10 മിനിറ്റില്‍ ബ്രേക്ക്ഫാസ്റ്റ് റെഡി; വിപ്രോ ബ്രാഹ്‌മിന്‍സിന്റെ എക്‌സ്പ്രസ് മിക്‌സുകള്‍ വിപണിയില്‍

കേരളത്തിന്റെ പ്രിയവിഭവങ്ങളായ ദോശ, ഇഡലി മിക്‌സുകള്‍ കൂടാതെ, ഉപ്പുമാവ്, പോഹ, റാഗി ഇഡലി കൂട്ടുകളും എക്‌സ്പ്രസ് മിക്‌സില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഉപ്പുമാവ്, പോഹ എന്നിവ വെറും മൂന്നുമിനിറ്റില്‍ തയ്യാറാക്കാന്‍ സാധിക്കും.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
സണ്ണി തോമസ്, ബിസിനസ് ഹെഡ് - നിറപറ ആന്‍ഡ് ബ്രാഹ്‌മിന്‍സ്, വിപ്രോ ഫുഡ്‌സ്

പ്രഭാതഭക്ഷണം ഉണ്ടാക്കാന്‍ സമയമില്ലാത്തവര്‍ക്കും മടിയുള്ളവര്‍ക്കുമായി എക്‌സ്പ്രസ് മിക്‌സുകള്‍ പുറത്തിറക്കി വിപ്രോ ബ്രാഹ്‌മിന്‍സ്. 10 മിനിട്ടിനുള്ളില്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ സാധിക്കുന്ന തരത്തില്‍ റെഡി ടു കുക്ക് രീതിയിലുള്ള പല ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളുടെ മിക്‌സാണ് ബ്രാഹ്‌മിന്‍സ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ്, ഭക്ഷ്യോല്‍പ്പന്ന ബിസിനസിന്റെ ഭാഗമാണ് വിപ്രോ ബ്രാഹ്‌മിന്‍സ്. പരിശുദ്ധി, സ്ഥിരതയുള്ള മാനദണ്ഡങ്ങള്‍ എന്നിവയില്‍ പേരെടുത്ത ബ്രാന്‍ഡാണ് ബ്രാഹ്‌മിന്‍സ് എന്ന് വിപ്രോ ഫുഡ്‌സ്-പ്രസിഡന്റ് അനില്‍ ചുഗ് പറഞ്ഞു.

കേരളത്തിന്റെ പ്രിയവിഭവങ്ങളായ ദോശ, ഇഡലി മിക്‌സുകള്‍ കൂടാതെ, ഉപ്പുമാവ്, പോഹ, റാഗി ഇഡലി കൂട്ടുകളും എക്‌സ്പ്രസ് മിക്‌സില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഉപ്പുമാവ്, പോഹ എന്നിവ വെറും മൂന്നുമിനിറ്റില്‍ തയ്യാറാക്കാന്‍ സാധിക്കും.

പാരമ്പര്യത്തനിമയിലുള്ള രുചിയും കലര്‍പ്പില്ലാത്ത ചേരുവകളും ആണ് എക്‌സ്പ്രസ് ബ്രേക്ക്ഫാസ്റ്റ് കൂട്ടുകളില്‍ ബ്രാഹ്‌മിന്‍സ് ഉറപ്പ് നല്‍കുന്നത്. വേഗത്തി ലും എളുപ്പത്തിലും സൗകര്യപ്രദമായി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാമെന്നതാണ് എക്‌സ്പ്രസ് കിറ്റുകളുടെ മേന്മ. പ്രിസര്‍വേറ്റീവുകള്‍ ഇല്ലാത്ത രീതിയിലാണ് എല്ലാ ഉല്‍പ്പന്നങ്ങളും തയ്യാറാക്കിയിരിക്കുന്നതെന്ന് നിറപറ ആന്‍ഡ് ബ്രാഹ്‌മിന്‍സ്, ബിസിനസ് ഹെഡ് സണ്ണി തോമസ് പറഞ്ഞു.

പതിറ്റാണ്ടുകളായി സസ്യാഹാര ഉല്‍പ്പാദനണ രംഗത്തെ വിശ്വസിനീയ ബ്രാന്‍ഡായ ബ്രാഹ്‌മിന്‍സ് തിരക്കിട്ട ജീവിതത്തില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞാണ് റെഡി ടു കുക്ക് ബ്രേക്ക്ഫാസ്റ്റ് കൂട്ടുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയൊട്ടാകെ ഇന്‍സ്റ്റമാര്‍ട്ടില്‍ ബ്രാഹ്‌മിന്‍സ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. ബെംഗളൂരു, മുംബൈ, ഡെല്‍ഹി, ഹൈദരാബാദ്, ചെന്നൈ, ജയ്പൂര്‍, പോണ്ടിച്ചേരി എന്നീ നഗരങ്ങളില്‍ മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഉല്‍പ്പന്നങ്ങള്‍ ലഭിക്കും.

ദോശ, ഇഡലി മിക്‌സിന് (200 ഗ്രാം) 75-80 രൂപയും, പോഹ, ഉപ്പുമാവ് കിറ്റുകള്‍ക്ക് 30-40 രൂപയുമാണ് വില.

English Summary

Wipro Brahmins has officially entered the Ready-to-Cook (RTC) market with its new Express Breakfast Mixes, designed to cater to busy professionals and families who need a nutritious meal in under 10 minutes. This move leverages the trust Brahmins has built over decades in the food industry, now backed by Wipro Consumer Care and Lighting.
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version