ദീപാവലി സമ്മാനമായി വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വരുന്നു; ട്രെയിന്‍ യാത്രക്കൂലിക്ക് വിമാനയാത്രയുടെ അനുഭവമെന്ന് റെയില്‍വേ

രാജധാനി എക്‌സ്പ്രസിനേക്കാള്‍ 10-15% നിരക്ക് കൂടുതലായിരിക്കും ടിക്കറ്റിന്. എന്നിരുന്നാലും, കുറഞ്ഞ യാത്രാ സമയവും നവീകരിച്ച സൗകര്യങ്ങളും ചൂണ്ടിക്കാട്ടി റെയില്‍വേ യാത്രാനിരക്കിനെ ന്യായീകരിക്കുന്നു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Wikimedia Commons

ദീപാവലി സമ്മാനമായി രാജ്യം ഏറെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ട്രെയിന്‍ ലോഞ്ച് ചെയ്യാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. ദീപാവലിക്ക് തൊട്ടുമുന്‍പ് സെപ്റ്റംബര്‍ അവസാനത്തോടെ വന്ദേഭാരത് ട്രെയിനുകള്‍ അരങ്ങേറിയേക്കും. പ്രീമിയം വിഭാഗത്തിലുള്ള ഈ ട്രെയിന്‍ ഡല്‍ഹി-പ്രയാഗ്‌രാജ്-പട്‌ന റൂട്ടിലാവും ഓടുക. ഈ റൂട്ടിലെ 12-17 മണിക്കൂര്‍ യാത്രാസമയം 11.5 മണിക്കൂറായി കുറയും.

ട്രെയിനിന്റെ യാത്രാ നിരക്കില്‍ വിമാനയാത്രക്ക് സമാനമായ അനുഭവമാണ് റെയില്‍വേ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസുകളില്‍ വാഗ്ദാനം ചെയ്യുന്നത്. രാത്രിയാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും അനുയോജ്യമായ രീതിയില്‍ ഡിസൈന്‍ ചെയ്ത പ്രത്യേക സീറ്റ് സംവിധാനമാണ് ഈ ട്രെയിനുകളില്‍ ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളില്‍ പകല്‍ സമയ യാത്രകള്‍ക്കും ചെറു യാത്രകള്‍ക്കും മാത്രം അനുയോജ്യമായ ചെയര്‍കാര്‍ സേവനങ്ങളാണുള്ളത്.

അത്യാധുനിക കോച്ചുകള്‍

ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎല്‍) ആണ് നൂതന ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) സാങ്കേതികവിദ്യ ഉപയോഗിച്ച് കോച്ചുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സിസിടിവി ക്യാമറകള്‍, വിവരങ്ങള്‍ക്കും വിനോദത്തിനുമുള്ള എല്‍ഇഡി സ്‌ക്രീനുകള്‍, സെന്‍സറുകളുള്ള ഓട്ടോമാറ്റിക് ഡോറുകള്‍, ആധുനിക അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍, ഓണ്‍ബോര്‍ഡ് അനൗണ്‍സ്‌മെന്റ് സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ആധുനിക ഫീച്ചറുകള്‍ ട്രെയിനില്‍ സജ്ജീകരിച്ചിരിക്കുന്നു.

പ്രീമിയം യാത്രാനുഭവം പ്രദാനം ചെയ്യാന്‍ ലക്ഷ്യമിട്ട് വിമാനത്തിന് സമാനമായ രൂപകല്‍പ്പനയാണ് ഇന്റീരിയറുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടിക്കറ്റ് വില അല്‍പ്പം കൂടുതല്‍

ഇതേ റൂട്ടിലുള്ള രാജധാനി എക്‌സ്പ്രസിനേക്കാള്‍ 10-15% നിരക്ക് കൂടുതലായിരിക്കും ടിക്കറ്റിന്. എന്നിരുന്നാലും, കുറഞ്ഞ യാത്രാ സമയവും നവീകരിച്ച സൗകര്യങ്ങളും ചൂണ്ടിക്കാട്ടി റെയില്‍വേ യാത്രാനിരക്കിനെ ന്യായീകരിക്കുന്നു. ഡല്‍ഹി-പട്‌ന റൂട്ട് രാജ്യത്തെ ഏറ്റവും തിരക്കേറിയ പാതയാണ്. ഉത്സവ സീസണുകളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ഈ റൂട്ടില്‍ സഞ്ചരിക്കുന്നു. പുതിയ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഈ തിരക്ക് ലഘൂകരിക്കുമെന്നും യാത്രക്കാര്‍ക്ക് വേഗത്തിലുള്ള യാത്രാ ബദല്‍ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.

കൂടുതല്‍ ദീര്‍ഘദൂര പാതകളില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അവതരിപ്പിക്കാനാണ് റെയില്‍വേയുടെ പദ്ധതി. ഇന്ത്യയിലെ ട്രെയിന്‍ യാത്രയില്‍ വലിയ പരിവര്‍ത്തനം ഇത് ഉണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version