മുദ്രാ വായ്പക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നു; സംരംഭകത്വ രംഗത്ത് കുതിപ്പ്

ചെറുകിട സംരംഭങ്ങള്‍ക്ക് മൂലധനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരം കേരളത്തില്‍ വായ്പ തേടുന്നവരുടെ എണ്ണമാണ് ഉയരുന്നത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

മുദ്രാ വായ്പക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നു. ചെറുകിട സംരംഭങ്ങള്‍ക്ക് മൂലധനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരം കേരളത്തില്‍ വായ്പ തേടുന്നവരുടെ എണ്ണമാണ് ഉയരുന്നത്. വായ്പ എടുക്കുന്നവരുടെ എണ്ണം 2022-23ല്‍ 17.81 ലക്ഷത്തിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ 2017-18ലും 2019-20ലും 21-23 ലക്ഷം ഇടപാടുകാര്‍ ഉണ്ടായിരുന്നു. ഈ സ്ഥിതിയിലേക്ക് വായ്പ എടുക്കുന്നവരുടേ എണ്ണം തിരിച്ചെത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇടപാടുകാര്‍ 19.73 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്.

50,000 രൂപവരെ വായ്പ ലഭിക്കുന്ന ശിശു, അമ്പതിനായിരത്തിന് മുകളില്‍ 5 ലക്ഷം രൂപവരെ കിട്ടുന്ന കിഷോര്‍, 5 ലക്ഷത്തിന് മുകളില്‍ 10 ലക്ഷം രൂപവരെ കിട്ടുന്ന തരുണ്‍ എന്നിങ്ങനെ മൂന്ന് വായ്പാവിഭാഗങ്ങളാണ് മുദ്രാ യോജനയിലുള്ളത്.കൂടുതല്‍ പേര്‍ സംരംഭകത്വത്തിലേക്ക് തിരിയുന്നു എന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഇത് രാജ്യത്ത് സമ്പദ്സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണമാണ്.

2023-24 കാലയളവില്‍ ബാങ്കുകള്‍ വിതരണം ചെയ്ത റെക്കോഡ് വായ്പ തുക 18,015 കോടിയാണ്. 2022-23 ല്‍ 15,079 കോടി രൂപആയിരുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഏറ്റവുമധികം തുക വിതരണം ചെയ്തത് കിഷോര്‍ വിഭാഗത്തിലാണ്. 9,328 കോടി രൂപ. 2022-23ല്‍ 7,851 കോടി രൂപയായിരുന്നു ഈ വിഭാഗത്തില്‍ വായ്പ നല്‍കിയത്

ശിശു വിഭാഗത്തിലെ വിതരണം മുന്‍വര്‍ഷത്തെ 3,595 കോടി രൂപയില്‍ നിന്ന് കഴിഞ്ഞവര്‍ഷം 3,895 കോടി രൂപയിലേക്ക് ഉയര്‍ന്നു. തരുണ്‍ വായ്പകളുടെ മൂല്യം 3,632.12 കോടി രൂപയില്‍ നിന്ന് 4,790 കോടി രൂപയായും മെച്ചപ്പെട്ടു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version