ഒന്നിച്ചോടാന്‍ ഉറച്ച് ടി.വി.എസ് – മിത്സുബിഷി കൂട്ടുകെട്ട്

30 ശതമാനത്തിലധികം ഓഹരി ടി.വി.എസ് മൊബിലിറ്റിയില്‍ നിന്നും സ്വന്തമാക്കിക്കൊണ്ടാണ് മിത്സുബിഷി യാത്ര തുടങ്ങുന്നത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ജാപ്പനീസ് കമ്പനിയായ മിത്സുബിഷി ഇന്ത്യന്‍ കാര്‍ വില്‍പ്പന വിപണിയിലേക്ക് എത്തുന്നു. രാജ്യത്ത് ഡീലര്‍ഷിപ്പുകള്‍ നടത്തുന്ന ടി.വി.എസ് മൊബിലിറ്റിയുമായി കൈകോര്‍ത്താണ് കാര്‍ വില്‍പ്പന വിപണിയില്‍ സജീവമാകുക. 30 ശതമാനത്തിലധികം ഓഹരി ടി.വി.എസ് മൊബിലിറ്റിയില്‍ നിന്നും സ്വന്തമാക്കിക്കൊണ്ടാണ് മിത്സുബിഷി യാത്ര തുടങ്ങുന്നത്. അടുത്ത പടിയായി ഡീലര്‍ഷിപ്പുകളില്‍ 275-550 കോടി രൂപ വരെ സ്ഥാപനം നിക്ഷേപിക്കും.

ടി.വി.എസ് മൊബിലിറ്റിയുടെ നിലവിലുള്ള 150 ഔട്ട്‌ലെറ്റുകളുടെ ശൃംഖല പ്രയോജനപ്പെടുത്തി ഓരോ കാര്‍ ബ്രാന്‍ഡിനും പ്രത്യേക ഡീലര്‍ഷിപ്പ് സ്റ്റോറുകള്‍ മിത്സുബിഷി സ്ഥാപിക്കും. ടി.വി.എസ് മൊബിലിറ്റിയുടെ കാര്‍ വില്‍പ്പന വിഭാഗം പിരിച്ചുവിട്ട ശേഷമാകും മിത്സുബിഷിയുടെ നേതൃത്വത്തിലുള്ള ഡീലര്‍ഷിപ്പുകള്‍ നിലവില്‍ വരിക. ഹോണ്ട കാറുകളുടെ വില്‍പ്പന വിപുലീകരിക്കുന്നതിലായിരിക്കും ഡീലര്‍ഷിപ്പിന്റെ പ്രാഥമിക ശ്രദ്ധ.

ഇതോടൊപ്പം ജാപ്പനീസ് കാര്‍ ബ്രാന്‍ഡുകളും മോഡലുകളും ഡീലര്‍ഷിപ്പ് വഴി എത്തിക്കാന്‍ മറ്റ് ജാപ്പനീസ് വാഹന നിര്‍മ്മാണ കമ്പനികളുമായി മിത്സുബിഷി ചര്‍ച്ചകള്‍ നടത്തും.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version