ജിഎസ് ടി 2.0: അമൂല്‍ പാലിന്റെ വില കുറയുമോ? കമ്പനി എംഡി ജയന്‍ മേത്ത പറയുന്നത് ഇങ്ങനെ

പാക്ക് ചെയ്ത പാലിന് മുമ്പുണ്ടായിരുന്ന 5 ശതമാനം ജിഎസ് ടി ഒഴിവാക്കാന്‍ തീരുമാനമായിട്ടുണ്ട്. അതോടെ പാലിന്റെ വില കുറയുമെന്നാണ് കരുതുന്നത്. അമൂല്‍, മദര്‍ ഡയറി പോലെ രാജ്യത്തെ പ്രമുഖ ഡയറി കമ്പനികളുടെയും പാക്ക് ചെയ്ത പാലിന് വില കുറയുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ഉപഭോക്താക്കള്‍. സെപ്റ്റംബര്‍ 22-നാണ് പുതിയ നിരക്കുകള്‍ നിലവില്‍ വരുന്നത്.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: AI-generated

പുതിയ ജിഎസ്ടി വ്യവസ്ഥ നിലവില്‍ വരുന്നതോടെ പാക്ക് ചെയ്ത പാലിന്റെ വില കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ജിഎസ് ടി നിരക്കുകള്‍ ഉദാരവല്‍ക്കരിക്കാന്‍ സെപ്റ്റംബര്‍ 3-ന് ചേര്‍ന്ന ജിഎസ് ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു പ്രതീക്ഷ വിപണിയില്‍ ഉണ്ടായിരിക്കുന്നത്. മിക്ക പാലുല്‍പ്പന്നങ്ങള്‍ക്കും നികുതി എടുത്തുകളയാനാണ് തീരുമാനം.

പാക്ക് ചെയ്ത പാലിന് മുമ്പുണ്ടായിരുന്ന 5 ശതമാനം ജിഎസ് ടി ഒഴിവാക്കാന്‍ തീരുമാനമായിട്ടുണ്ട്. അതോടെ പാലിന്റെ വില കുറയുമെന്നാണ് കരുതുന്നത്. അമൂല്‍, മദര്‍ ഡയറി പോലെ രാജ്യത്തെ പ്രമുഖ ഡയറി കമ്പനികളുടെയും പാക്ക് ചെയ്ത പാലിന് വില കുറയുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ഉപഭോക്താക്കള്‍. സെപ്റ്റംബര്‍ 22-നാണ് പുതിയ നിരക്കുകള്‍ നിലവില്‍ വരുന്നത്.

അമൂലിന്റെ വില കുറയുമോ

ജിഎസ്ടി നിരക്ക് ഭേദഗതി നിലവില്‍ വരുമ്പോള്‍ അമൂല്‍ പാലിന്റെ വില കുറയുമോ എന്നതില്‍ അമൂല്‍ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ എംഡി വ്യക്തത വരുത്തിയിട്ടുണ്ട്. ജിഎസ് ടി 2.0 നിലവില്‍ വന്നാലും അമൂല്‍ പാലിന്റെ വിലയില്‍ മാറ്റമുണ്ടാകില്ലെന്ന് എംഡി ജയന്‍ മേത്ത അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ കവറുകളിലുള്ള അമൂല്‍ പാലിന്റെ വിലയില്‍ മാറ്റമുണ്ടാകില്ലെന്നും കവറിലുള്ള പാലിന് എപ്പോഴും ജിഎസ് ടി പൂജ്യമായിരുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ ജിഎസ് ടി വരുന്നതോടെ പാലിന്റെ വില കുറയുമെന്ന വ്യാപകമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അള്‍ട്രാ ഹൈ താപനിലയിലുള്ള പാലിന്റെ വിലയില്‍ മാത്രമേ മാറ്റമുണ്ടാകുകയുള്ളുവെന്ന് മേത്ത സ്ഥിരീകരിച്ചു.

TAGGED:
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version