ഹൈലൈറ്റ് ഗ്രൂപ്പ് 2030ഓടെ 1,000 ഹോട്ടൽ മുറികൾ ആരംഭിക്കാനൊരുങ്ങുന്നു ; ഹോസ്പിറ്റാലിറ്റി വിഭാഗം ഡയറക്ടറായി നേക സുലൈമാൻ

ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാന്റെ മകളാണ് നേക.  റീട്ടെയിൽ, റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ മേഖലകളിൽ വലിയ സാന്നിധ്യമുള്ള ഗ്രൂപ്പ്, ഹോസ്പിറ്റാലിറ്റി രംഗത്തും ശക്തമായ ചുവടുവെപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനം

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

റിയൽ എസ്റ്റേറ്റ് രം​ഗത്തെ മുൻനിരക്കാരായ ഹൈലൈറ്റിന്റെ (HiLITE Group) ഹോസ്പിറ്റാലിറ്റി വിഭാഗം 2030ഓടെ കേരളത്തിലുടനീളം1,000 ഹോട്ടൽ മുറികളുടെ ശൃംഖല സ്ഥാപിക്കാനൊരുങ്ങി ഹൈലൈറ്റ് ഗ്രൂപ്പ്. ഇതിന്റെ മുന്നോടിയായി ഡയറക്ടർ നേക സുലൈമാൻ ചുമതലയേറ്റു. ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാന്റെ മകളാണ് നേക.  റീട്ടെയിൽ, റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ മേഖലകളിൽ വലിയ സാന്നിധ്യമുള്ള ഗ്രൂപ്പ്, ഹോസ്പിറ്റാലിറ്റി രംഗത്തും ശക്തമായ ചുവടുവെപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനം.

ലക്ഷ്വറി, അപ്‌സ്‌കെയിൽ, മിഡ്‌സ്‌കെയിൽ ആഡംബര വിഭാഗങ്ങളിലായി വൈവിധ്യമാർന്ന ഹോട്ടലുകളാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയിൽ വളർന്നുകൊണ്ടിരിക്കുന്ന ബിസിനസ്, ടൂറിസം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ കണക്കിലെടുത്ത് നഗരത്തിന് പ്രത്യേക മുൻഗണന നൽകുമെന്ന് നേക സുലൈമാൻ പറഞ്ഞു. അതിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. വെറും കണക്കുകൾക്കപ്പുറം, വളരുന്ന ഒരു നഗരത്തിന് ആവശ്യമായ മികച്ച സൗകര്യങ്ങൾ ഒരുക്കാനായിരിക്കും തന്റെ ശ്രമമെന്നും നേക വ്യക്തമാക്കി.

നേകയുടെ ഉത്തരവാദിത്തബോധവും കഴിവും ഗ്രൂപ്പിന് പുതിയ ഊർജ്ജം നൽകുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ പറഞ്ഞു. നേകയുടെ പുതിയ കാഴ്ചപ്പാടുകൾ ഹോസ്പിറ്റാലിറ്റി മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പഠനകാലത്ത് തന്നെ ഹൈലൈറ്റ് ഗ്രൂപ്പിന്റെ കഫേ ബ്രാൻഡായ ‘ഹഗ് എ മഗ്’ (Hug a Mug) ന്റെ പ്രവർത്തനങ്ങളിൽ നേക പങ്കാളിയായിരുന്നു. ബിസിനസ് രംഗത്ത് താഴെത്തട്ടിലുള്ള പ്രായോഗിക പരിചയമുണ്ട്. ദ വൈറ്റ് സ്കൂൾ ഇന്റർനാഷണലിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ നേക, ബി.കോം (ഓണേഴ്സ്) ബിരുദധാരിയാണ്. കൂടാതെ സി.എം.എ (CMA) കൂടി പൂർത്തിയാക്കിയ നേകയ്ക്ക് ഫിനാൻസ്, മാനേജ്‌മെന്റ് മേഖലകളിൽ നൈപുണ്യമുണ്ട്.

English Summary

HiLITE Group plans to establish 1,000 hotel rooms across Kerala by 2030. Neka Sulaiman has been appointed Hospitality Director to lead expansion across luxury, upscale, and midscale hospitality segments.
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version