കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് കേന്ദ്രീകൃത ബ്രാഞ്ചുകള്‍ തുടങ്ങാന്‍ പിഎന്‍ബി; ഈ വര്‍ഷം 20% ബിസിനസ് വളര്‍ച്ച ലക്ഷ്യം

രാജ്യത്തുടനീളം ആരംഭിക്കുന്ന 10-12 സ്റ്റാര്‍ട്ടപ്പ് കേന്ദ്രീകൃത ശാഖകളില്‍ രണ്ടെണ്ണം കേരളത്തിലായിരിക്കുമെന്നും അശോക് ചന്ദ്ര വ്യക്തമാക്കി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇവിടെ നിന്ന് ലഭിക്കും

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് എംഡിയും സിഇഒയുമായ അശോക് ചന്ദ്ര സംസാരിക്കുന്നു. ചെന്നൈ സോണല്‍ മാനേജര്‍ പി മഹേന്ദര്‍ സമീപം

ദക്ഷിണേന്ത്യയിലും കേരളത്തിലും പഞ്ചാബ് നാഷണല്‍ ബാങ്ക് സാന്നിധ്യം വര്‍ധിപ്പിക്കും. കേരളത്തില്‍ 9 ശാഖകള്‍ കൂടി ഈ വര്‍ഷം ആരംഭിക്കുമെന്ന് പിഎന്‍ബി എംഡിയും സിഇഒയുമായ അശോക് ചന്ദ്ര പറഞ്ഞു. നിലവില്‍ 195 ശാഖകളാണ് പിഎന്‍ബിക്ക് കേരളത്തിലുള്ളത്. രാജ്യത്തുടനീളം ആരംഭിക്കുന്ന 10-12 സ്റ്റാര്‍ട്ടപ്പ് കേന്ദ്രീകൃത ശാഖകളില്‍ രണ്ടെണ്ണം കേരളത്തിലായിരിക്കുമെന്നും അശോക് ചന്ദ്ര വ്യക്തമാക്കി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇവിടെ നിന്ന് ലഭിക്കും.

ഈ വര്‍ഷം കേരള വിപണിയില്‍ 20% വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് അശോക് ചന്ദ്ര പറഞ്ഞു. 25,000 കോടി രൂപയുടെ ബിസിനസ് കേരളത്തില്‍ ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് 11,000 കോടി രൂപയുടെ വായ്പകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ ബാങ്കിംഗ് രംഗത്ത് തന്നെ ഏറ്റവും മികച്ച പരിഷ്‌കാരങ്ങളാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് നടപ്പാക്കുകയെന്ന് എറണാകുളം ടിഡിഎം ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അശോക് ചന്ദ്ര വ്യക്തമാക്കി. ബാങ്കിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്. ചെന്നൈ സോണല്‍ മാനേജര്‍ പി മഹേന്ദര്‍, എറണാകുളം സര്‍ക്കിള്‍ ഹെഡ് ആര്‍ രാം മോഹന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

അത്യാധുനിക ശാഖകള്‍

പിഎന്‍ബിയുടെ രാജ്യത്താകെയുള്ള 10,228 ശാഖകളെയും അത്യാധുനിക സൗകര്യങ്ങളുള്ള സേവന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് അശോക് ചന്ദ്ര അറിയിച്ചു. ശാഖകളിലെ സേവന നിലവാരവും അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനാണ് ബാങ്ക് മുന്‍ഗണന നല്‍കുന്നത്. ഇതിനായി ക്യു ആര്‍ കോഡ് അധിഷ്ഠിത ഫീഡ്ബാക്ക് സംവിധാനം ഏര്‍പ്പെടുത്തി. ഉപഭോക്താക്കള്‍ക്ക് ശാഖയിലെ സേവനങ്ങളെക്കുറിച്ച് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് തത്സമയം അഭിപ്രായം രേഖപ്പെടുത്താം. ഈ ഫീഡ്ബാക്ക് ജീവനക്കാരുടെ പ്രകടന വിലയിരുത്തലിന്റെ ഭാഗമായി പരിഗണിക്കും.

അതിവേഗ വായ്പകള്‍

ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് നല്‍കുന്ന വായ്പകളുടെ മൂന്നിലൊന്നും ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തിലാണ്. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് വെറും 30-35 മിനിറ്റിനുള്ളില്‍ വായ്പകള്‍ അനുവദിക്കും. പുതിയ സംരംഭകര്‍ക്ക് 25 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഈടില്ലാതെ ഡിജിറ്റലായി ലഭ്യമാക്കും.

ലക്ഷുറ ക്രെഡിറ്റ് കാര്‍ഡ്

ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള ഉപഭോക്താക്കളെ (എച്ച്എന്‍ഐ) ലക്ഷ്യമിട്ട് പിഎന്‍ബി പുതുതായി ‘ലക്ഷുറ’ മെറ്റല്‍ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളും എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങളും ഈ കാര്‍ഡിന്റെ പ്രത്യേകതയാണ്. ബാങ്കിന്റെ ബ്രാന്‍ഡ് അംബാസഡറായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഈ പ്രീമിയം വിഭാഗത്തിന്റെയും മുഖം.

വനിതാ ശാക്തീകരണം

പിഎന്‍ബിയിലെ ജീവനക്കാരില്‍ 29-30 ശതമാനവും സ്ത്രീകളാണെന്ന് അശോക് ചന്ദ്ര ചൂണ്ടിക്കാട്ടി. വനിതകള്‍ക്കായി പ്രത്യേക പദ്ധതികള്‍ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് 10 ലക്ഷം രൂപയുടെ ക്യാന്‍സര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. സ്വയംസഹായ സംഘങ്ങള്‍ക്കും (എസ്എച്ച്ജി) വനിതാ സംരംഭകര്‍ക്കും വായ്പ നല്‍കുന്നതില്‍ പ്രത്യേക മുന്‍ഗണന നല്‍കും.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version