റഷ്യക്കാര്‍ക്ക് ഇനി ഇന്ത്യയില്‍ ക്യാഷ്‌ലെസ്സാകാം; ഇ-വാലറ്റ് മുഖേന ഇടപാടുകള്‍ നടത്താന്‍ സൗകര്യം

റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സ്‌ബെര്‍ബാങ്ക് ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡ് മാനേജ്‌മെന്റ് ആപ്പായ ചെക്കുമായി പങ്കാളിത്തം ആരംഭിച്ചു.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: AI-generated

റഷ്യക്കാര്‍ക്ക് ഇനി ഇന്ത്യയില്‍ ക്യാഷ്‌ലെസ്സ് പേയ്‌മെന്റ് സേവനങ്ങള്‍ ആസ്വദിക്കാം. റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സ്‌ബെര്‍ബാങ്ക് ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡ് മാനേജ്‌മെന്റ് ആപ്പായ ചെക്കുമായി പങ്കാളിത്തം ആരംഭിച്ചു. ഇതിലൂടെ റഷ്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യയില്‍ ക്യാഷ്‌ലെസ്സ് പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കുമെന്ന് സ്‌ബെര്‍ബാങ്ക് അറിയിച്ചു.

മൊബൈല്‍ ബാങ്കിംഗ് മേഖലയില്‍ ഇന്ത്യ-റഷ്യ സാമ്പത്തിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലെ നിര്‍ണ്ണായക ചുവടുവെപ്പാണ് ചെക്ക്-സ്‌ബെര്‍ബാങ്ക് പങ്കാളിത്തമെന്ന് ബാങ്കിംഗ് രംഗത്തെ പ്രമുഖകര്‍ കരുതുന്നു. iOS, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഈ മൊബൈല്‍ ആപ്പ് ലഭ്യമാണ്. റഷ്യക്കാര്‍ക്ക് ഈ ആപ്പ് ഉപയോഗിക്കുന്നതിന് സാധുതയുള്ള ഇന്ത്യന്‍ വിസയും പാസ്‌പോര്‍ട്ടും ആവശ്യമാണ്.

ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് റഷ്യക്കാര്‍ ആപ്പ് മുഖേന ന്ത്യയില്‍ ഒരു പാര്‍ട്ണര്‍ ഏജന്റിനെ കണ്ടെത്തി കൂടിക്കാഴ്ച ബുക്ക് ചെയ്യണം. ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും ഈ സേവനം ലഭ്യമായിരിക്കും. ആപ്പ് പ്രവര്‍ത്തനക്ഷമമാക്കിയതിന് ശേഷം സ്‌ബെര്‍ബാങ്ക് ഓണ്‍ലൈനിലൂടെ ഇ-വാലറ്റില്‍ പണം നിക്ഷേപിച്ച് ഉപയോഗിക്കാമെന്ന് സ്‌ബെര്‍ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു.

യുക്രൈന്‍ യുദ്ധം ആരംഭിച്ച ശേഷം ഉപരോധം മൂലം റഷ്യന്‍ സഞ്ചാരികള്‍ക്ക് വിദേശങ്ങളില്‍ വിസ, മാസ്റ്റര്‍കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നില്ല. യാത്രകളില്‍ കൂടുതല്‍ പണം കയ്യില്‍ കൊണ്ടുനടക്കുന്നത് റിസ്‌ക് ആയിരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യയില്‍ അവര്‍ക്ക് ആശ്വാസമാകുന്ന നടപടി ഉണ്ടായിരിക്കുന്നത്.

സാമ്പത്തിക ബന്ധങ്ങള്‍, ടൂറിസം, കുടിയേറ്റം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധങ്ങള്‍ വളരെ വേഗം മെച്ചപ്പെടുന്ന സ്ഥിതിയില്‍ ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടയിലെ ക്യാഷ്‌ലെസ് ഇടപാടുകള്‍ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് സ്‌ബെര്‍ബാങ്ക് മാനേജ്‌മെന്റ് ബോര്‍ഡ് ഡെപ്യൂട്ടി ചെയര്‍മാന്‍ അനടോളി പോപോവ് പറഞ്ഞു. റഷ്യയിലെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഇപ്പോള്‍ തന്നെ റഷ്യയില്‍ നിന്നും നാട്ടിലേക്ക് അവരുടെ അക്കൗണ്ട് നമ്പറുകളിലൂടെ പണം അയക്കാനുള്ള സൗകര്യമുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ അവരുടെ ട്യൂഷന്‍ ഫീസ് അടയ്ക്കാനും സൗകര്യങ്ങളുണ്ട്. അതിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ റഷ്യന്‍ സഞ്ചാരികള്‍ക്ക് ഇന്ത്യയില്‍ ക്യാഷ്‌ലെസ്സ് സേവനങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ക്യൂആര്‍ കോഡ് പേയ്‌മെന്റ് അവര്‍ക്കും ഇനി ചെയ്യാം- പോപോവ് വ്യക്തമാക്കി.

ബെംഗളൂരു ആസ്ഥാനമായ ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയാണ് ചെക്ക്. ദേശീയ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്റെ UPI വണ്‍ വേള്‍ഡ് എന്നതിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഒന്നാണിത്. ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാതെ തന്നെ ചെക്ക് പോലുള്ള കമ്പനികള്‍ നല്‍കുന്ന ഇ വാലറ്റുകളിലൂടെ യുപിഐ ഇടപാടുകള്‍ നടത്താന്‍ പുതിയ സൗകര്യം വഴി റഷ്യക്കാര്‍ക്ക് സാധിക്കും. KYC പ്രക്രിയ മാത്രമേ ഇതിനായി അവര്‍ നടത്തേണ്ടതുള്ളു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version