ബജറ്റ് പ്രഖ്യാപനം ചെറുകിട, സംരംഭങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരമെന്ന് ഇസാഫ് എംഡി

മല്‍സരാധിഷ്ഠിത നിരക്കില്‍ വായ്പകള്‍ ലഭിക്കുന്നതില്‍ എംഎസ്എംഇകള്‍ക്കുള്ള ആശങ്കകള്‍ക്ക് ഇത് പരിഹാരം നല്‍കുമെന്നും അദ്ദേഹം

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

എംഎസ്എംഇ സംരംഭങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ധനകാര്യ മേഖലയെ ഒരുക്കുമെന്ന ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ കെ പോള്‍ തോമസ്. മല്‍സരാധിഷ്ഠിത നിരക്കില്‍ വായ്പകള്‍ ലഭിക്കുന്നതില്‍ എംഎസ്എംഇകള്‍ക്കുള്ള ആശങ്കകള്‍ക്ക് ഇത് പരിഹാരം നല്‍കുമെന്നും അദ്ദേഹം.

ബാങ്ക് വായ്പാ ലഭ്യത സുഗമമാകുന്നതോടെ എംഎസ്എംഇകള്‍ ആഭ്യന്തര വിപണിയിലും രാജ്യാന്തര വിപണിയിലും കൂടുതല്‍ മത്സരക്ഷമമാകാന്‍ കഴിയുമെന്നതിനാല്‍ ഇതൊരു സുപ്രധാന തീരുമാനമാണ്. എങ്കിലും ഇത് നയരൂപരേഖയെ ആശ്രയിച്ചിരിക്കും. മൂലധന വായ്പകള്‍ക്കും മറ്റു ഇളവുകള്‍ക്കുമായി പുതിയ വഴികള്‍ തുറക്കുന്നതോടെ ഈ നയം എംഎസ്എംഇകള്‍ക്ക് വളരെയധികം പ്രയോജനകരമാകുമെന്ന് ഉറപ്പാണ്.

പിഎംഎവൈ പദ്ധതിയുടെ വിപുലീകരണം വീടുകളുടെ ക്ഷാമത്തിന് പരിഹാരമാകുന്നതോടൊപ്പം ഈ രംഗത്ത് ബാങ്കുകള്‍ക്കും ഒരു അവസരമാകും. സ്വകാര്യ മേഖലയില്‍ നൂതനാശയങ്ങള്‍ക്ക് ദീര്‍ഘകാല പലിശ രഹിത ഫണ്ട് ലഭ്യമാക്കുന്നതും സ്വയം സഹായ സംഘങ്ങളിലൂടെ കൂടുതല്‍ വനിതാ സംരംഭകരെ സൃഷ്ടിക്കുന്നതിന് നല്‍കുന്ന ശ്രദ്ധയും സ്വാഗതാര്‍ഹമായ നീക്കമാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version