പെറ്റ് ഡേ ഓഫർ: സന്താരി റിസോർട്ട്സിൽ വൂഫ്കേഷൻസിന് 20 ശതമാനം ഡിസ്‌കൗണ്ട്

പെറ്റ് ഡേയുടെ ഭാഗമായി മാരാരിക്കുളത്തെയും തേക്കടിയിലെയും സന്താരി റിസോർട്ടുകളിൽ വളർത്തുമൃഗങ്ങൾക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ 20 ശതമാനം ഇളവ് പ്രഖ്യാപിച്ചു.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

കൊച്ചി, മാര്‍ച്ച് 31, 2026: പെറ്റ് ഡേയുടെ ഭാഗമായി വളർത്തുമൃഗങ്ങൾക്കും ഉടമകൾക്കുമായി ‘വൂഫ്കേഷൻസ്@സന്താരി’ അവതരിപ്പിച്ച് സന്താരി റിസോർട്ട്സ്. മാരാരിക്കുളത്തെ ‘സന്താരി പേൾ ബീച്ച് റിസോർട്ട്’, തേക്കടിയിലെ ‘കാർഡമം കൗണ്ടി ബൈ സന്താരി’ എന്നിവിടങ്ങളിൽ ഏപ്രിൽ 30 വരെ ഈ ഓഫറുകൾ ലഭ്യമാകും. യാത്രക്കാർക്ക് തങ്ങളുടെ വളർത്തുമൃഗങ്ങളെ അധികച്ചെലവില്ലാതെ കൂടെ താമസിപ്പിക്കാം എന്നതാണ് ഈ പാക്കേജിന്റെ പ്രധാന ആകർഷണം.

റിസോർട്ട് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിരക്കിൽ മുറികൾക്കും, കൂടാതെ ഭക്ഷണം, സ്പാ സേവനങ്ങൾക്കും 20 ശതമാനം ഇളവ് ലഭിക്കും. മാരാരിയിലെ മനോഹരമായ കടൽത്തീരവും തേക്കടിയിലെ വനപാതകളും വളർത്തുമൃഗങ്ങൾക്കൊപ്പം ആസ്വദിക്കാൻ സഞ്ചാരികൾക്ക് ഇതിലൂടെ അവസരമൊരുങ്ങുന്നു. വളർത്തുമൃഗങ്ങളുമായി എത്തുന്നവർക്കായി പ്രത്യേകം സജ്ജീകരിച്ച പെറ്റ്-ഫ്രണ്ട്ലി വില്ലകളും വിശാലമായ ഓപ്പൺ സ്പേസുകളും റിസോർട്ടുകളിൽ ഒരുക്കിയിട്ടുണ്ട്.

താമസം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി വളർത്തുമൃഗങ്ങൾക്കായി പ്രത്യേക ബെഡ്, ബൗളുകൾ, ട്രീറ്റ്സ് എന്നിവയടങ്ങിയ കിറ്റുകളും സന്താരി നൽകുന്നുണ്ട്. ഒന്നിലധികം വളർത്തുമൃഗങ്ങളെ കൊണ്ടുവരാൻ അനുവാദമുണ്ടെങ്കിലും, മുറിയിൽ ഒരു വളർത്തുമൃഗത്തിനായിരിക്കും സൗജന്യ താമസം. ബുക്കിംഗ് സമയത്ത് തന്നെ വളർത്തുമൃഗത്തെക്കുറിച്ചുള്ള വിവരങ്ങൾ മുൻകൂട്ടി അറിയിക്കേണ്ടതാണ്.

ബുക്കിങ്ങിനായി:

ഫോൺ: +91 484 434 4666

ഇമെയിൽ: reservations@xandari.com

English Summary

In celebration of Pet Day, Xandari Resorts has introduced 'Woofcations@Xandari,' offering a 20% discount on room bookings, dining, and spa services at Xandari Pearl Beach Resort (Mararikulam) and Cardamom County by Xandari (Thekkady). Valid until April 30, 2026, the package allows travelers to bring one pet at no additional stay cost and includes a special pet kit featuring a bed, bowls, and treats. The resorts provide pet-friendly villas and vast open spaces, though guests must register their pets at the time of booking and additional pets may incur charges.
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version