ഈസ്റ്റേണിന്റെ നെഹ്റു ട്രോഫി ജലമേള കാമ്പെയ്‌ന് മാഡീസ് പുരസ്‌കാരം

കഴിഞ്ഞ ഓണക്കാലത്ത് ഈസ്റ്റേണ്‍ പുറത്തിറക്കിയ ‘ബോട്ട് റേസ്’ കാമ്പെയ്‌നാണ് അവാര്‍ഡിന് അര്‍ഹമായത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
ഈസ്റ്റേൺ നെഹ്‌റു ട്രോഫി ജലമേള കാമ്പെയ്ന് ലഭിച്ച മാഡീസ് അവാർഡ് വരുൺ ശശിധരൻ (ജി.എം, മാർക്കറ്റിംഗ്), യദുകൃഷ്ണൻ പി, ക്രീയേറ്റീവ് സൂപ്പർവൈസർ (മെക്കാൻ, കൊച്ചി), ബ്രാൻഡ് മാനേജർന്മാരായ ബെനില പോൾ, ജെഫ്രി ജോഷ്വ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.

കൊച്ചി: പ്രമുഖ ഇന്ത്യന്‍ മസാല കമ്പനിയായ ഈസ്റ്റേണ്‍ നെഹ്റു ട്രോഫി ജലമേളയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പ്രചാരണ പരിപാടിക്ക് പ്രശസ്തമായ ‘മാഡീസ്’ പുരസ്‌കാരം. മദ്രാസ് അഡ്വര്‍ടൈസിംഗ് ക്ലബ്ബ് സംഘടിപ്പിച്ച 44-ാമത് മാഡീസ് അവാര്‍ഡില്‍ ‘മീഡിയ ഇന്നൊവേഷന്‍ – സ്‌പോണ്‍സര്‍ഷിപ്പ്’ വിഭാഗത്തിലാണ് ഈസ്റ്റേണ്‍ ഈ നേട്ടം കൈവരിച്ചത്. ദക്ഷിണേന്ത്യയിലെ അഡ്വര്‍ടൈസിംഗ് രംഗത്തെ ഏറ്റവും മികച്ച പുരസ്‌കാരങ്ങളിലൊന്നാണ് മാഡീസ് അവാര്‍ഡ്.

കഴിഞ്ഞ ഓണക്കാലത്ത് ഈസ്റ്റേണ്‍ പുറത്തിറക്കിയ ഏറെ ശ്രദ്ധിക്കപ്പെട്ട ‘ബോട്ട് റേസ്’ കാമ്പെയ്‌നാണ് അവാര്‍ഡിന് അര്‍ഹമായത്. പ്രമുഖ പരസ്യ ഏജന്‍സിയായ എഫ്‌സിബി മക്കാന്‍ അഡ്വര്‍ടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ പ്രചാരണ പരിപാടി തയ്യാറാക്കിയത്.

English Summary

Eastern Bags Maddies Award for Its Nehru Trophy Boat Race Marketing Campaign
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version