50 കോടി വരിക്കാര്‍; ഓരോ ഉപയോക്താവും പ്രതിമാസം നല്‍കുന്നത് 211 രൂപ, ജിയോ ഏറെ മുന്നില്‍

12.8 ശതമാനം വര്‍ധനയോടെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 7379 കോടി രൂപയുടെ അറ്റാദായം നേടി റിലയന്‍സിന്റെ ജിയോ പ്ലാറ്റ്‌ഫോംസ്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Freepik

മൂന്ന് മാസത്തിനിടെ 8.3 ദശലക്ഷം പുതിയ മൊബൈല്‍ വരിക്കാരെ ചേര്‍ത്ത് റിലയന്‍സ് ജിയോ. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 50 കോടി രൂപയിലെത്തി. രണ്ടാം പാദത്തിലെ അറ്റാദായത്തില്‍ 12.8 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ജിയോപ്ലാറ്റ്‌ഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഏകീകരിച്ച അറ്റാദായം 7379 കോടി രൂപയാണ്. പ്രതി ഉപഭോക്താവിന്മേലുള്ള നേട്ടത്തില്‍ മികച്ച വര്‍ധന നേടാനായതാണ് ജിയോ പ്ലാറ്റ്‌ഫോംസിന്റെ അറ്റാദായത്തില്‍ നിഴലിച്ചത്. ജിയോ എയര്‍ ഫൈബര്‍ വരിക്കാരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി.

മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം, ഡിജിറ്റല്‍ ബിസിനസുകളുടെ മാതൃ കമ്പനിയാണ് ജിയോ പ്ലാറ്റ്‌ഫോംസ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 14.6 ശതമാനം വര്‍ധനയോടെ 36,332 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം രണ്ടാം പാദത്തില്‍ ഇത് 31709 കോടി രൂപയായിരുന്നു.

2025 സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തിലെ മൊത്തത്തിലുള്ള വരുമാനം 42,652 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14.9 ശതമാനമാണ് വര്‍ധന. പ്രതി ഉപഭോക്താവില്‍ നിന്നുള്ള വരുമാനം (എആര്‍പിയു) 8.4 ശതമാനം വര്‍ധിച്ച് 211.4 രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ എആര്‍പിയു 195.1 രൂപയായിരുന്നു.

ഓരോ മാസവും പുതുതായി 10 ലക്ഷം കുടുംബങ്ങളെ തങ്ങളുടെ ശൃംഖലയിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ ജിയോയ്ക്ക് സാധിക്കുന്നു. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് ശൃംഖലയിലെ മൊത്തം കണക്ഷന്‍ 2.3 കോടിയായി ഉയര്‍ന്നു. അതേസമയം ജിയോ എയര്‍ഫൈബറിനുള്ളത് 95 ലക്ഷം വരിക്കാരാണ്‌

English Summary

Reliance Jio, the digital arm of Reliance Industries led by Mukesh Ambani, reported strong growth in Q2 FY2025. Jio Platforms posted a net profit of ₹7,379 crore for the July–September quarter, a 12.8% increase compared to the same period last year. The company added 8.3 million new mobile users, taking the total subscriber base to 500 million (50 crore). Average revenue per user (ARPU) rose by 8.4% to ₹211.4 per month, up from ₹195.1 last year. Revenue from operations saw a 14.6% jump, reaching ₹36,332 crore, while total revenue stood at ₹42,652 crore — a 14.9% increase year-on-year. Jio is also rapidly expanding in the broadband sector, with 2.3 crore fixed-line connections and 95 lakh Jio AirFiber users, adding 10 lakh homes per month.
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version