കുടിയേറ്റം യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ്

കുടിയേറ്റത്തിലുണ്ടായ വളര്‍ച്ച യൂറോപ്പിലും അമേരിക്കയിലും എന്നും വിവാദ വിഷയമാണ്. പക്ഷേ അതില്‍ നിന്നും വ്യത്യസ്തമായി സാമ്പത്തിക വളര്‍ച്ചയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് എത്രത്തോളം പങ്കുണ്ടെന്നാണ് ലഗാര്‍ഡ് പ്രസംഗത്തിലൂടെ വ്യക്തമാക്കുന്നത്.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Freepik/ Wikimedia Commons

കോവിഡ് മഹാമാരിക്ക് ശേഷം യൂറോപ്പിലെ പണപ്പെരുപ്പം കുറയ്ക്കുന്നതില്‍ വിദേശ തൊഴിലാളികളുടെ പങ്ക് എടുത്തുപറഞ്ഞ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റ്യന്‍ ലഗാര്‍ഡ്. വിദേശ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വര്‍ധന മാന്ദ്യത്തെ ചെറുത്ത് സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താന്‍ സഹായിച്ചെന്ന് വ്യോമിംഗിലെ ജാക്‌സണ്‍ ഹോളില്‍ നടന്ന ഫെഡറല്‍ റിസര്‍വ്വ് സിംപോസിയത്തില്‍ ലഗാര്‍ഡ് പറഞ്ഞു. പകര്‍ച്ചവ്യാധി കാലത്തിന് ശേഷമുണ്ടായ ഡിമാന്‍ഡ് പരിഹരിക്കാന്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് സഹായിച്ചെന്നും അത് പണപ്പെരുപ്പ നിരക്ക് കുറയ്ക്കാനും സഹായകമായെന്നും ലഗാര്‍ഡ് പറഞ്ഞു.

വിദേശ തൊഴിലാളികള്‍ ഇല്ലായിരുന്നെങ്കില്‍ ജര്‍മ്മനിയുടെ ജിഡിപി 2019-ലേതിനും താഴെ 6 ശതമാനം ആയിരുന്നേനെയെന്നും ലഗാര്‍ഡ് നിരീക്ഷിച്ചു. സമാനമായി സ്‌പെയിനിന്റെ സാമ്പത്തിക വീണ്ടെടുപ്പിനും വിദേശീയരായ തൊഴിലാളികള്‍ സഹായകമായി. പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ഉത്തേജന നടപടികളുമായി ഭാഗമായി ഡിമാന്‍ഡ് വര്‍ധിച്ചപ്പോള്‍ ബിസിനസുകള്‍ക്ക് ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ഡിമാന്‍ഡ് പരിഹരിക്കാനായത് വിദേശ തൊഴിലാളികള്‍ ഉള്ളതുകൊണ്ടാണെന്ന സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണത്തോട് ചേര്‍ത്തുവായിക്കാനാകുന്ന പ്രസ്താവനയാണ് ലഗാര്‍ഡിന്റേത്.

സാമ്പത്തിക വളര്‍ച്ചയില്‍ വിദേശ തൊഴിലാളികളുടെ പങ്ക്

കുടിയേറ്റത്തിലുണ്ടായ വളര്‍ച്ച യൂറോപ്പിലും അമേരിക്കയിലും എന്നും വിവാദ വിഷയമാണ്. പക്ഷേ അതില്‍ നിന്നും വ്യത്യസ്തമായി സാമ്പത്തിക വളര്‍ച്ചയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് എത്രത്തോളം പങ്കുണ്ടെന്നാണ് ലഗാര്‍ഡ് പ്രസംഗത്തിലൂടെ വ്യക്തമാക്കുന്നത്. പൗരന്മാര്‍ക്ക് പ്രായം കൂടുന്നത് മൂലമുണ്ടാകുന്ന തൊഴിലാളി ക്ഷാാമം നേരിടുന്നതില്‍ കുടിയേറ്റത്തിനുള്ള പ്രസക്തി അവര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ കുടിയേറ്റം കുറയാന്‍ കാരണമാകുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നുണ്ട്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version