മണപ്പുറം – മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ കുതിക്കുന്നു; കാരണം ഇതാണ് !

മണപ്പുറം ഫിനാന്‍സിന്റെ ഓഹരി 8 ശതമാനവും, മുത്തൂറ്റ് ഫിനാന്‍സിന്റ്‌റെ ഓഹരി 14 ശതമാനവും വരെ ഇന്ന് രാവിലെ വ്യാപാരത്തില്‍ ഉയര്‍ന്നു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഓഹരി വിപണിയില്‍ വന്‍കുതിപ്പ് കാഴ്ചവയ്ക്കുകയാണ് എന്‍ബിഎഫ്സികള്‍ ആയ മണപ്പുറവും മുത്തൂറ്റും. മണപ്പുറം ഫിനാന്‍സിന്റെ ഓഹരി 8 ശതമാനവും, മുത്തൂറ്റ് ഫിനാന്‍സിന്റ്‌റെ ഓഹരി 14 ശതമാനവും വരെ ഇന്ന് രാവിലെ വ്യാപാരത്തില്‍ ഉയര്‍ന്നു.

നിലവിലിപ്പോള്‍ മണപ്പുറം ഫിനാന്‍സ് ഓഹരിയൊന്നിന് 6.65 ശതമാനം ഉയര്‍ന്ന് 190 രൂപയിലും, മുത്തൂറ്റ് ഫിനാന്‍സിന് 4 ശതമാനത്തിലേറെ ഉയര്‍ന്ന്1392 രൂപയിലുമാണ് (11.23PM) വ്യാപാരം പുരോഗമിക്കുന്നത്. 2020 ജൂണിന് ശേഷം ഇന്‍ട്രാഡേ വ്യാപാരത്തില്‍ വന്ന ഏറ്റവും കൂടുതല്‍ നേട്ടമാണ് ഈ രണ്ടു ഓഹരികള്‍ക്കും ഇന്നുണ്ടായത്.

ഐ ഐ എഫ് എല്‍ ഫിനാന്‍സില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ആണ് ഈ രണ്ടു സ്ഥാപനങ്ങളുടെയും ഓഹരിവില വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം. ഐ ഐ എഫ് എല്‍ ഫിനാന്‍സ് സ്വര്‍ണ വായ്പയില്‍ വരുന്ന വീഴ്ചകള്‍ റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് മണപ്പുറത്തിന്റെയും, മുത്തൂറ്റിന്റെയും ഓഹരികള്‍ ഉയരുകയായിരുന്നു. ഓഹരി വിലക്ക് പുറമെ, വോളിയവും കുത്തനെ ഉയരുകയാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version