ഇന്‍ഡെല്‍ മണി എന്‍സിഡി കടപ്പത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യത

ഒന്നര ഇരട്ടി അധിക വരിക്കാരെ നേടി ഇന്‍ഡല്‍ മണി പബ്ലിക് ഇഷ്യു

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

സ്വര്‍ണ്ണ വായ്പാ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍ മണിയുടെ അഞ്ചാമത് പബ്ലിക് ഇഷ്യു 156.51 ശതമാനം അധിക വരിക്കാരെ നേടി. ഇന്‍ഡെല്‍ മണിയുടെ സുരക്ഷിതവും വീണ്ടെടുക്കാവുന്നതും മാറ്റാനാവാത്തതുമായ 1000 രൂപ വീതം മുഖ വിലയുള്ള 75 കോടി രൂപയുടെ കടപ്പത്രങ്ങളാണ് (NCD) പ്രതീക്ഷിച്ചതിനേക്കാള്‍ ഒന്നര ഇരട്ടിയിലേറെ വരിക്കാരെ ആകര്‍ഷിച്ചത്. ഇഷ്യുവിന്റെ അവസാന ദിനം 117.38 കോടി രൂപയുടെ കടപ്പത്രങ്ങള്‍ സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു.

റിഡീം ചെയ്യുമ്പോള്‍ പ്രതിവര്‍ഷം 13.44 ശതമാനം വരെ നേട്ടം നല്‍കുന്ന എന്‍സിഡി കടപ്പത്രങ്ങളുടെ സബ്സ്‌ക്രിബ്ഷന്‍ 2024 ഒക്ടോബര്‍ 21 ന് തുടങ്ങി നവംബര്‍ 4 നാണ് ക്ലോസ് ചെയ്തത്. ഇവ നവംബര്‍ 11 നോ അതിനു ശേഷമോ മുംബൈ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുമെന്നു കരുതുന്നു. 75 കോടി രൂപ വരെ പരിധിയുള്ള ഈ കടപ്പത്രങ്ങള്‍ പരമാവധി 150 കോടി രൂപ വരെ അധികമായി സബ്സ്‌ക്രൈബ് ചെയ്യാവുന്നതാണ്. ക്രിസില്‍ റേറ്റിംഗില്‍ ഇവയ്ക്ക് ട്രിപ്പിള്‍ ബി പ്ലസ് ലഭിച്ചിട്ടുണ്ട്. വിവിറെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിന്റ ലീഡ് മാനേജര്‍മാര്‍.

എന്‍സിഡി കടപ്പത്രങ്ങള്‍ക്ക് വിപണിയില്‍ ആവേശകരമായ സ്വീകരണം ലഭിച്ചതില്‍ ഇന്‍ഡെല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍ അതിയായ സന്തോഷം പ്രകടിപ്പിച്ചു. തങ്ങളുടെ ബിസിനസ് മോഡലില്‍ നിക്ഷേപകര്‍ അര്‍പ്പിച്ച വിശ്വാസത്തിനു തെളിവാണിതെന്നും ഭാവി പരിപാടികളുമായി മുന്നോട്ടു പോകാന്‍ ഇതു പ്രോത്സാഹനം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version