റിപ്പബ്ലിക് ദിന ഓഫറുമായി ജിയോ

പ്രതിമാസം 230 രൂപ ചെലവിലാണ് അധിക ആനുകൂല്യങ്ങള്‍ ലഭ്യമാവുക

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

വാര്‍ഷിക പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനിനൊപ്പം റിപ്പബ്ലിക് ദിന ഓഫര്‍ പ്രഖ്യാപിച്ചു ജിയോ. 2,999 രൂപ നിരക്കില്‍ ലഭ്യമാകുന്ന ഈ പ്രീപെയ്ഡ് പ്ലാനില്‍ 365 ദിവസത്തേക്ക് പ്രതിദിനം 2.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും ലഭിക്കും. കൂടാതെ, സ്വിഗ്ഗി സബ്സ്‌ക്രിപ്ഷന്‍, അജിയോ കൂപ്പണുകള്‍, ഇക്സിഗോ വഴിയുള്ള വിമാനങ്ങളില്‍ കിഴിവുകള്‍, റിലയന്‍സ് ഡിജിറ്റലിലെ തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം കിഴിവ് എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം 230 രൂപ ചെലവിലാണ് അധിക ആനുകൂല്യങ്ങള്‍ ലഭ്യമാവുക.

ജനുവരി 15 മുതല്‍ 31 വരെ ഈ വാര്‍ഷിക പ്ലാന്‍ മൈ ജിയോ ആപ്പ് വഴി ലഭ്യമാകും. നിലവിലുള്ള വാര്‍ഷിക പ്ലാനിനൊപ്പമാണ് റിപ്പബ്ലിക് ദിന ഓഫറിന് കീഴില്‍ ജിയോ പരിമിത കാലത്തേക്ക് അധിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. അധിക ആനുകൂല്യങ്ങളില്‍ പ്രതിദിനം 100 എസ്എംഎസും, ജിയോസിനിമ സബ്സ്‌ക്രിപ്ഷനും (ബേസിക്) ഉള്‍പ്പെടുന്നു.

റിപ്പബ്ലിക് ദിന ഓഫറിന്റെ ഭാഗമായി, റിലയന്‍സ് ഡിജിറ്റലില്‍ തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് 10 ശതമാനം കിഴിവ് ജിയോ വാഗ്ദാനം ചെയ്യുന്നു. 5,000 രൂപയ്ക്ക് മുകളില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോഴാണ് കിഴിവ് ലഭിക്കുക, പരമാവധി കിഴിവ് 10,000 രൂപയാണ്.

ജിയോയുടെ റിപ്പബ്ലിക് ദിന ഓഫറില്‍ അജിയോയില്‍ 2,499 രൂപയില്‍ കൂടുതല്‍ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 5,00 രൂപയുടെ ഫ്‌ലാറ്റ് കിഴിവ് കൂപ്പണും ഉള്‍പ്പെടുന്നു. റ്റിരയുടെ 999 രൂപയ്ക്ക് മുകളിലുള്ള തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നു, 1,000 രൂപയാണ് പരമാവധി കിഴിവ്.

299 രൂപയ്ക്ക് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് റിഡീം ചെയ്യാന്‍ കഴിയുന്ന 125 രൂപ വിലയുള്ള രണ്ട് സ്വിഗ്ഗി കൂപ്പണുകളും ജിയോ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇക്സിഗോ വഴിയുള്ള ഫ്‌ലൈറ്റ് ടിക്കറ്റ് നിരക്ക് മൂന്ന് ടിക്കറ്റുകള്‍ ഒരുമിച്ചെടുക്കുമ്പോള്‍ 1,500 രൂപയും രണ്ടിന് 1,000 രൂപയും ഒരു ടിക്കറ്റിന് 500 രൂപയും കിഴിവ് നല്‍കുന്ന കൂപ്പണുകളും ലഭ്യമാകും.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version