പ്രതിരോധ, ഊര്‍ജ കരാറുകള്‍, 500 കോടി ഡോളര്‍ നിക്ഷേപം; പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തില്‍ നേട്ടം കൊയ്ത് ഇന്ത്യ

ഊര്‍ജമേഖലയില്‍ രണ്ട് കരാറുകള്‍ അടക്കം പ്രതിരോധം, സമുദ്രഗതാഗത സൗകര്യങ്ങള്‍, ബാങ്കിംഗ് ഉള്‍പ്പടെ വിവിധ മേഖലകളിലായി നിരവധി സഹകരണ കരാറുകളിലും 500 കോടി ഡോളറിന്റെ നിക്ഷേപ കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി

Veena M A
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to...
- Senior Content Writer
Image: AI-generated

പശ്ചിമേഷ്യന്‍ സംഘര്‍ഷവും ആഗോള എണ്ണവിലക്കയറ്റവും രാജ്യത്തെ ഊര്‍ജമേഖലയെ ബാധിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം പൂര്‍ത്തിയായി. ഊര്‍ജമേഖലയില്‍ രണ്ട് കരാറുകള്‍ അടക്കം പ്രതിരോധം, സമുദ്രഗതാഗത സൗകര്യങ്ങള്‍, ബാങ്കിംഗ് ഉള്‍പ്പടെ വിവിധ മേഖലകളിലായി നിരവധി സഹകരണ കരാറുകളിലും 500 കോടി ഡോളറിന്റെ നിക്ഷേപ കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വിമാനം യുഎഇ വ്യോമമേഖലയില്‍ പ്രവേശിച്ചപ്പോള്‍ യുഎഇ വ്യോമസേനയുടെ 16 യുദ്ധവിമാനങ്ങള്‍ അകമ്പടി സേവിച്ചത് ആകാശക്കാഴ്ചയായി.

ഇന്ത്യയും യുഎഇയും ഇന്ന് ഒപ്പുവെച്ച കരാറുകളില്‍ ഏറ്റവും നിര്‍ണ്ണായകമായി കരുതപ്പെടുന്നത് പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന പങ്കാളിത്തത്തിന് ചട്ടക്കൂട് തയ്യാറാക്കുന്നതിനുള്ള കരാറാണ്. സുരക്ഷാരംഗത്ത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വളര്‍ന്നുക്കൊണ്ടിരിക്കുന്ന ബന്ധത്തിന്റെ ഔദ്യോഗിക സാക്ഷ്യപ്പെടുത്തലാണിത്. പ്രതിരോധ നിര്‍മ്മാണം, വിപണനം, തന്ത്രപ്രധാന സഹകരണം എന്നിവയ്ക്കുള്ള ഘടനാപരമായ ചട്ടക്കൂടാണ് ഈ കരാര്‍ ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷസാഹചര്യം തുടരുകയും ഹോര്‍മുസ് കടലിടുക്ക് ഏറെക്കുറെ അടഞ്ഞുകിടക്കുന്ന അവസ്ഥ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലുള്ള ഈ കരാര്‍ വളരെ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ്. 

രണ്ട് ഊര്‍ജ കരാറുകളിലാണ് ഇന്ത്യയും യുഎഇയും ഇന്ന് ഒപ്പുവെച്ചത്. തന്ത്രപ്രധാന പെട്രോളിയം കരുതല്‍ ശേഖരത്തിലുള്ള ധാരണാപത്രമാണ് അതിലൊന്ന്. ഉപഭോഗത്തിന്റെ 85 ശതമാനത്തോളം ക്രൂഡ് ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കരാറാണത്. ആഗോളതലത്തിലുള്ള എണ്ണവിതരണ പ്രതിസന്ധി മുന്നില്‍ക്കണ്ട് കരുതല്‍ശേഖരം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഈ കരാര്‍ ഗുണകരമാകും. എല്‍പിജി വിതരണവുമായി ബന്ധപ്പെട്ട അടുത്ത കരാറിലൂടെ മതിയായ പാചകവാതക ഇറക്കുമതി ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. ഗള്‍ഫിലെ ഇന്ത്യയുടെ പ്രധാന ഊര്‍ജ പങ്കാളികളിലൊരാളാണ് യുഎഇ.

സമുദ്രഗതാഗത മേഖലയിലും ഇന്ത്യയും യുഎഇയും സഹകരണത്തിന് ധാരണയിലായിട്ടുണ്ട്. ഗുജറാത്തിലെ വഡിനാറില്‍ കപ്പല്‍ റിപ്പയര്‍ കേന്ദ്രത്തിനുള്ള ധാരണാപത്രത്തിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണ ടെര്‍മിനലായ വഡിനാര്‍ മേഖലയിലെ സമുദ്ര ഗതാഗത സേവനത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. 

ഇന്ത്യയില്‍ 500 കോടി ഡോളറിന്റെ നിക്ഷേപത്തിനും യുഎഇ സമ്മതം അറിയിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യം, ആര്‍ബിഎല്‍ ബാങ്ക്, സമ്മാന്‍ കാപ്പിറ്റല്‍ എന്നീ  വിഭാഗങ്ങളിലായാണ് നിക്ഷേപം എത്തുക.

English Summary

India and United Arab Emirates have signed several key agreements aimed at strengthening India’s energy security and expanding bilateral cooperation across multiple sectors. The agreements were finalized during the visit of Narendra Modi to the UAE. Amid rising global oil prices and escalating tensions between the United States and Iran, the visit is being viewed as strategically significant. According to ANI, the two nations also signed an important agreement to establish a framework for strategic defence partnership cooperation.
Share This Article
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to her reporting.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version