പുതിയ യെസ്ഡി റേഞ്ചുമായി ജാവ-യെസ്ഡി

അഡ്വഞ്ചർ മോഡലിൽ ആദ്യമായി ട്യൂബ്‌ലെസ് ക്രോസ്-സ്‌പോക്ക് വീലുകളും പുതിയ നിറഭേദങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഓണത്തോടനുബന്ധിച്ചുള്ള ഉത്സവ സീസണിന് മുന്നോടിയായി ജാവ-യെസ്ഡി മോട്ടോർസൈക്കിൾസ് 2026-ലെ പുതിയ യെസ്ഡി റേഞ്ച് കേരളത്തിൽ അവതരിപ്പിച്ചു. യെല്ലോ ഫാൽക്കൺ അഡ്വഞ്ചർ, ഗ്രീൻ മാംബ റോഡ്സ്റ്റർ, ഗ്രേ പാന്തർ സ്ക്രാംബ്ലർ എന്നീ മൂന്ന് പുതിയ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അഡ്വഞ്ചർ മോഡലിൽ ആദ്യമായി ട്യൂബ്‌ലെസ് ക്രോസ്-സ്‌പോക്ക് വീലുകളും പുതിയ നിറഭേദങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ നിലവിൽ 20-ലേറെ ടച്ച് പോയിന്റുകൾ ആരംഭിച്ച കമ്പനി FY28-ഓടെ രാജ്യത്താകെ 700 ടച്ച് പോയിന്റുകളായി ശൃംഖല വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. യെല്ലോ ഫാൽക്കൺ അഡ്വഞ്ചറിന് ₹2,13,969 മുതൽ ₹2,33,969 വരെയും, ഗ്രീൻ മാംബ റോഡ്സ്റ്ററിനും ഗ്രേ പാന്തർ സ്ക്രാംബ്ലറിനും ₹2,06,969 (എക്‌സ്-ഷോറൂം, കേരളം) എന്നിങ്ങനെയാണ് വില.

“ഓണക്കാലത്ത് കേരളത്തിൽ നിന്ന് 2026 റേഞ്ച് അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കേരളത്തിലെ റൈഡർമാരുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം സംസ്ഥാനത്ത് ഞങ്ങളുടെ വിഭാഗത്തിലെ ഒന്നാം നമ്പർ ബ്രാൻഡാകുമെന്ന ആത്മവിശ്വാസവുമുണ്ട്,” എന്ന് ക്ലാസിക് ലെജൻഡ്സ് സഹസ്ഥാപകൻ അനുപം തരേജ പറഞ്ഞു. പുതിയ മോഡലുകളുടെ ബുക്കിംഗ് രാജ്യവ്യാപകമായി ആരംഭിച്ചതായും കമ്പനി അറിയിച്ചു

English Summary

Jawa-Yezdi has launched three new 2026 models in Kerala, featuring updated designs, new colours, tube-less cross-spoke wheels, competitive pricing, and an expanding nationwide touchpoint network.
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version