2025; ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് വെല്ലുവിളികളും അവസരങ്ങളും ഏറെ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ബിസിനസ് നടത്തിപ്പിന്റെ വലിയ രീതിയില്‍ തന്നെ മാറ്റിമറിക്കുകയാണ്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ബിസിനസ് നടത്തിപ്പിന്റെ വലിയ രീതിയില്‍ തന്നെ മാറ്റിമറിക്കുകയാണ്. 2025 – ലേക്ക് കടക്കുമ്പോള്‍ ഈ രംഗത്ത് വെല്ലുവിളികളും അവസരങ്ങളും ഏറെയാണെന്ന് മനസിലാക്കാം. മാറിക്കൊണ്ടിരിക്കുന്ന മാര്‍ക്കറ്റിങ് രീതികള്‍ ഇതിനു ആക്കം കൂട്ടുന്നു.

ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥയിലെ അണ്‍സങ് ഹീറോസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംരംഭങ്ങളാണ് ചെറുകിട ഇടത്തരം സംരംഭങ്ങള്‍. അവന്‍ മുന്നോട്ട് വയ്ക്കുന്ന നൂതനാശയങ്ങള്‍ പദ്ധതികള്‍ എന്നിവയിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയും അത് ജിഡിപിയില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു. 2025 – ലേക്ക് കടക്കുമ്പോള്‍ ഈ രംഗത്ത് വെല്ലുവിളികളും അവസരങ്ങളും ഏറെയാണെന്ന് മനസിലാക്കാം. മാറിക്കൊണ്ടിരിക്കുന്ന മാര്‍ക്കറ്റിങ് രീതികള്‍ ഇതിനു ആക്കം കൂട്ടുന്നു.

ചെറുകിട ഇടത്തരം സംരംഭങ്ങള്‍ നടത്തുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പരിമിതമായ റിസോഴ്‌സസ്, മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ സങ്കല്പങ്ങള്‍, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ എക്കോസിസ്റ്റം എന്നിവ നിലവിലെ കടമ്പകളാണ്. ഒട്ടുമിക്ക എസ്എംഇ കളും പരിമിതമായ ബജറ്റില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. സാങ്കേതികവിദ്യയില്‍ നിക്ഷേപിക്കുകയോ, സ്‌കെയിലിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ, മാര്‍ക്കറ്റിംഗ് ക്യാമ്പയിനുകള്‍ നടത്തുകയോ ചെയ്യുകയാണെങ്കില്‍ അവ കൃത്യതയോടെ നടപ്പാക്കണം. എന്നാല്‍ വളര്‍ച്ചയില്‍ വിട്ടുവീഴ്ച ചെയ്യാതെ പരിമിതമായ റിസോഴ്‌സസ് ഉപയോഗിച്ച് മുന്നോട്ടു പോകുന്നത് വളരെയധികം ദുര്‍ഘടം പിടിച്ച ഒന്നാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ബിസിനസ് നടത്തിപ്പിന്റെ വലിയ രീതിയില്‍ തന്നെ മാറ്റിമറിക്കുകയാണ്. ഈ ടൂളുകള്‍ക്ക് ഒരു മത്സരാധിഷ്ഠിത നേട്ടം നല്‍കാന്‍ കഴിയുമെങ്കിലും അവ നടപ്പിലാക്കുന്നതും ഒപ്റ്റിമൈസ് ചെയ്യുന്നതും പരിമിതമായ വൈദഗ്ധ്യമോ ബജറ്റുകളോ ഉള്ള എസ്എംഇകള്‍ക്ക് പലപ്പോഴും വെല്ലുവിളിയാണ്. ഡിജിറ്റല്‍ യുഗം അതിരുകള്‍ മായ്ച്ചു കളഞ്ഞതിനാല്‍ ചെറുകിട ബിസിനസ്സുകാര്‍ക്കും ആഗോളതലത്തില്‍ മത്സരിക്കാനുള്ള ഒരു വേദി ഒരുക്കിയിരിക്കുകയാണ്.

എന്നാല്‍ സാധ്യതകളുള്ള പോലെ തന്നെ ഇതില്‍ പ്രതിസന്ധികളും ഏറെയാണ്. ഇക്കാലത്ത് ടങഋ കള്‍ പ്രദേശികമായുള്ള എതിരാളികളെ മാത്രം അല്ലാതെ മികച്ച റിസോഴ്‌സുകളുള്ള വമ്പന്‍ കോര്‍പറേറ്റുകളുമായും ഏറ്റുമുട്ടേണ്ടി വരുന്നു. ഇത്രയും വലിയൊരു വിപണിയില്‍ നിലനിന്നു പോകാന്‍ SME കള്‍ക്ക് പുതുമയും ചടുലതയും വളരെ ആവശ്യമാണ്.നികുതി നിയന്ത്രണങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, വ്യാപാര നയങ്ങള്‍ എന്നിവയില്‍ അടിക്കടിയുള്ള മാറ്റങ്ങള്‍ എസ്എംഇ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കും. സാമ്പത്തിക അനിശ്ചിതത്ത്വത്തോടൊപ്പം ഇത്തരം അപ്രതീക്ഷിത സംഭവങ്ങള്‍ക്കായി തയ്യാറെടുക്കുക എന്നത് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് നിര്‍ണായകമാണ്.

ഏതൊരു ബിസിനസ്സിന്റെയും വിജയത്തിന് ടാലന്റഡ് ആയ പ്രൊഫഷണല്‍സ് അത്യന്താപേക്ഷിതമാണ്.എന്നാല്‍ ഉയര്‍ന്ന ശമ്പളവും കൂടുതല്‍ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഓര്‍ഗനൈസേഷനുകളുമായി മത്സരിക്കാന്‍ എസ്എംഇ കള്‍ പലപ്പോഴും പാടുപെടുന്നു. ഇന്നത്തെ മത്സ
രാധിഷ്ഠിത തൊഴില്‍ വിപണിയില്‍ ടാലന്റഡ് ആയ ആളുകളെ നിലനിര്‍ത്തല്‍ വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്.

ഈ വെല്ലുവിളികള്‍ക്കിടയിലും മാറ്റം ഉള്‍ക്കൊള്ളാനും പൊരുത്തപ്പെടാനും തയ്യാറുള്ള എസ്എംഇ കളുടെ ഭാവി വളരെയധികം ശോഭനമാണ്. വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ് എന്‍വയോണ്‍മെന്റ് വളര്‍ച്ചയ്ക്കും ഇന്നവേഷനും ധാരാളം അവസരങ്ങള്‍ നല്‍കുന്നു. ഇ – കോമേഴ്സ് വഴി ആഗോളതലത്തിലെ മാര്‍ക്കറ്റ് എന്‍ട്രി നടത്താന്‍ ഇന്ന് എസ്എംഇ കള്‍ക്കു സാധ്യമാണ്.ആമസോണ്‍, എറ്റ്സി, ഷോപ്പിഫൈ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ പ്രാദേശിക വിപണികള്‍ക്കപ്പുറത്തേക്ക് പോകാനും ആഗോള പ്രേക്ഷകരെ കണ്ടെത്തുവാനും അവരെ തൃപ്തിപ്പെടുത്താനും എസ്എംഇ കളെ ശാക്തീകരിച്ചു.

വന്‍തോതില്‍ ഉള്ള നിക്ഷേപങ്ങള്‍ ഇല്ലാതെ അന്താരാഷ്ട്ര വിപണികളില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിന് ഇത്തരം ഡിജിറ്റല്‍ ടൂള്‍സ് വളരെയധികം സഹായിക്കുന്നു. ഉപഭോക്താക്കള്‍ ഇന്ന് തങ്ങളുടെ വ്യക്തിഗത താല്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന ബിസിനസുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത് പ്രത്യേകിച്ചും സുസ്ഥിരതയുടെ കാര്യത്തില്‍. പരിസ്ഥിതി സൗഹൃദ രീതികളിലൂടെയും, റെസ്‌പോണ്‍സിബിള്‍ സോഴ്‌സിംഗിലൂടെയും, സസ്റ്റൈനബിള്‍ പ്രോഡക്റ്റ് നിര്‍മ്മിക്കുന്നതിലൂടെയും എസ്എംകള്‍ക്ക് ഈ ഒരു ട്രെന്‍ഡിന്റെ ഭാഗമാകാവുന്നതാണ്. ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്ന ഉപഭോക്തൃ നിര കാലാകാലം നീണ്ടു നില്‍ക്കും എന്നതാണ് എടുത്ത് പറയേണ്ട മേന്മ.

ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമായ കാര്യം കമ്മ്യൂണിറ്റികള്‍, പാര്‍ട്ണര്‍ഷിപ്പ്, നെറ്റ്വര്‍ക്കുകള്‍ എന്നിവയുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ്. മറ്റു ബിസിനസുകളും ആയി സഹകരിക്കുന്ന
തിലൂടെ എസ്എംഇകള്‍ക്ക് ആശയങ്ങള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവ പങ്കിടാനും, പുതിയ വിപണികളില്‍ പ്രവേശിക്കാനും, അവരുടെ ഓഫറിങ്ങുകള്‍ക്ക് മൂല്യം കൂട്ടുന്ന ഉല്‍പ്പന്നങ്ങള്‍ ഒരുമിച്ച് നിര്‍മ്മിക്കാനും കഴിയും.

ഇതോടൊപ്പം റിമോട്ട് വര്‍ക്കുകളുടെ ആവിര്‍ഭാവം എസ്എംഇ കള്‍ക്ക് പുതിയ സാധ്യതകള്‍ തുറന്നു. ഫിസിക്കല്‍ ഓഫീസിന്റെ ആവശ്യമില്ലാതെ തന്നെ ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെ തിരഞ്ഞു കണ്ടു പിടിക്കാനും ഓഫീസുകളില്‍ നിയമിക്കാനും ഇതിലൂടെ സാധിച്ചു. ഈയൊരു മാറ്റം ഓവര്‍ഹെഡ് ചെലവുകള്‍ കുറയ്ക്കുവാനും ജീവനക്കാരുടെ വര്‍ക്ക്- ലൈഫ് ബാലന്‍സ് മെച്ചപ്പെടുത്തുവാനും സാധിച്ചു. ഈയിനത്തില്‍ മികച്ച സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് ആയിട്ടുണ്ട്.

1. കണ്ടന്റ് മാര്‍ക്കറ്റിംഗ്

ആധികാരികവും മൂല്യാധിഷ്ഠിതവുമായ കണ്ടന്റ് എസ്എംഇ കള്‍ക്കുള്ള ശക്തമായി ടൂള്‍ ആയി മാറിയിരിക്കുന്നു. ബ്ലോഗുകളും, വീഡിയോകളും, സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഉപഭോക്താക്കള്‍ക്കിടയില്‍ വിശ്വാസവും വിശ്വസ്തതയും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുകയും
പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

2. മൈക്രോ ഇന്‍ഫ്‌ലുവന്‍സേഴ്സുമായുള്ള പങ്കാളിത്തം

ചെറിയതും എന്നാല്‍ വളരെ എന്‍ഗേജിംഗ് ആയ ഫോളോവേഴ്‌സ് ഉള്ള വ്യക്തികള്‍ – എസ്എംഇകള്‍ക്ക് തങ്ങളുടെ ഓഡിയന്‍സുമായി കണക്ട് ചെയ്യുന്നതിന് വളരെയധികം അഫോര്‍ഡബിളും ഇമ്പാക്ട് നല്‍കുന്നതുമായ ഒരു സ്ട്രാറ്റജിയാണ്. ഇത്തരത്തില്‍ മൈക്രോ ഇന്‍ഫ്‌ലുവന്‍സേഴ്സുമായുള്ള പങ്കാളിത്തം സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും.

3. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

ഇനി വരുന്ന കാലത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നത് ഒരു ആഡംബരമല്ല അതൊരു ആവശ്യമാണ്. തല്‍സമയ ഉപഭോക്തൃ പിന്തുണ നല്‍കുന്ന ചാറ്റ് ബോട്ടുകള്‍ മുതല്‍ ഉപഭോക്തൃ പെരുമാറ്റം വിശകലനം ചെയ്യുന്ന ടൂളുകള്‍ വരെ, എസ്എംഇ കള്‍ക്ക് അവരുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ റിഫൈന്‍ ചെയ്യുന്നതിന് ഈ ടൂള്‍ ഉപയോഗിക്കാവുന്നതാണ്.

4. ഓമ്നി ചാനല്‍ മാര്‍ക്കറ്റിംഗ്

ഓണ്‍ലൈന്‍ ഓഫ് ലൈന്‍ ടച്ച് പോയിന്റുകള്‍ സമന്വയിപ്പിക്കുന്ന എസ്എംഇ കള്‍ – സോഷ്യല്‍ മീഡിയ, ഇമെയില്‍, വെബ്‌സൈറ്റുകള്‍ അല്ലെങ്കില്‍ ഫിസിക്കല്‍ സ്റ്റോറുകള്‍ എന്നിവ ഓമ്നി ചാനല്‍ മാര്‍ക്കറ്റിംഗ് വഴി ചെയ്യാം.

5. യൂസര്‍ ജനറേറ്റഡ് കണ്ടന്റുകള്‍

ഒരു ഉല്‍പ്പന്നം വിപണിയില്‍ ഉപഭോക്താക്കള്‍ ഏറ്റെടുക്കുന്നതില്‍ റിവ്യൂസ്, ടെസ്റ്റിമോണിയല്‍സ് അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്നിവക്ക് നിര്‍ണായക പങ്കുണ്ട്. സോഷ്യല്‍ മീഡിയ വഴി ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ പങ്കിടാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസ്യത വളര്‍ത്തുന്നതിനും റീച്ച് എക്‌സ്പാന്‍ഡ് ചെയ്യുന്നതിനുള്ള ചെലവ് കുറഞ്ഞ മാര്‍ഗമാണ്.

ചുരുക്കി പറഞ്ഞാല്‍, എസ്എംഇ കളുടെ യാത്ര വെല്ലുവിളി നിറഞ്ഞതാണ്, എന്നാല്‍ സാധ്യതകളും ഒപ്പം നിലനില്‍ക്കുന്നുണ്ട്. ഫ്‌ലെക്‌സിബിള്‍ ആയി നിലകൊള്ളുന്നതിലൂടെയും സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലൂടെയും ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിലൂടെയും എസ് എം ഇ കള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാനും കഴിയും.

(സംരംഭകയും പരസ്യ നിര്‍മാണം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വിദഗ്ധയുമാണ് ലേഖികയായ ഉഷ ഷോഭ്)

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version