782.52 കോടി രൂപയുടെ അറ്റാദായവുമായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് പുതിയ റെക്കോഡ്

137.87 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 197.19 ശതമാനം വാര്‍ഷിക വര്‍ധനയോടെ 305.36 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 102.75 കോടി രൂപയായിരുന്നു. 2023 ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 203.24 കോടി രൂപയില്‍ നിന്ന് 483.45 കോടി രൂപയായും വര്‍ധിച്ചു. 137.87 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച.

മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 5.48 ശതമാനത്തില്‍ നിന്നും 74 പോയിന്റുകള്‍ കുറച്ച് 4.74 ശതമാനമാനത്തിലെത്തിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 65 പോയിന്റുകള്‍ കുറച്ച് 2.26 ശതമാനത്തില്‍ നിന്നും 1.61 ശതമാനമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു. ഓഹരികളിന്മേലുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 6.42 ശതമാനത്തില്‍ നിന്നും 16.38 ശതമാനമായി ഉയര്‍ന്നു. ആസ്തികളിന്മേലുള്ള വരുമാനം 0.39 ശതമാനത്തില്‍ നിന്നും 1.07 ശതമാനമായും വര്‍ധിച്ചു. മൂന്നാം പാദത്തില്‍ നീക്കിയിരുപ്പ് അനുപാതം 77.97 ശതമാനമാക്കിയും മെച്ചപ്പെടുത്തി.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version