നേറ്റമാണ് സമീപകാലത്തായി കാഴ്ചവെക്കുന്നത്. തിരുവനന്തപുരം ഇന്ത്യയുടെ സ്പേസ് ആക്ടിവിറ്റികളുടെ മെയിന്കേന്ദ്രമാണ്. വിക്രം സാരാഭായ് സ്പേസ് സെന്റര്‍, ലിക്വിഡ് പ്രൊപ്പല്ഷന്സിസ്റ്റം സെന്റര്‍, ഐഎസ്ആര് ഇനേര്ഷ്യല്സിസ്റ്റംസ് യൂണിറ്റ് (ഐഐഎസ്ടി) ഇത്രയും സ്ഥാപനങ്ങള്സ്പേസ് മേഖലയിലെ കേരളത്തില്നിന്നുള്ള സ്ഥാപനങ്ങളാണ്. പ്രതിരോധ മേഖലയിലാണെങ്കില് കൊച്ചിന്ഷിപ്പ്യാര്ഡ്, എന്പിഒഎല്‍, ബ്രഹ്മോസ് എയറോസ്പേസ് ട്രിവാന്ഡ്രം ലിമിറ്റഡ്, സതേണ്എയര്കമാന്ഡ്, സതേണ്നേവല്കമാന്ഡ്, വരാനിരിക്കുന്ന സതേണ്തിയേറ്റര്കമാന്, രീതിയില്ഒരു നല്ല ഡിഫന്സ് എക്കോസിസ്റ്റം കേരളത്തിലുണ്ട്

സ്പേസിലെ ടെക്നോളജികള്പലതും ഡിഫന്സില്ഉപയോഗിക്കാവുന്നവയാണ്. രീതിയില്സ്പേസ് സെക്ടറില്നേടിയിട്ടുള്ള സാങ്കേതിക മികവ് നല്ല രീതിയില്പ്രതിരോധ രംഗത്ത് ഉപയോഗിച്ചു കഴിഞ്ഞാല്പ്രതിരോധ മേഖലയിലെ പല വന്പദ്ധതികളിലും നല്ല രീതിയില്കേരളത്തിന് സംഭാവനകള്നല്കാന്സാധിക്കും. വഴിക്കുള്ള ഒരു വലിയ മുന്നേറ്റമാണ് ബ്രഹ്മോസ് എയറോസ്പേസ് ട്രിവാന്ഡ്രം ലിമിറ്റഡിന്റെ രണ്ടാമത്തെ യൂണിറ്റ്. പദ്ധതിക്കായി തിരുവനന്തപുരത്ത് 180 ഏക്കര്ഭൂമി അനുവദിക്കാനുള്ള സര്ക്കാര്നടപടിക്രമങ്ങള്അവസാനഘട്ടത്തിലാണ്.

പദ്ധതി തിരുവനന്തപുരത്ത് സ്ഥാപിതമായാല്ഇന്ത്യന്പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ സാങ്കേതിക ഉപകരണങ്ങളും മിസൈല്പോലുള്ള വന്കിട പദ്ധതികളും ഏറ്റെടുക്കാന്സാധിക്കും. അതിനോടനുബന്ധമായി കേരള സ്പേസ് പാര്ക്കിന്റെ നേതൃത്വത്തില്ഒരു ഇന്റഗ്രേറ്റഡ് ഡിഫന്സ് ഇന്ഡസ്ട്രിയല്പാര്ക്ക് സ്ഥാപിക്കാനുള്ള ആലോചനയുമുണ്ട്

ഇതുകൂടാതെ, തിരുവനന്തപുരത്ത് ടെക്നോസിറ്റിയില്എമര്ജിങ് ടെക്നോളജി ഹബ്ബ്, സ്റ്റാര്ട്ടപ്പ് മിഷന്റെ കീഴില്പ്രവര്ത്തനം ആരംഭിക്കാന്പോവുകയാണ്. സ്ഥാപനത്തില്കേരള ഡിഫന്സ് ഇന്നൊവേഷന്സോണ്എന്ന് പറയുന്ന ഒരു പദ്ധതി കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത് പ്രധാനമായിട്ടും.

പ്രതിരോധ മേഖലയ്ക്ക് വേണ്ടി പ്രവര്ത്തിക്കുന്ന സ്റ്റാര്ട്ടപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ്. രീതിയില്പ്രതിരോധരംഗത്ത് ഒരു വന്മുന്നേറ്റത്തിന് കേരളം സജ്ജമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ കൂടെ പറയാവുന്ന മറ്റൊരു കാര്യം ഡ്രോണ്ടെക്നോളജിയിലും റോബോട്ടിക്സിലും ഓട്ടോമേഷനിലും നമ്മള്സ്വന്തമാക്കിയിട്ടുള്ള വന്നേട്ടങ്ങളാണ്. കേരളത്തില്ഇപ്പോള്ഡ്രോണ്മേഖലയില്പ്രവര്ത്തിക്കുന്ന ഏകദേശം ഇരുപതോളം സ്റ്റാര്ട്ടപ്പ് കമ്പനികളുണ്ട്. എഎക്സ്എല്ഡ്രോണ്‍, ഐറോവ്, ജെന്റോബോട്ടിക്സ്, ഫ്യൂസലേജ്, വെക്ടാസ് എന്നിവ പോലെയുള്ള പല സ്റ്റാര്ട്ടപ്പ് കമ്പനികളും ഇപ്പോള്പ്രതിരോധ മേഖലയിലേക്ക് കടന്നിട്ടുണ്ട്. അവരുടെ നേട്ടങ്ങള്നമ്മുടെ പ്രതിരോധരംഗത്തെ വളര്ച്ചയ്ക്ക് വളരെ സഹായകരമായിരിക്കും.

കേരള സ്പേസ് പാര്ക്ക് സ്പേസ് രംഗത്തെ വളര്ച്ച മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു വ്യവസായ സഹായ സ്ഥാപനമല്ല. സ്പേസും അതുമായി ബന്ധപ്പെട്ട വ്യോമയാന നിര്മ്മാണ പ്രവൃത്തികളും, പ്രതിരോധ മേഖലയിലെ പ്രവൃത്തികളും   ഉള്പ്പെടുത്തിയിട്ടുള്ള ഒരു സംയോജിത പ്രോത്സാഹന പരിപാടിയാണ് കേരള സ്പേസ് പാര്ക്ക് നടത്തിക്കൊണ്ടിരിക്കുന്നത. മേഖലയുടെ വികസനത്തിന് വേണ്ടി പല പദ്ധതികളും കേരള സ്പേസ് പാര്ക്ക് ആരംഭിച്ചിട്ടുണ്ട്എയറോസ്പേസ് രംഗത്ത് കേരളത്തില്ഇപ്പോള്പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്ന ഏകദേശം 69 ചെറുതും വലുതുമായ കമ്പനികളെ നെറ്റ്വര്ക്ക് ചെയ്തെടുക്കാനായി എന്നത് കേരള സ്പേസ് പാര്ക്കിന്റെ വലിയൊരു നേട്ടമാണ്. അതുകൂടാതെ ഐഎസ്ആര് സെന്ററുകളുമായിട്ടും, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വ്യവസായ കേന്ദ്രങ്ങളുമായും സഹകരണ ഉടമ്പടികളുണ്ട്. ഇത്തരത്തില്ഏകദേശം 15 സഹകരണ ഉടമ്പടികള്കേരള സ്പേസ് പാര്ക്ക് ഇതിനകം നടത്തിക്കഴിഞ്ഞു. 28 വിദ്യാഭ്യാസ സ്ഥാപനങ്ങള്അത്തരത്തില്കേരള സ്പേസ് പാര്ക്കുമായി സഹകരിച്ച് പ്രവര്ത്തിക്കുന്നു. രീതിയിലുള്ള സഹകരണം ഭാവിയിലെ പ്രവര്ത്തനങ്ങള്ക്ക് വളരെ ഉപകാരമായിരിക്കും

കേരള സ്പേസ് പാര്ക്കിന്റെ ആദ്യത്തെ പദ്ധതി തിരുവനന്തപുരം പള്ളിപ്പുറത്ത് ഏകദേശം 20 ഏക്കര്സ്ഥലത്ത് തുടങ്ങി കഴിഞ്ഞു. കോമണ്ഫെസിലിറ്റി സെന്ററും ആര്ആന്ഡ് ഡി സെന്ററും ഉള്പ്പെടുന്ന രണ്ട് ലക്ഷം സ്ക്വയര്ഫീറ്റിലുള്ള ബില്ഡിങ്ങിന്റെ നിര്മ്മാണ പ്രവര്ത്തനം ആരംഭിച്ചു കഴിഞ്ഞു. അതില്ഇപ്പോള്ഏതാണ്ട് 20000 സ്ക്വയര് ഫീറ്റ് ഇടത്തിന്  കമ്പനികള്താല്പര്യം അറിയിച്ചിട്ടുണ്ട്. ഇതിന്റെ നിര്മ്മാണം ഏകദേശം 30 മാസം കൊണ്ട് പൂര്ത്തിയാക്കാന്സാധിക്കുമെന്നാണ് കരുതുന്നത്. കൂടാതെ ഒരു 15 ഏക്കര്സ്ഥലത്തിന്റെ അത്യാവശ്യം വേണ്ട ഡെവലപ്മെന്റല്വര്ക്ക് തുടങ്ങി കഴിഞ്ഞു. സ്ഥലം  2026 മാര്ച്ചോടുകൂടി താല്പര്യമുള്ള വ്യവസായങ്ങള്ക്ക് നല്കാന്സാധിക്കും. അതില്ഇപ്പോള്തന്നെ ഒരു ഒമ്പതര ഏക്കര്സ്ഥലത്തിനുള്ള താല്പര്യം കിട്ടിയിട്ടുണ്ട്. ഇത് കൂടാതെ വേളിയിലെ  60 ഏക്കര്സ്ഥലം എയറോസ്പേസ് കണ്ട്രോള്സിസ്റ്റം കോംപ്ലക്സ് സ്ഥാപിക്കുന്നതിനായി ഏറ്റെടുക്കാനുള്ള പ്രവൃത്തികള്നടന്നുവരുന്നു. കിഫ്ബി ആണ് അതിന്റെ സാമ്പത്തിക സഹായം ചെയ്യുന്നത്. വലിയമലയില്ഒരു 13 1/2 ഏക്കര്സ്ഥലം ലിക്വിഡ് പ്രൊപ്പല്ഷന്കോംപ്ലക്സും റിസര്ച്ച് ടു പ്രൊഡക്ട് ഡെവലപ്മെന്റ് സെന്ററും  ഡ്രോണ്ആര്ആന്ഡ് ഡി ടെസ്റ്റിംഗ് റേഞ്ച് എന്ന സ്ഥാപനവും സ്ഥാപിക്കാനായി ഏറ്റെടുക്കുന്നു. അതിനുള്ള സാമ്പത്തിക അനുമതിക്ക് കാത്തിരിക്കുകയാണ്.

തിരുവനന്തപുരം കോട്ടുകാലില്ഏകദേശം 100 ഏക്കര്സ്ഥലം ഇന്റഗ്രേറ്റഡ് ഡിഫന്സ് ഇന്ഡസ്ട്രിയല്പാര്ക്കിന് വേണ്ടി ഏറ്റെടുക്കുന്നുണ്ട്. തോന്നയ്്ക്കലില്‍  28 1/2 ഏക്കര്സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇവിടെ എയറോസ്പേസ് കോമ്പോസിറ്റ് സെന്റര്സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. കൊച്ചിയില്ഉള്ള താല്പര്യത്തിന്റെ അടിസ്ഥാനത്തില്ഏകദേശം 50 ഏക്കര്സ്ഥലം ഏറ്റെടുക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. രീതിയില്ബൃഹത്തായ ഒരു പദ്ധതിയാണ് കേരള സ്പേസ് പാര്ക്ക് ആസൂത്രണം ചെയ്യുന്നത്. ഇത് നമ്മുടെ ബഹിരാകാശ വൈമാനിക പ്രതിരോധ മേഖലയില്വലിയ സംഭാവന നല്കാനും വലിയ രീതിയിലുള്ള നിക്ഷേപത്തിനും തൊഴിലവസരങ്ങള്ക്കും സാമ്പത്തിക വരുമാനത്തിനും ഇടയാക്കും എന്ന് പ്രതീക്ഷിക്കുന്നു.

English Summary

Under the leadership of K-SPACE, Kerala is strategically integrating its established expertise in space technology with the defense sector to create a robust industrial ecosystem. CEO G. Levin highlights that Thiruvananthapuram is becoming a primary hub for India’s space and defense activities, supported by institutions like VSSC and upcoming projects like the second unit of BrahMos Aerospace and the Integrated Defense Industrial Park in Kottukal. The initiative has already networked 69 aerospace companies and established 15 collaborations with academic and industrial bodies. Significant infrastructure developments, including a Common Facility Centre at Pallippuram and an Aerospace Control System Complex at Veli, are underway to foster startups in drone technology, robotics, and automation, ultimately positioning Kerala as a major destination for high-tech investment and employment.
Share This Article
Shri. G. Levin is a distinguished former space scientist who has dedicated decades to India’s space program. He currently spearheads the Kerala Space Park (K-SPACE), an initiative by the Government of Kerala to establish the state as a global destination for space, aviation, and defense manufacturing.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version