രാഷ്ട്രപതിയുടെ ഔദ്യോഗിക സന്ദര്‍ശനവേളയില്‍ ഇന്ത്യ-മോള്‍ഡോവ വ്യാപാര-നിക്ഷേപ സാധ്യതകള്‍ അവതരിപ്പിച്ച് ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍

നിര്‍മ്മാണം, സാങ്കേതികവിദ്യ, നവീകരണം, സംരംഭകത്വം, നൈപുണ്യമുള്ള മനുഷ്യവിഭവശേഷി എന്നിവയുടെ ആഗോള കേന്ദ്രമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

കിഷിനൗ, മോള്‍ഡോവ: രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മുവിന്റെ മോള്‍ഡോവ-റൊമാനിയ ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ച് കിഷിനൗവില്‍ നടന്ന മോള്‍ഡോവ-ഇന്ത്യ ബിസിനസ് ഫോറത്തില്‍ ഇന്ത്യയിലെ വ്യാപാര-നിക്ഷേപ സാധ്യതകള്‍ അവതരിപ്പിച്ച് സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍. ഇന്‍ഡോ ഗള്‍ഫ് & മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (INMECC) സെക്രട്ടറി ജനറലും, സ്‌കില്‍സ്, ഇന്നൊവേഷന്‍ & ടെക്‌നോളജി മേഖലയിലെ ബ്രിക്‌സ് ബിസിനസ് കൗണ്‍സില്‍ അംഗവുമായ ഡോ. സുരേഷ്‌കുമാര്‍, രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള ഉന്നതതല ബിസിനസ് പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് മോള്‍ഡോവയിലെത്തിയത്.

മോള്‍ഡോവ റിപ്പബ്ലിക് പ്രസിഡന്റ് മയ സാന്‍ഡു, ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, മോള്‍ഡോവ നിയുക്ത പ്രധാനമന്ത്രി വസിലെ ടോഫാന്‍, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (വെസ്റ്റ്) ഡോ. സിബി ജോര്‍ജ്, റൊമാനിയയിലെയും മോള്‍ഡോവയിലെയും ഇന്ത്യന്‍ അംബാസഡര്‍ ഡോ. മനോജ് കുമാര്‍ മൊഹാപത്ര എന്നിവര്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങളിലെയും ഉന്നത സര്‍ക്കാര്‍ പ്രതിനിധികള്‍, നയതന്ത്രജ്ഞര്‍, വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, ബിസിനസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ഫോറത്തില്‍ പങ്കെടുത്തു.

‘Economic and Investment Perspectives: Moldova and India’ എന്ന സെഷന്റെ ഭാഗമായി നടന്ന ‘Business Opportunities in India’ എന്ന വിഷയത്തിലാണ് ഡോ. സുരേഷ്‌കുമാര്‍ സംസാരിച്ചത്. ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നായ ഇന്ത്യയില്‍ മോള്‍ഡോവന്‍ കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും ലഭ്യമായ വിപുലമായ സാധ്യതകള്‍ അദ്ദേഹം വിശദീകരിച്ചു. കൃഷി-ഭക്ഷ്യസംസ്‌കരണം, വിവരസാങ്കേതികവിദ്യയും ഡിജിറ്റല്‍ സേവനങ്ങളും, നിര്‍മ്മാണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, പുനരുപയോഗ ഊര്‍ജം, ലോജിസ്റ്റിക്‌സ്, ടൂറിസം-ഹോസ്പിറ്റാലിറ്റി, അടിസ്ഥാനസൗകര്യ വികസനം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, അന്താരാഷ്ട്ര തൊഴില്‍ശക്തി കൈമാറ്റം തുടങ്ങിയ മേഖലകളില്‍ സഹകരണത്തിന് വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിപുലമായ ഉപഭോക്തൃ വിപണി എന്നതിനപ്പുറം നിര്‍മ്മാണം, സാങ്കേതികവിദ്യ, നവീകരണം, സംരംഭകത്വം, നൈപുണ്യമുള്ള മനുഷ്യവിഭവശേഷി എന്നിവയുടെ ആഗോള കേന്ദ്രമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കമ്പനികളുമായി സംയുക്ത സംരംഭങ്ങള്‍, സാങ്കേതിക സഹകരണം, സോഴ്സിംഗ് പങ്കാളിത്തം, നിക്ഷേപ പദ്ധതികള്‍ എന്നിവ വികസിപ്പിക്കാന്‍ മോള്‍ഡോവന്‍ കമ്പനികള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ത്യന്‍ കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും മോള്‍ഡോവ നല്‍കുന്ന വളര്‍ന്നുവരുന്ന അവസരങ്ങളും ഡോ. സുരേഷ്‌കുമാര്‍ പ്രത്യേകം എടുത്തുപറഞ്ഞു. യൂറോപ്യന്‍ വിപണികളുമായുള്ള വര്‍ധിച്ചുവരുന്ന സാമ്പത്തിക ബന്ധവും തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനവും, ശക്തമായ കാര്‍ഷിക-ഭക്ഷ്യസംസ്‌കരണ മേഖല, ലോകപ്രശസ്തമായ വൈന്‍ വ്യവസായം, അതിവേഗം വളരുന്ന ഐ.ടി.-ഡിജിറ്റല്‍ സേവന മേഖല, നൈപുണ്യമുള്ള മനുഷ്യവിഭവശേഷി, നിക്ഷേപ സൗഹൃദ അന്തരീക്ഷം എന്നിവ മോള്‍ഡോവയെ ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക് ആകര്‍ഷകമായ പങ്കാളിയാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കൃഷിയും ഭക്ഷ്യസംസ്‌കരണവും ഐടിയും സാങ്കേതികവിദ്യയും നിര്‍മ്മാണം, പുനരുപയോഗ ഊര്‍ജം, ലോജിസ്റ്റിക്‌സ്, ടൂറിസം-ഹോസ്പിറ്റാലിറ്റി, ആരോഗ്യരംഗം, വിദ്യാഭ്യാസം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ-മോള്‍ഡോവ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇരുരാജ്യങ്ങളിലെയും സ്ഥാപനങ്ങള്‍ തമ്മില്‍ സംയുക്ത സംരംഭങ്ങള്‍, സാങ്കേതികവിദ്യാ കൈമാറ്റം, സംയുക്ത നിക്ഷേപം, സ്റ്റാര്‍ട്ടപ്പ് സഹകരണം, അക്കാദമിക് എക്‌സ്‌ചേഞ്ചുകള്‍, നൈപുണ്യ വികസനം, തൊഴില്‍ശക്തി സഹകരണം, ശക്തമായ ബി2ബി ബന്ധങ്ങള്‍ എന്നിവയ്ക്ക് വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക സന്ദര്‍ശനവും ഇരുരാജ്യങ്ങളിലെയും ഉന്നത നേതൃത്വത്തിന്റെ സാന്നിധ്യവും ഇന്ത്യ-മോള്‍ഡോവ ബന്ധങ്ങള്‍ക്ക് പുതിയ ഊര്‍ജവും ദിശാബോധവും നല്‍കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പരമ്പരാഗത വ്യാപാരബന്ധങ്ങള്‍ക്കപ്പുറം നിക്ഷേപം, സാങ്കേതികവിദ്യ, നവീകരണം, നൈപുണ്യ വികസനം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയിലേക്കും സഹകരണം വ്യാപിപ്പിക്കാന്‍ ഈ സന്ദര്‍ശനം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ് ഫോറത്തിനോടനുബന്ധിച്ച് നടന്ന ബി2ബി കൂടിക്കാഴ്ചകളിലും നെറ്റ്വര്‍ക്കിംഗ് സെഷനുകളിലും ഇന്ത്യയിലെയും മോള്‍ഡോവയിലെയും വ്യവസായ-വാണിജ്യ പ്രതിനിധികള്‍ക്ക് നേരിട്ടുള്ള ബന്ധങ്ങള്‍ സ്ഥാപിക്കാനും പുതിയ വ്യാപാര-നിക്ഷേപ പങ്കാളിത്ത സാധ്യതകള്‍ കണ്ടെത്താനും അവസരം ലഭിച്ചു.

English Summary

President's Official Visit Marks Push for India–Moldova Trade as Dr. Sureshkumar Madhusoodanan Presents Investment Opportunities  
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version