ഇന്ത്യയില്‍ നിന്നുള്ള തേയിലക്കയറ്റുമതിയില്‍ വര്‍ധനവ്

2025-ന്റെ ആദ്യ പകുതിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതി 125.01 ദശലക്ഷം കിലോഗ്രാമില്‍ നിന്നും 125.57 ദശലക്ഷം കിലോഗ്രാമായി വര്‍ധിച്ചതായി ടീ ബോര്‍ഡ് ഓഫ് ഇന്ത്യ.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: AI-generated

ഇന്ത്യയില്‍ നിന്നുള്ള തേയിലക്കയറ്റുമതിയില്‍ നേരിയ വര്‍ധനവ്. 2025-ന്റെ ആദ്യ പകുതിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതി 125.01 ദശലക്ഷം കിലോഗ്രാമില്‍ നിന്നും 125.57 ദശലക്ഷം കിലോഗ്രാമായി വര്‍ധിച്ചതായി ടീ ബോര്‍ഡ് ഓഫ് ഇന്ത്യ.

ഈ വര്‍ഷത്തിലെ ആദ്യ ആറുമാസങ്ങളില്‍ നോര്‍ത്ത് ഇന്ത്യന്‍ തേയില കയറ്റുമതി 79.42 ദശലക്ഷം കിലോഗ്രാമായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 71.77 ദശലക്ഷം കിലോഗ്രാം തേയിലയാണ് നോര്‍ത്ത് ഇന്ത്യയില്‍ നിന്നും കയറ്റി അയച്ചത്. അതേസമയം സൗത്ത് ഇന്ത്യയില്‍ നിന്നുമുള്ള തേയിലക്കയറ്റുമതിയില്‍ കഴിഞ്ഞ ആറുമാസങ്ങളില്‍ നേരിയ ഇടിവുണ്ടായി. ജനുവരി-ജൂണ്‍ കാലയളവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതി 52.80 ദശലക്ഷം കിലോഗ്രാമില്‍ നിന്നും 45.59 ദശലക്ഷം കിലോഗ്രാമായി ഇടിഞ്ഞു.

നിലവിലെ വിലനിലവാരം അനുസരിച്ച് 3639.45 കോടി രൂപയുടെ തേയിലക്കയറ്റുമതിയാണ് കഴിഞ്ഞ ആറുമാസങ്ങളില്‍ രാജ്യത്ത് നടന്നത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 3129.31 കോടി രൂപയുടെ തേയിലക്കയറ്റുമതിയാണ് ഈ സ്ഥാനത്ത നടന്നത്. തേയിലയുടെ യൂണിറ്റ് വിലയില്‍ മുന്‍വര്‍ഷത്തെ കിലോഗ്രാമിന് 251.21 രൂപ എന്നത് ഈ വര്‍ഷം 291.13 രൂപ ആയി വര്‍ധിച്ചിട്ടുണ്ട്.

2024-ലെ ജനുവരി – ഡിസംബര്‍ മാസങ്ങളില്‍ 256.17 ദശലക്ഷം കിലോഗ്രാം തേയിലയാണ് ഇന്ത്യയില്‍ നിന്നും കയറ്റി അയച്ചത്.

TAGGED:
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version