സുനില്‍ മിത്തല്‍ പ്രമുഖ ബ്രിട്ടീഷ് ടെലികോം കമ്പനിയായ ബിടി ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക്

ഭാരതി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഉപകമ്പനി ബിടി ഗ്രൂപ്പിന്റെ 24.5 ശതമാനം ഓഹരികള്‍ 4 ബില്യണ്‍ ഡോളറിന് കഴിഞ്ഞ വര്‍ഷം ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഇരുവരെയും തിരഞ്ഞെടുത്തിരിക്കുന്നത്.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Wikimedia Commons / Flickr

ഇന്ത്യന്‍ വ്യവസായിയും ശതകോടീശ്വരനുമായ സുനില്‍ ഭാരതി മിത്തല്‍ യുകെ ആസ്ഥാനമായ പ്രമുഖ ടെലികോം കമ്പനിയായ ബിടി ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക്. സുനില്‍ മിത്തലിനെ കൂടാതെ ഭാരതി എയര്‍ടെല്ലിന്റെ എക്‌സിക്യുട്ടീവ് ഗോപാല്‍ വിത്തലിനെയും ബിടി ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു. ഭാരതി എയര്‍ടെല്ലിന്റെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് മിത്തലും ഗോപാല്‍ വിത്തലും.

ഭാരതി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഉപകമ്പനി ബിടി ഗ്രൂപ്പിന്റെ 24.5 ശതമാനം ഓഹരികള്‍ 4 ബില്യണ്‍ ഡോളറിന് കഴിഞ്ഞ വര്‍ഷം ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഇരുവരെയും തിരഞ്ഞെടുത്തിരിക്കുന്നത്. ഭാരതി ഗ്രൂപ്പിന് കീഴിലുള്ള ഭാരതി ടെലിവെന്‍ച്വര്‍ യുകെ ലിമിറ്റഡിന്റെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രതിനിധികളാണ് മിത്തലും വിത്തല്‍ം. ബിടി ഗ്രൂപ്പിലെ നോമിനേഷന്‍സ് കമ്മിറ്റിയിലും മിത്തല്‍ അംഗമാണ്.

യുകെയില്‍ നിര്‍ണ്ണായക അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നല്‍കിവരുന്ന ബിടി ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് സുനില്‍ മിത്തല്‍ പ്രസ്താവനയിലൂടെ അറിയിച്ചു. എയര്‍ടെല്ലിലെ അനുഭവപരിചയം ബിടി ഗ്രൂപ്പിന്റെം മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമെന്ന് ഗോപാല്‍ വിത്തലും അറിയിച്ചു.

യുകെയിലെ ടെലികമ്മ്യൂണിക്കേഷന്‍സ് രംഗത്തെ ശക്തമായ സാന്നിധ്യമാണ് ബിടി ഗ്രൂപ്പ്. കൂടാതെ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇവര്‍ നല്‍കിവരുന്നു. ലണ്ടന്‍ ഓഹരിവിപണിയിലാണ് കമ്പനി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്രഞ്ച് ടെലികോം സംരംഭകനായ പാട്രിക് ദ്രഹി സ്ഥാപിച്ച ഓള്‍ട്ടിസ് യുകെയില്‍ നിന്നുമാണ് 2024-ല്‍ ഭാരതി ഗ്ലോബല്‍ ബിടി ഗ്രൂപ്പിലെ ഓഹരികള്‍ ഏറ്റെടുത്തത്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version