താരിഫ് ആഘാത മേഖലകളെ സഹായിക്കാന്‍ റിസര്‍വ്വ് ബാങ്ക് തയ്യാര്‍: ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര

പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ താരിഫ് വര്‍ധന ഏറ്റവും മോശമായി ബാധിച്ച മേഖലകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് സഞ്ജയ് മല്‍ഹോത്ര തിങ്കളാഴ്ച മുംബൈയില്‍ പറഞ്ഞു.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Wikipedia/ AI Generated

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താരിഫ് പ്രാബല്യത്തില്‍ വന്നാല്‍, മുന്‍കാലങ്ങളിലെ പോലെ ആര്‍ബിഐ സഹായത്തിനുണ്ടാകുമെന്ന ഉറപ്പുമായി ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ താരിഫ് വര്‍ധന ഏറ്റവും മോശമായി ബാധിച്ച മേഖലകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് സഞ്ജയ് മല്‍ഹോത്ര തിങ്കളാഴ്ച മുംബൈയില്‍ പറഞ്ഞു.

മുന്‍കാലങ്ങളിലും പ്രതിസന്ധിസമയത്ത് സഹായഹസ്തവുമായി ആര്‍ബിഐ രംഗത്തുവന്നിട്ടുണ്ട്. കോവിഡ് സമയത്ത് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പാസൗകര്യം എളുപ്പമാക്കിയും കരുതലോടെയുള്ള ധനനയങ്ങളിലൂടെ ആര്‍ബിഐ സമ്പദ് വ്യവസ്ഥയെ പിന്താങ്ങിയിരുന്നു.

ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം താരിഫ് ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. ഇത് സംബന്ധിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുകയാണ്. താരിഫ് വര്‍ധന മൂലമുള്ള ആഘാതം ഏറ്റവും കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ 45 ശതമാനവും നികുതിരഹിതമായവയാണ്. ബാക്കിവരുന്ന അമൂല്യത്‌നങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, വാഹന ഭാഗങ്ങള്‍, ചെമ്മീന്‍, എംഎസ്എംഇകള്‍ ഉള്‍പ്പെടുന്ന 55 ശതമാനത്തിന്മേല്‍ താരിഫ് വര്‍ധന ചെറിയ രീതിയിലുള്ള ആഘാതമുണ്ടാക്കുമെന്ന് FICCIയും ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും സംഘടിപ്പിച്ച FIBAC വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഒരു ചോദ്യത്തിന് മറുപടിയായി സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

സര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ആര്‍ബിഐയുടെ ഭാഗത്ത് നിന്ന് മുമ്പും സഹായങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമ്പദ് വ്യവസ്ഥയിലേക്ക് പണം ഒഴുകുന്നതിനായി ഞങ്ങള്‍ റിപ്പോ നിരക്ക് 100 bps കുറച്ചിട്ടുണ്ട്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വേണ്ടി എന്തുസഹായവും നല്‍കും, ആര്‍ബിഐ ഗവര്‍ണ്ണര്‍ വ്യക്തമാക്കി.

രൂപയിലുള്ള വ്യാപാരം നിര്‍ണ്ണായകം

രൂപയെ അന്തര്‍ദേശീയവല്‍ക്കരിക്കുന്നത് സംബന്ധിച്ചുള്ള ശ്രമം വര്‍ഷങ്ങളായി ആര്‍ബിഐ നടത്തുന്നുണ്ടെന്നും ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും മല്‍ഹോത്ര വ്യക്തമാക്കി. പ്രാദേശിക കറന്‍സിയില്‍ വ്യാപാരം വികസിപ്പിക്കുന്നത് ഒരു രാജ്യത്തിന് പ്രധാനമാണ്. വിദേശ കറന്‍സികളുടെ മൂല്യത്തിലെ ചാഞ്ചല്യത്തില്‍ നിന്നും സംരക്ഷണം നല്‍കാന്‍ അത് സഹായിക്കും. നിലവില്‍ മാലിദ്വീപ്, മൗറീഷ്യസ്, ഇന്തോനേഷ്യ, യുഎഇ എന്നീ നാല് രാജ്യങ്ങളുമായി ഇത് സംബന്ധിച്ച് ഇന്ത്യയ്ക്ക് ഉടമ്പടിയുണ്ടെന്നും പ്രാദേശിക കറന്‍സിയില്‍ മെച്ചപ്പെട്ട വ്യാപാരം നടക്കുന്നുണ്ടെന്നും ആര്‍ബിഐ മേധാവി പറഞ്ഞു. കൂടുതല്‍ രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നത് വര്‍ഷങ്ങളോ ദശാബ്ദങ്ങളോ നീണ്ട പ്രക്രിയയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version