സംസ്ഥാനത്തെ ഉയരം കൂടിയ റസിഡന്‍ഷ്യല്‍ ടവര്‍ തൃശൂരില്‍; ‘ഗോള്‍ഡ് ടവര്‍ തൃശൂര്‍’ അവതരിപ്പിച്ച് ജോയ്ആലുക്കാസ്

50 നിലകളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഗോള്‍ഡ് ടവറിന്റെ നിര്‍മാണം 3 വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിട സമുച്ചയമായ ഗോള്‍ഡ് ടവറിന്റെ ഉദ്ഘാടനം തൃശൂര്‍ മേയര്‍ ഡോ. നിജി ജസ്റ്റിനും എം.എല്‍.എ രാജന്‍ ജെ. പല്ലനും ചേര്‍ന്ന് നിര്‍വഹിക്കുന്നു. ചടങ്ങില്‍ ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ്, വാര്‍ഡ് കൗണ്‍സിലര്‍ ബൈജു വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡിസൈന്‍ കണ്‍സള്‍ട്ടന്റ് മിസ്റ്റര്‍ ജോര്‍ഡി ഫാരെല്‍, ഡയറക്ടര്‍മാരായ ജോളി ജോയ് ആലുക്കാസ്, എല്‍സ ജോയ് ആലുക്കാസ്, മേരി ജോയ് ആലുക്കാസ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ തോമസ് മാത്യു, ആന്റണി ജോസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഹെന്റി ജോര്‍ജ്, ഗോള്‍ഡ് ടവര്‍ പ്രോജക്ട് ഹെഡ് സുബ്രഹ്മണ്യന്‍ ആര്‍. എന്നിവരും പങ്കെടുത്തു.

തൃശൂര്‍: നഗരത്തിന്റെ ഹൃദയഭാഗത്തോടു ചേര്‍ന്ന് 2.2 ഏക്കറില്‍ അത്യാഡംബര പാര്‍പ്പിടസമുച്ചയ പദ്ധതി പ്രഖ്യാപിച്ച് ജോയ്ആലുക്കാസ്. ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ ജോയ്ആലുക്കാസ് ലൈഫ്‌സ്‌റ്റൈല്‍ ഡവലപ്പേഴ്‌സാണ്, സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ റസിഡന്‍ഷ്യല്‍ ടവറായ ‘ഗോള്‍ഡ് ടവര്‍ തൃശൂര്‍’ ജൂബിലി മിഷന്‍ ഹോസ്പിറ്റലിന് സമീപം നിര്‍മിക്കുന്നത്. ഹയാത്ത് റീജന്‍സിയില്‍ നടന്ന പദ്ധതി പ്രഖ്യാപനത്തില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ വ്യവസായ പ്രമുഖരും വിശിഷ്ടാതിഥികളും   പങ്കെടുത്തു. 

50 നിലകളുള്ള ടവര്‍

ഭൂനിരപ്പില്‍നിന്നും 190 മീറ്റര്‍ ഉയരത്തില്‍ 50 നിലകളിലായി ഒരുങ്ങുന്ന ഗോള്‍ഡ് ടവര്‍ തൃശൂരിന്റെ നിര്‍മാണം 3 വര്‍ഷത്തിനകം പൂര്‍ത്തിയാകും. ലോകോത്തര എഞ്ചിനീയറിംഗ് വൈദഗ്ധ്യവും ആധുനിക ആര്‍കിടെക്ചര്‍ നിര്‍മ്മാണരീതിയും സമന്വയിക്കുന്നതാണ് റസിഡന്‍ഷ്യല്‍ ടവറിന്റെ രൂപകല്‍പ്പന. ഉപഭോക്താക്കള്‍ക്ക് ആഡംബര ജീവിതാനുഭവം ലഭ്യമാകുന്ന തരത്തില്‍ 25 മീറ്റര്‍ നീളമുള്ള ഇന്‍ഫിനിറ്റി സ്വിമ്മിംഗ് പൂള്‍, അത്യാധുനിക വെല്‍നസ്-ഫിറ്റ്‌നസ് സെന്ററുകള്‍, പ്രൈവറ്റ് തിയേറ്റര്‍, കോ-വര്‍ക്കിംഗ് സ്‌പേസുകള്‍, കളിസ്ഥലങ്ങള്‍ എന്നിവയും ഭവനസമുച്ചയത്തിലുണ്ടാകും. പ്രകൃതിയോട് ഇണങ്ങിയുള്ള നിര്‍മ്മാണരീതിയാണ് അവലംബിച്ചിട്ടുള്ളത്. പ്രകൃതി സൗന്ദര്യം നിലനിര്‍ത്തുന്നതിനും വായു സഞ്ചാരം ഉറപ്പാക്കുന്നതിനുമായി പദ്ധതി പ്രദേശത്തെ 77% ഭാഗവും തുറസ്സായി നിലനിര്‍ത്തും. കൂടാതെ, നഗരത്തിന്റെ ദൂരക്കാഴ്ചകള്‍ ആസ്വദിക്കാന്‍ സാധിക്കുന്ന സവിശേഷമായ ‘സ്‌കൈ ഡെക്കും’ റസിഡന്‍ഷ്യല്‍ ടവറിന്റെ പ്രത്യേകതയാണ്.

ലോകത്തെ വന്‍കിട നഗരങ്ങളിലെ ആഡംബര ഭവനങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഗോള്‍ഡ് ടവര്‍ തൃശൂരില്‍ ഒരുക്കുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. തൃശൂര്‍ നഗരത്തിന്റെ അടയാളമായി മാറുന്ന തരത്തില്‍, വാസ്തുവിദ്യ, നിര്‍മാണ ഗുണനിലവാരം, മികച്ച താമസാനുഭവം എന്നിവ ഉറപ്പാക്കിയാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. നിക്ഷേപം നടത്തുന്ന ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന മൂല്യം നല്‍കുകയെന്ന, ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ 5 പതിറ്റാണ്ടിലെ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഗോള്‍ഡ് ടവര്‍ തൃശൂര്‍ പദ്ധതിയെന്നും ജോയ് ആലുക്കാസ് പറഞ്ഞു. കൊച്ചിയിലെ ഗോള്‍ഡ് ടവറിനുശേഷം, ജോയ്ആലുക്കാസ് ലൈഫ്‌സ്‌റ്റൈല്‍ ഡെവലപ്പേഴ്‌സിന്റെ സംസ്ഥാനത്തെ രണ്ടാമത്തെ റസിഡന്‍ഷ്യല്‍ പദ്ധതിയാണ് തൃശൂരിലേത്.

English Summary

Kerala’s Tallest Residential Tower to Rise in Thrissur as Joyalukkas Unveils Gold Tower Thrissur
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version