പലിശ കുറയ്‌ക്കൊനുരുങ്ങി യുഎസ് കേന്ദ്രബാങ്ക്; പവലിന്റെ പ്രസംഗം വിപണികളെ ബാധിക്കുന്നത് എങ്ങനെ?

ഡോളര്‍ ദുര്‍ബലപ്പെടുകയും യുഎസ് ട്രഷറി യീല്‍ഡ് കുറയുകയും ചെയ്യുമ്പോള്‍ തിങ്കളാഴ്ച ഇന്ത്യന്‍ രൂപ ശക്തിയാര്‍ജ്ജിക്കാനുള്ള സാധ്യത മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Wikimedia Commons

യുഎസ് കേന്ദ്രബാങ്ക് ചെയര്‍മാന്‍ ജെറോം പവല്‍ ഇന്നലെ ജാക്‌സണ്‍ ഹോള്‍ സിംപോസിയത്തില്‍ നടത്തിയ പ്രസംഗം അടിസ്ഥാന പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുമെന്ന സൂചന നല്‍കുന്നതായിരുന്നു. ഇക്കാര്യത്തില്‍ ഒരു ഉറപ്പ് നല്‍കാതെ സന്തുലിതമായ നിലപാടാണ് പവല്‍ സ്വീകരിച്ചതെങ്കിലും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയും തൊഴില്‍ രംഗവും നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തായിരുന്നു പവലിന്റെ പ്രസംഗം.

താരിഫുമായി ബന്ധപ്പെട്ട് പണപ്പെരുപ്പം കൂടാനിടയുള്ള സാഹചര്യം നിലനില്‍ക്കുന്നതായും തൊഴില്‍ പ്രതിസന്ധി വര്‍ധിക്കുന്നതായും പവല്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ കേന്ദ്രബാങ്ക് പലിശ നയത്തില്‍ ഇളവുകള്‍ വരുത്താനിടയുണ്ടെന്ന് കൃത്യമായൊരു തീയതി പ്രസ്താവിക്കാതെ പവല്‍ സൂചന നല്‍കി. സെപ്റ്റംബറില്‍ അടുത്ത ഫെഡറല്‍ റിസര്‍വ്വ് യോഗത്തില്‍ ഇതുണ്ടാകുമെന്നാണ് ഇപ്പോള്‍ വിപണികള്‍ പ്രതീക്ഷിക്കുന്നത്. പവലിന്റെ പ്രസംഗത്തിന് പിന്നാലെ യുഎസ് ഡോളറിനും യുഎസ് കടപ്പത്രങ്ങള്‍ക്കും തിരിച്ചടിയായി. വെള്ളിയാഴ്ച വിപണി ക്ലോസ് ചെയ്യുമ്പോള്‍ ഇവ രണ്ടും ദുര്‍ബലപ്പെട്ടു.

രൂപയ്ക്ക് നേട്ടമാകുമോ

അതേസമയം ഡോളര്‍ ദുര്‍ബലപ്പെടുകയും യുഎസ് ട്രഷറി യീല്‍ഡ് കുറയുകയും ചെയ്യുമ്പോള്‍ തിങ്കളാഴ്ച ഇന്ത്യന്‍ രൂപ ശക്തിയാര്‍ജ്ജിക്കാനുള്ള സാധ്യത മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളിയാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 87.2- 87.4 പരിധിയിലായിരുന്നു. അതുപോലെ യുഎസ് ട്രഷറി യീല്‍ഡിലെ ഇടിവ് മുന്‍നിര്‍ത്തി തിങ്കളാഴ്ച ഇന്ത്യന്‍ ഗവണ്‍മെന്റ് ബോണ്ടുകള്‍ ശക്തിയാര്‍ജ്ജിക്കാനുള്ള സാധ്യതയും വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍, മറ്റ് ഫെഡറല്‍ ഉദ്യോഗസ്ഥര്‍ പവലിന്റെ സൂചനയ്‌ക്കെതിരെ നിലപാട് എടുക്കുകയോ പ്രസ്താവന നടത്തുകയോ ചെയ്താല്‍ യുഎസ് ട്രഷറി യീല്‍ഡും ഡോളറും വീണ്ടും കരുത്താര്‍ജ്ജിക്കും. ഇത് രൂപയ്്ക്കും ഇന്ത്യന്‍ ഗവണ്‍മെന്റ് ബോണ്ടുകള്‍ക്കും തിരിച്ചടിയാകും.

പവല്‍ പറഞ്ഞത് എന്താണ്

ഫെഡറല്‍ റിസര്‍വ്വിന്റെ ചെയര്‍മാന്‍ എന്ന നിലയ്ക്ക് ജെറോം പവലിന്റെ എട്ടാമത്തതും അവസാനത്തതുമായ പ്രസംഗമായിരുന്നു ഇന്നലത്തേത്. ഫെഡറല്‍ റിസര്‍വ്വ് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും തൊഴില്‍ നിയമനങ്ങള്‍ വര്‍ധിക്കാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സന്തുലിതമായ നിലപാട് എടുക്കേണ്ട സാഹചര്യമുണ്ടെന്നും പ്രസംഗത്തില്‍ പവല്‍ പറഞ്ഞു.

മുമ്പ് കരുതിയതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ് തൊഴില്‍ വിപണിയില്‍ ഉള്ളതെന്ന സൂചനയാണ് പവലിന്റെ പ്രസംഗത്തിലുള്ളത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. താരിഫ് കൂട്ടിയതിന്റെ ആഘാതം പ്രകടമായി തുടങ്ങിയിട്ടുണ്ടെന്നും വരുംമാസങ്ങളില്‍ അത് ശക്തമാകുമെന്നും പവല്‍ സൂചിപ്പിച്ചു. വിലക്കയറ്റം നിലവിലെ പണപ്പെരുപ്പ പ്രതിസന്ധിക്ക് ആക്കം കൂട്ടുമോ എന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുന്നതായി പവല്‍ ആശങ്ക പ്രകടിപ്പിച്ചു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version