അമേരിക്കന്‍ കമ്പനിയെ 747 കോടി രൂപയ്ക്ക് ഏറ്റെടുത്ത് കേരളത്തിന്റെ ഐബിഎസ്

ഈ ഏറ്റെടുക്കലോടെ ആഗോള ഹോട്ടല്‍ ശൃംഖല, റിസോര്‍ട്ടുകള്‍, ഗെയിമിംഗ് വിപണി എന്നീ മേഖലകളില്‍ പരിധിയില്ലാത്ത ഇടപാടുകള്‍ നടത്താന്‍ ഐബിഎസിലൂടെ ഉപഭോക്താക്കള്‍ക്ക് സാധിക്കും

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

അമേരിക്കയിലെ അറ്റ്‌ലാന്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ആന്‍ഡ് ട്രാവല്‍ ടെക്‌നോളജി കമ്പനിയായ എബൗ പ്രോപര്‍ട്ടി സര്‍വീസസിനെ (എപിഎസ്) ഐബിഎസ് സോഫ്റ്റ് വെയര്‍ ഏറ്റെടുത്തു. 90 ദശലക്ഷം ഡോളറിനാണ് (747 കോടിയോളം രൂപ) ട്രാവല്‍ സോഫ്റ്റ് വെയര്‍ രംഗത്തെ മുന്‍നിരക്കാരായ ഐബിഎസ് ഈ ഏറ്റെടുക്കല്‍ നടത്തിയത്. ട്രാവല്‍ ഹോസ്പിറ്റാലിറ്റി സോഫ്റ്റ് വെയര്‍ സേവനരംഗത്ത് ഐബിഎസ് പുലര്‍ത്തുന്ന ആഗോള മേധാവിത്വം ഉറപ്പിക്കാന്‍ ഈ ഏറ്റെടുക്കലിലൂടെ സാധിക്കും.

ഈ ഏറ്റെടുക്കലോടെ ആഗോള ഹോട്ടല്‍ ശൃംഖല, റിസോര്‍ട്ടുകള്‍, ഗെയിമിംഗ് വിപണി എന്നീ മേഖലകളില്‍ പരിധിയില്ലാത്ത ഇടപാടുകള്‍ നടത്താന്‍ ഐബിഎസിലൂടെ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇത്തരം ഏകീകൃത സംവിധാനമുള്ള ഏക സോഫ്റ്റ് വെയര്‍ സേവനദാതാക്കളാകും ഇനി മുതല്‍ ഐബിഎസ്. സെന്‍ട്രല്‍ റിസര്‍വേഷന്‍ സിസ്റ്റം (സിആര്‍എസ്), പ്രോപര്‍ട്ടി മാനേജ്മന്റ് സിസ്റ്റം (പിആര്‍എസ്), റവന്യൂ മാനേജ്മന്റ് സിസ്റ്റം (ആര്‍എംഎസ്) എന്നിവയില്‍ അത്യാധുനിക സേവനങ്ങള്‍ നല്‍കാന്‍ ഈ ഏറ്റെടുക്കല്‍ ഐബിഎസിനെ സഹായിക്കും. ലോകത്തിലെ ഏറ്റവും മികച്ച 36,000 ഹോട്ടലുകളും റിസോര്‍ട്ടുകളും ഉപയോഗിച്ച് വരുന്ന ഐബിഎസിന്റെ സോഫ്റ്റ് വെയറിനൊപ്പം കോള്‍ സെന്റര്‍, ഡിമാന്‍ഡ് സൈഡ് സൊല്യൂഷന്‍സ് എന്നിവയും കൂട്ടിച്ചേര്‍ക്കാന്‍ ഈ ഏറ്റെടുക്കലോടെ സാധിക്കും.

ലോകത്തിലെ മുന്‍നിര പിആര്‍എസ്, സിആര്‍എസ് സേവനങ്ങളില്‍ പ്രാവീണ്യം തെളിയിച്ച ആരോണ്‍ ഷെപേര്‍ഡ് 2012 ലാണ് എപിഎസ് സ്ഥാപിച്ചത്. ഹോട്ടല്‍ സോഫ്റ്റ് വെയറില്‍ അടിമുടി പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് ഇവര്‍ വിപണിയില്‍ സാന്നിദ്ധ്യമുറപ്പിച്ചത്. വിവിധ വില്‍പനക്കാരും, ഉപഭോക്താക്കള്‍ക്കുമായി ബുക്കിംഗ്, ക്യാന്‍സലേഷന്‍, പ്രോപര്‍ട്ടി മാനേജ്മന്റ് എന്നിവയ്ക്കായി ശക്തമായ സോഫ്റ്റ് വെയര്‍ സംവിധാനം ആവശ്യമായിരുന്നു. ലോഗിന്‍, യൂസര്‍ ഇന്റര്‍ഫേസസ്, പരിശീലന സംവിധാനം, നവീകരണ രീതികള്‍, താരിഫ് നിര്‍ണയം തുടങ്ങിയവ മികച്ച രീതിയില്‍ സമന്വയിപ്പിക്കാന്‍ എപിഎസിന് കഴിഞ്ഞിട്ടുണ്ട്.

മികച്ച വേഗത്തില്‍ സിആര്‍എസ്, പിഎംഎസ്, ആര്‍എംഎസ് സേവനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞ ഒരു ദശകമായി എപിഎസ് നല്‍കുന്നുണ്ട്. ഗസ്റ്റ് മാനേജ്മന്റും വിവരശേഖരണവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഈ സേവനങ്ങള്‍ സഹായിച്ചു.

നൂതനത്വത്തിന്റെ യഥാര്‍ഥ ഉദാഹരണമാണ് എപിഎസെന്ന് ഐബിഎസിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് ചൂണ്ടിക്കാട്ടി.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version