മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ഇനി മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ്; മൂന്നാം പാദത്തില്‍ ലാഭം 92% ഉയര്‍ന്നു

ശക്തമായ മൂന്നാം പാദ ഫലങ്ങളുടെ പിന്തുണയോടെയാണ് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് റീബ്രാന്‍ഡിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor

രാജ്യത്തെ പ്രമുഖ സ്വര്‍ണ വായ്പാ എന്‍ബിഎഫ്‌സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് ഇനി മുതല്‍ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ്. റീബ്രാന്‍ഡിംഗിന്റെ ഭാഗമായാണ് പേരുമാറ്റം. കേവലം ഒരു പേരുമാറ്റത്തിലുപരി പ്രവര്‍ത്തനങ്ങളെ പ്രൊഫഷണലൈസ് ചെയ്യുന്നതിലും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിലും ഭരണ ചട്ടക്കൂടുകള്‍ ശക്തിപ്പെടുത്തുന്നതിലും ദീര്‍ഘകാല വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി റിസ്‌ക് മാനേജ്‌മെന്റ് സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതിലുമുള്ള സുസ്ഥിരമായ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ റീബ്രാന്‍ഡിംഗെന്ന് കമ്പനി വ്യക്തമാക്കി.

മൂന്നാം പാദത്തില്‍ ലാഭം 92% വര്‍ധിച്ചു

ശക്തമായ മൂന്നാം പാദ ഫലങ്ങളുടെ പിന്തുണയോടെയാണ് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് റീബ്രാന്‍ഡിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ വരുമാനം 44.86% ഉയര്‍ന്ന് 294.83 കോടി രൂപയായി. 2025 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 203.52 കോടി രൂപയായിരുന്നു വരുമാനം. മൂന്നാം പാദത്തില്‍ കമ്പനിയുടെ ലാഭം മുന്‍വര്‍ഷത്തെ 27.18 കോടി രൂപയില്‍ നിന്ന് 91.88% വര്‍ധിച്ച് 52.16 കോടി രൂപയിലെത്തി.

എയുഎം 5494.8 കോടി രൂപ

കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികളുടെ ആകെ മൂല്യം അഥവാ എയുഎം, 43.98% വര്‍ധിച്ച് 5494.58 കോടി രൂപയായി. ഇതില്‍ 94.02% സംഭാവന ചെയ്തത് സ്വര്‍ണ വായ്പകളാണ്. 2024 ഡിസംബറില്‍ 3816.15 കോടി രൂപയായിരുന്നു എയുഎം. നിഷ്‌ക്രിയ ആസ്തികള്‍ ആകെ വായ്പകളുടെ 0.7% ആണ്.

സ്ഥിരത, സുസ്ഥിര വളര്‍ച്ച: മാത്യു മുത്തൂറ്റ്

ഭാവിയിലെ സാമ്പത്തിക സേവനങ്ങള്‍ക്കായി തയ്യാറായ, പ്രൊഫഷണലായി കൈകാര്യം ചെയ്യപ്പെടുന്ന ഒരു സ്ഥാപനമായുള്ള പരിണാമത്തെ സൂചിപ്പിക്കുന്നതാണ് മുത്തൂറ്റ് എംക്രെഡിലേക്കുള്ള പരിണാമമെന്ന് മാനേജിംഗ് ഡയറക്ടറായ മാത്യു മുത്തൂറ്റ് പറഞ്ഞു. 2026 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ പ്രകടനം മുത്തൂറ്റ് എംക്രെഡിന്റെ ബിസിനസ് മോഡലിന്റെ സ്ഥിരതയെയും സുസ്ഥിര വളര്‍ച്ചയോടുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതാണ്. ഉത്തരവാദിത്തത്തോടെ വികസിക്കുന്നതിനൊപ്പം പോര്‍ട്ട്ഫോളിയോ ഗുണനിലവാരം നിലനിര്‍ത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ തന്ത്രപരമായ ദിശയെയും പ്രവര്‍ത്തന അച്ചടക്കത്തെയും വീണ്ടും ഉറപ്പിക്കുന്നതാണ് ശക്തമായ ത്രൈമാസ ഫലങ്ങളെന്ന് മുത്തൂറ്റ് എംക്രെഡ് സിഇഒയായ പി ഇ മത്തായി പ്രതികരിച്ചു. ‘ഈ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, പോര്‍ട്ട്ഫോളിയോ ഗുണനിലവാരം ശക്തിപ്പെടുത്തുന്നതിലും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും വിവേകപൂര്‍ണ്ണമായ റിസ്‌ക് മാനേജ്മെന്റ് മാനദണ്ഡങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നതിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.”

English Summary

Muthoot Mini Financiers Limited has rebranded as Muthoot MCred Limited, announcing the change alongside strong Q3 results. Revenue for the quarter ended December 31 rose 44.86% to Rs 294.83 crore, while net profit surged 91.88% to Rs 52.16 crore. AUM grew 43.98% to Rs 5,494.58 crore, with gold loans contributing 94.02%. NPAs remained low at 0.7% of total loans.
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version