ഉടന്‍ തന്നെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍

പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയാണ് ഇന്ത്യയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തിയതെന്നും കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും ചേര്‍ന്ന് 11 വര്‍ഷം മുമ്പാണ് ബാങ്കുകളുമായി സഹകരിച്ച് ജന്‍ധന്‍ യോജനയ്ക്ക് തുടക്കമിട്ടതെന്നും ഇതാണ് രാജ്യമെമ്പാടും വികസനത്തിന് തുടക്കമിട്ടതെന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Pexels

ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ആയി മാറുന്നതിനുള്ള പാതയിലാണ് ഇന്ത്യയെന്ന റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. ഇന്ന് ലോകത്തിലെ ഏറ്റവും വികസിച്ച അഞ്ച് രാഷ്ട്രങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയെന്നും വളരെ വേഗം തന്നെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി രാജ്യം മാറുമെന്നും സംതൃപ്തി ശിവിര്‍ എന്ന പേരില്‍ ഇന്‍ഡോറിലെ രംഗ്‌വാസ ഗ്രാമത്തില്‍ നടത്തപ്പെട്ട പരിപാടിയില്‍ മല്‍ഹോത്ര പറഞ്ഞു.

പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയാണ് ഇന്ത്യയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തിയതെന്നും കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും ചേര്‍ന്ന് 11 വര്‍ഷം മുമ്പാണ് ബാങ്കുകളുമായി സഹകരിച്ച് ജന്‍ധന്‍ യോജനയ്ക്ക് തുടക്കമിട്ടതെന്നും ഇതാണ് രാജ്യമെമ്പാടും വികസനത്തിന് തുടക്കമിട്ടതെന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകള്‍ രാജ്യത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളാകുന്നതിനുള്ള പദ്ധതിക്ക് കീഴില്‍ 55 കോടി അക്കൗണ്ടുകള്‍ തുറന്നു. സമ്പാദ്യം, പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, ക്രെഡിറ്റ്, മറ്റ് സേവനങ്ങള്‍ എന്നിവ നല്‍കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചവെന്ന് എന്‍എസ്ഒ (നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്) മന്ത്രാലയത്തിന്റെ കണക്കുകള്‍ പുറത്തുവന്നതിന് ശേഷമാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സമ്പദ് വ്യവസ്ഥയിലെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുന്നത്. നോമിനല്‍ ജിഡിപിയില്‍ 8.8 ശതമാനം വളര്‍ച്ചയുണ്ടായി.

TAGGED:
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version