2022-23 ലെ സാമ്പത്തിക വളര്‍ച്ചയുടെ ആക്കം നടപ്പ് സാമ്പത്തിക വര്‍ഷത്തിലും ദൃശ്യമെന്ന് ധനമന്ത്രാലയം

2023 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി മുന്നേറ്റത്തിന്റെ ആക്കം 2024 ലേക്കും മികച്ച രീതിയില്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ന്യൂഡെല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ സാധ്യതകളെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ധനമന്ത്രാലയം. 2023 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി മുന്നേറ്റത്തിന്റെ ആക്കം 2024 ലേക്കും മികച്ച രീതിയില്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

2023-24 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചയുടെ സാധ്യതകളെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ധനമന്ത്രാലയം

വാഹന വില്‍പ്പന, ഇന്ധന ഉപഭോഗം, യുപിഐ ഇടപാടുകള്‍ എന്നിവയില്‍ മികച്ച വളര്‍ച്ച ദൃശ്യമാണ്. ഇത് നഗരങ്ങളില്‍ ഡിമാന്‍ഡ് ശക്തമാക്കി നിലനിര്‍ത്തുന്നു. ഇരുചക്ര, മുച്ചക്ര വാഹന വില്‍പ്പനയില്‍ മികച്ച വളര്‍ച്ചയോടെ ഗ്രാമീണ മേഖലകളിലും ഡിമാന്‍ഡ് തിരിച്ചുവരവിന്റെ പാതയിലാണ്. ചരക്ക് സേവന നികുതി പിരിവും മാനുഫാക്ചറിംഗ്, സര്‍വീസ് മേഖലകള്‍ക്കായുള്ള പിഎംഐ സൂചികയും മുന്നേറുന്നുണ്ടെന്നും ധനമന്ത്രാലയത്തിന്റെ 2023ലെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടും മേയിലെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും പറയുന്നു.

2023 ലെ വളര്‍ച്ചയുടെ ആക്കം പുതിയ സാമ്പത്തിക വര്‍ഷത്തിലേക്കും കടന്നുവന്നിരിക്കുന്നു

സമ്പദ്വ്യവസ്ഥ 2023 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനവും നാലാം പാദത്തില്‍ 6.1 ശതമാനവും വളര്‍ന്നു. പ്രതീക്ഷിച്ചതിലും മികച്ച വളര്‍ച്ചാ വേഗമാണിത്. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും, ശക്തമായ മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങളും സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും വേഗത്തിലുള്ള നയ നടപടികളും സാമ്പത്തിക വളര്‍ച്ചയുടെ കുതിപ്പ് നിലനിര്‍ത്താന്‍ സഹായകമായതായി റിപ്പോര്‍ട്ട് പറയുന്നു.

സാമ്പത്തിക വര്‍ഷം 2023 ല്‍ 7.2 ശതമാനവും നാലാം പാദത്തില്‍ 6.1 ശതമാനവും ജിഡിപി വളര്‍ച്ച

ആഗോള പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ജിഡിപി നടപ്പ് സാമ്പത്തിക വര്‍ഷം 6 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം 6.5% ജിഡിപി വളര്‍ച്ച ആര്‍ബിഐ പ്രവചിക്കുന്നു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version