യെസ് ബാങ്കിന്റെ 13.18% ഓഹരികള്‍ വിറ്റ് എസ്ബിഐ സ്വന്തമാക്കിയത് 8889 കോടി രൂപ; കൂടുതല്‍ ഓഹരികള്‍ വാങ്ങാന്‍ ജപ്പാന്‍ ധനകാര്യ സ്ഥാപനം

വമ്പന്‍ ഓഹരി വില്‍പ്പനക്ക് ശേഷവും യെസ് ബാങ്കില്‍ 10.8% ഓഹരികള്‍ എസ്ബിഐക്കുണ്ട്. 2020 മാര്‍ച്ചില്‍ യെസ് ബാങ്കിന്റെ 49% ഓഹരികളാണ് 7250 കോടി രൂപയ്ക്ക് എസ്ബിഐ സ്വന്തമാക്കിയിരുന്നത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: AI-generated

യെസ് ബാങ്കിന്റെ 13.18% ഓഹരികള്‍ ജാപ്പനീസ് ധനകാര്യ സേവന സ്ഥാപനമായ സുമിതോമോ മിത്സുയി ബാങ്കിംഗ് കോര്‍പ്പറേഷന് (എസ്എംബിസി) കൈമാറി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). 8,888.97 കോടി രൂപയാണ് എസ്ബിഐക്ക് ഓഹരികളുടെ വിലയായി ലഭിച്ചത്. പണം കൈമാറ്റത്തിന് ആര്‍ബിഐയും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയും അംഗീകാരം നല്‍കിയതിനെത്തുടര്‍ന്ന് പണം എസ്ബിഐയുടെ അക്കൗണ്ടിലെത്തി.

നേട്ടമുണ്ടാക്കി എസ്ബിഐ

വമ്പന്‍ ഓഹരി വില്‍പ്പനക്ക് ശേഷവും യെസ് ബാങ്കില്‍ 10.8% ഓഹരികള്‍ എസ്ബിഐക്കുണ്ട്. 2020 മാര്‍ച്ചില്‍ യെസ് ബാങ്കിന്റെ 49% ഓഹരികളാണ് 7250 കോടി രൂപയ്ക്ക് എസ്ബിഐ സ്വന്തമാക്കിയിരുന്നത്. കടക്കെണിയിലായ സ്വകാര്യ ബാങ്കിനെ രക്ഷിച്ചെടുക്കാന്‍ ആര്‍ബിഐ തയാറാക്കിയ പുനസംഘടനാ പദ്ധതി പ്രകാരമായിരുന്നു ഈ ഓഹരി ഏറ്റെടുക്കല്‍. 2020 ജൂലൈയില്‍ ഫോളോ ഓണ്‍ പബ്ലിക് ഓഫറിലൂടെ കൂടുതല്‍ ഓഹരികള്‍ എസ്ബിഐ സ്വന്തമാക്കി. അഞ്ച് വര്‍ഷത്തിനു ശേഷം വന്‍ ലാഭമാണ് കുറച്ച് ഓഹരി മാത്രം ജാപ്പനീസ് സ്ഥാപനത്ത് കൈമാറി എസ്ബിഐയടക്കമുള്ള നിക്ഷേപകര്‍ നേടിയിരിക്കുന്നത്.

വലിയ പദ്ധതികള്‍

അതേസമയം യെസ് ബാങ്കിന്റ കൂടുതല്‍ ഓഹരികള്‍ വാങ്ങാനാണ് എസ്എംബിസിയുടെ പദ്ധതി. 3100 കോടി രൂപ മുടക്കി കാര്‍ലൈല്‍ ഗ്രൂപ്പില്‍ നിന്ന് 4.2% ഓഹരികള്‍ എസ്എംബിസി സ്വന്തമാക്കും. എസ്ബിഐയുടെയും കൊടാക് മഹീന്ദ്ര ബാങ്കിന്റെയും ഓഹരികള്‍ വാങ്ങിയതോടെ നിലവില്‍ യെസ് ബാങ്കിന്റെ 20% ഓഹരികള്‍ എസ്എംബിസിയുടെ പക്കലുണ്ട്. ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് ഒരു വിദേശ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണ് എസ്എംബിസിയുടേത്. ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ ഏറെ ആത്മവിശ്വാസത്തോടെയാണ് ജപ്പാനിലെ രണ്ടാമത്തെ വലിയ ധനകാര്യ സ്ഥാപനമായ എസ്എംബിസി കാണുന്നത്. അതിനാല്‍ തന്നെ ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് കൂടുതല്‍ നിക്ഷേപം ജാപ്പനീസ് സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version