അടിസ്ഥാന സൗകര്യ മേഖലയുടെ വളര്‍ച്ച 13 മാസത്തെ ഉയര്‍ച്ചയില്‍;ആഗസ്റ്റില്‍ നേടിയത് 6.3 ശതമാനം വളര്‍ച്ച

കല്‍ക്കരി, സ്റ്റീല്‍, സിമന്റ് ഉല്‍പ്പാദനം എന്നീ മേഖലകളില്‍ ആഗസ്റ്റില്‍ യഥാക്രമം 11.4%, 14.2%,, 6.1% വളര്‍ച്ച രേഖപ്പെടുത്തി

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: AI-generated

രാജ്യത്തെ എട്ട് സുപ്രധാന അടിസ്ഥാന സൗകര്യ മേഖലകള്‍ കഴിഞ്ഞ മാസം 13 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ച്ച വളര്‍ച്ച സ്വന്തമാക്കി. കല്‍ക്കരി, സ്റ്റീല്‍, സിമന്റ് ഉല്‍പ്പാദനം എന്നീ മേഖലകളുടെ വളര്‍ച്ചയുടെ ചുവടുപിടിച്ച് അടിസ്ഥാന സൗകര്യ മേഖലകള്‍ ആഗസ്റ്റില്‍ 6.3 ശതമാനം വളര്‍ച്ചയാണ് നേടിയത്. ജൂലൈയില്‍ 3.7 ശതമാനവും കഴിഞ്ഞ ആഗസ്റ്റില്‍ 1.5 ശതമാനമായിരുന്നു അടിസ്ഥാന സൗകര്യ മേഖലകളുടെ വളര്‍ച്ച.

ഇതിന് മുമ്പ് 2024 ജൂലൈയിലാണ് കഴിഞ്ഞ മാസത്തിലേതിന് സമാനമായ ഗതിയിലുള്ള വളര്‍ച്ച അടിസ്ഥാന സൗകര്യ മേഖല നേടിയത്. അന്ന് 6.3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

നടപ്പുസാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ആഗസ്റ്റ് മാസങ്ങളില്‍ എട്ട് അടിസ്ഥാന സൗകര്യ മേഖലകളില്‍ 2.8 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. അതേസമയം മുന്‍വര്‍ഷം സമാന കാലയളവില്‍ 4.6 ശതമാനം വളര്‍ച്ചയാണ് ഈ മേഖലകള്‍ നേടിയത്.

കല്‍ക്കരി, സ്റ്റീല്‍, സിമന്റ് ഉല്‍പ്പാദനം എന്നീ മേഖലകളില്‍ ആഗസ്റ്റില്‍ യഥാക്രമം 11.4%, 14.2%,, 6.1% വളര്‍ച്ച രേഖപ്പെടുത്തി. റിഫൈനറി ഉല്‍പ്പന്നങ്ങള്‍, വളങ്ങള്‍, ഇലക്ട്രിസിറ്റി ഉല്‍പ്പാദനം എന്നീ മേഖലകള്‍ യഥാക്രമം 3%, 4.6%,3.1% വീതം വളര്‍ച്ച നേടി. അതേസമയം ക്രൂഡ് ഉല്‍പ്പന്നങ്ങള്‍, പ്രകൃതി വാതകം എന്നീ മേഖലകള്‍ നെഗറ്റീവ് വളര്‍ച്ചയാണ് രേഖെപ്പെടുത്തിയത്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version