‘ഇന്ത്യയുമായി ഉണ്ടായിരുന്ന ബന്ധം ഏകപക്ഷീയം’, താരിഫ് ഇളവ് സാധ്യതകള്‍ തള്ളി ട്രംപ്

ഇന്ത്യയുടെ ഉയര്‍ന്ന തീരുവയ്ക്ക് ഹാര്‍ലി ഡേവിഡ്‌സണെ ഉദാഹരണമായി ട്രംപ് ചൂണ്ടിക്കാട്ടി. 200 ശതമാനം താരിഫ് കാരണം കമ്പനിക്ക് ഇന്ത്യയില്‍ മോട്ടോര്‍സൈക്കിള്‍ വില്‍ക്കാന്‍ പറ്റാത്ത സ്ഥിതി വന്നു. അതിനെ മറികടക്കാന്‍, ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ ഫാക്ടറി തുടങ്ങി

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Wikimedia Commons / AI-generated

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫ് നിലവില്‍ വന്ന് ഒരാഴ്ച പിന്നിടവെ, താരിഫ് കുറയ്ക്കാനുള്ള സാധ്യത തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയുമായി വളരെ നല്ല ബന്ധമാണെങ്കിലും ഇന്ത്യയിലെ ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര ബന്ധം അസന്തുലിതമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. വര്‍ഷങ്ങളായി ഇന്ത്യ അമേരിക്കയ്ക്ക് ചുമത്തിയത് ഉയര്‍ന്ന താരിഫ് ആയിരുന്നുവെന്നും അതിനാല്‍ ഏകപക്ഷീയ ബന്ധമായിരുന്നുവെന്നും ഇരുരാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്നതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്ക് ഏര്‍പ്പെടുുത്തിയ താരിഫ് കുറയ്ക്കുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്.

ഇല്ല, ഇന്ത്യയുമായി വളരെ നല്ല ബന്ധമാണ്, പക്ഷേ കുറേ വര്‍ഷങ്ങളായി അതൊരു ഏകപക്ഷീയ ബന്ധമായിരുന്നു. ഞാന്‍ കൊണ്ടുവന്ന താരിഫില്‍ ഉള്ള ശക്തി കൊണ്ടാണ് ആ ബന്ധം മെച്ചപ്പെട്ടത് – ട്രംപ് പറഞ്ഞു. ഇന്ത്യ അമേരിക്കയ്ക്ക് ഉയര്‍ന്ന തീരുവയാണ് ചുമത്തുന്നതെന്ന ആരോപണം ട്രംപ് ആവര്‍ത്തിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന താരിഫ് ആണ് ഇന്ത്യയുടേതെന്നും അതുകൊണ്ടാണ് ഇന്ത്യ അമേരിക്കയിലേക്ക് എല്ലാം കൊണ്ട് ചൊരിയുമ്പോഴും അമേരിക്ക ഇന്ത്യയുമായി ബിസിനസൊന്നും നടത്താതിരുന്നതെന്നും ട്രംപ് പറഞ്ഞു. ഞങ്ങള്‍ മൂഢമായി കുറഞ്ഞ നിരക്ക് ചുമത്തിയത് കൊണ്ടാണ് അവര്‍ ബിസിനസ് നടത്തിയത്- ട്രംപ് വിമര്‍ശിച്ചു.

ഇന്ത്യയുടെ ഉയര്‍ന്ന തീരുവയ്ക്ക് ഹാര്‍ലി ഡേവിഡ്‌സണെ ഉദാഹരണമായി ട്രംപ് ചൂണ്ടിക്കാട്ടി. 200 ശതമാനം താരിഫ് കാരണം കമ്പനിക്ക് ഇന്ത്യയില്‍ മോട്ടോര്‍സൈക്കിള്‍ വില്‍ക്കാന്‍ പറ്റാത്ത സ്ഥിതി വന്നു. അതിനെ മറികടക്കാന്‍, ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ ഫാക്ടറി തുടങ്ങി. അതിലൂടെ കനത്ത തീരുവയെ മറികടക്കാന്‍ അവര്‍ക്കായെന്ന് ട്രംപ് പറഞ്ഞു.

ഇപ്പോള്‍ അമേരിക്കയും അതുപോലൊരു അവസ്ഥ തിരിച്ചും കാണുകയാണെന്ന് ട്രംപ് പറഞ്ഞു. ആയിരക്കണക്കിന് കമ്പനികള്‍, പ്രത്യേകിച്ച് ഓട്ടോമൊബൈല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് കമ്പനികള്‍ അമേരിക്കയില്‍ നിര്‍മ്മാണം ആരംഭിക്കുകയാണ്. ചൈനയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നും നിരവധി കാര്‍ കമ്പനികള്‍ അമേരിക്കയിലേക്ക് വരുന്നു. മൂന്ന് പ്രധാന കാരണങ്ങള്‍ കൊണ്ടാണ് അവര്‍ വരുന്നത്. അമേരിക്കന്‍ വിപണിയില്‍ സാന്നിധ്യമുണ്ടാകണം, താരിഫ് നിന്ന് സംരക്ഷണം വേണം, താരിഫ് നല്‍കുന്നത് ഒഴിവാക്കണം. അമേരിക്കയില്‍ നിര്‍മ്മാണം ആരംഭിച്ചാല്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അത്തരം തീരുവയൊന്നും ഉണ്ടാകില്ല, ട്രംപ് പറഞ്ഞു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version