28 നഗരങ്ങളിലെ 39 ആശുപത്രികളിലേക്ക്; ‘ആസ്റ്റർ ക്വാളിറ്റി കെയർ’ പ്രവർത്തനമാരംഭിച്ചു

നാല് പ്രമുഖ ബ്രാൻഡുകൾ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ സാധാരണക്കാർക്കും ലോകോത്തര ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഇന്ത്യയിലെ മെട്രോ നഗരങ്ങൾക്ക് പുറത്തുള്ള സാധാരണക്കാർക്കും ലോകോത്തര ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘ആസ്റ്റർ ക്വാളിറ്റി കെയർ’ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും   ഒന്നിച്ചാണ് ‘ആസ്റ്റർ ക്വാളിറ്റി കെയർ’ പ്രവർത്തനമാരംഭിച്ചത്. 28 നഗരങ്ങളിൽ 39 ആശുപത്രികളുമായി സേവനം ആരംഭിക്കുന്ന  ‘ആസ്റ്റർ ക്വാളിറ്റി കെയർ’ വിദഗ്ധ ചികിത്സയും നൂതന സാങ്കേതികവിദ്യയും ഉറപ്പാക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകും.

നാല് പ്രമുഖ ബ്രാൻഡുകൾ ഒരു കുടക്കീഴിൽ;

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും ഒന്നിച്ചതോടെ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, കെയർ ഹോസ്പിറ്റൽസ്, എവർകെയർ, കിംസ്ഹെൽത്ത് എന്നീ നാല് പ്രമുഖ ബ്രാൻഡുകൾ ഒരു കുടക്കീഴിലായി. രണ്ട് വലിയ സ്ഥാപനങ്ങളുടെ ഒത്തുചേരൽ എന്നതിലുപരി, വിദഗ്ധ ചികിത്സയും അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുക എന്ന വലിയ ദൗത്യമാണ് ഈ ലയനത്തിലൂടെ യാഥാർത്ഥ്യമാകുന്നത്. ആസ്റ്റർ ക്വാളിറ്റി കെയറിൽ എക്സിക്യൂട്ടീവ് ചെയർമാനായി ഡോ. ആസാദ് മൂപ്പനും, വരുൺ ഖന്ന മാനേജിംഗ് ഡയറക്ടറായും ഗ്രൂപ്പ് സിഇഒയായും ബിസിനസിന് നേതൃത്വം നൽകും.

രാജ്യത്തിൻറെ ഹൃദയഭാഗത്തും തെക്കൻ മേഖലകളിലും ശക്തമായ സാന്നിധ്യമുള്ള സ്ഥാപനമാണ് ആസ്റ്റർ ക്വാളിറ്റി കെയർ. വളർന്നുകൊണ്ടിരിക്കുന്ന നഗരങ്ങളിലാണ് സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത്യാധുനിക ചികിത്സ തേടി മെട്രോ നഗരങ്ങളിലേക്ക് രോഗികൾക്ക് ദീർഘദൂര യാത്രകൾ നടത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഇത് സഹായിക്കും. സാധാരണക്കാർക്കും താങ്ങാനാവുന്ന നിരക്കിൽ ലോകോത്തര അതിവിദഗ്ധ ചികിത്സാ രീതികൾ വൻ നഗരങ്ങൾക്ക് പുറത്തേക്കും വ്യാപിപ്പിക്കും. ഇതിനായി അത്യാധുനിക സാങ്കേതികവിദ്യകളും നിലവിലുള്ള ആശുപത്രികളിലും കൂടുതൽ നിക്ഷേപങ്ങൾ നടത്തും.

ഡോ. ആസാദ് മൂപ്പൻ തന്നെ ചെയർമാൻ;

“രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യപരിപാലന ആവശ്യങ്ങൾ നിറവേറ്റാൻ കൂടുതൽ കരുത്തുറ്റതും പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ളതും മികച്ച നിലവാരമുള്ളതുമായ ഒരു സ്ഥാപനത്തെയാണ് ഒന്നിച്ച് കെട്ടിപ്പടുക്കുന്നത്,” ലയന ശേഷമുള്ള പ്രവർത്തനങ്ങളുടെ ആദ്യ ദിവസത്തെക്കുറിച്ച് സംസാരിക്കവേ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു

“ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ വിതരണം ശക്തിപ്പെടുത്തുക എന്ന ഒരേ അഭിലാഷമുള്ള, പരസ്പര പൂരകങ്ങളായ സ്ഥാപനങ്ങൾ, മികച്ച ക്ലിനിക്കൽ ആവാസവ്യവസ്ഥകൾ, ടീമുകൾ എന്നിവയെ ആസ്റ്റർ ക്വാളിറ്റി കെയർ ഒരുമിച്ച് കൊണ്ടുവരുന്നു. ആസ്റ്റർ ക്വാളിറ്റി കെയറിൽ, ഓരോ തീരുമാനത്തിന്റെയും കേന്ദ്രബിന്ദു രോഗികളും അവരുടെ കുടുംബങ്ങളും ആയിരിക്കും. ഡിജിറ്റൽ സംവിധാനത്തിലൂടെ സാധ്യമായ പരിഹാരങ്ങളും ഉയർന്ന നിലവാരമുള്ള ക്ലിനിക്കൽ ഫലങ്ങളും ഇതിൽ ഉൾപ്പെടുന്നു.” എന്ന് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന പറഞ്ഞു.

28 നഗരങ്ങളിലായി 39 ആശുപത്രികളും 10,600-ലധികം കിടക്കകളുമുള്ള ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ, നാഗ്പൂർ, ഔറംഗാബാദ്, വിജയവാഡ, ഗുണ്ടൂർ, ഭുവനേശ്വർ, റായ്പൂർ, നാഗർകോവിൽ, കോലാപ്പൂർ, കണ്ണൂർ, കാസർഗോഡ്, കോട്ടക്കൽ എന്നിവയുൾപ്പെടെ ഇന്ത്യയിലെ ടയർ 2, ടയർ 3 നഗരങ്ങളിലായി സ്പെഷ്യലിസ്റ്റ് പരിചരണം, നൂതന ചികിത്സ, അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യ എന്നിവ ലഭ്യമാക്കും. ഇത് ചികിത്സ തേടി മെട്രോപൊളിറ്റൻ കേന്ദ്രങ്ങളിലേക്ക് ആളുകൾ യാത്ര ചെയ്യേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നു.

വികസിത ആരോഗ്യപരിപാലന സംവിധാനങ്ങൾ വളർന്നുവരുന്ന നഗരങ്ങളിലെത്തിക്കുക എന്ന, ഇരു സംഘടനകളുടെയും കാഴ്ചപ്പാടാണ് ആസ്റ്റർ ക്വാളിറ്റി കെയർ എന്ന സ്ഥാപനം. ആദ്യത്തെ ലിനാക്ക്-അധിഷ്ഠിത റേഡിയേഷൻ തെറാപ്പി സംവിധാനം അവതരിപ്പിച്ചത് നാഗർകോവിലിലാണ്. റോബോട്ടിക് സർജറി സംവിധാനങ്ങൾ വിപുലീകരിക്കുന്നത് അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ മെട്രോ നഗരങ്ങളല്ലാത്ത ഇടങ്ങളിൽ പോലും രോഗികൾക്ക് ലഭ്യമാക്കും.

മികച്ച ചികിത്സാ വിദഗ്ധരെ ആകർഷിക്കാനും നിലനിർത്താനും ഇത് സഹായിക്കുന്നു. നൂതന സാങ്കേതികവിദ്യകളായ ഗാമ നൈഫ്, സ്റ്റീരിയോടാക്റ്റിക് റേഡിയോസർജറി സിസ്റ്റങ്ങൾ (സെഡ്എപി പോലുള്ളവ), 10 റോബോട്ടിക് സർജിക്കൽ പ്ലാറ്റ്‌ഫോമുകൾ, മറ്റ് പുതുതലമുറ ക്ലിനിക്കൽ മികവുകൾ തുടങ്ങിയവയിൽ ആസ്റ്റർ ക്വാളിറ്റി കെയർ നിക്ഷേപം ത്വരിതപ്പെടുത്തും. അതേസമയം ടയർ 2, ടയർ 3 നഗരങ്ങളിലുടനീളം 12 ലിനാക്ക് അധിഷ്ഠിത റേഡിയേഷൻ തെറാപ്പി സംവിധാനങ്ങൾ കൂട്ടിച്ചേർക്കുന്നതിലൂടെ നൂതന കാൻസർ പരിചരണം കൂടുതൽ സാധ്യമാക്കും.

English Summary

Aster DM Healthcare and Quality Care India launched Aster Quality Care, uniting four hospital brands across 28 cities with 39 hospitals to expand advanced healthcare access beyond metro cities.
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version