ബാറ്റ്മാന്‍ കാറില്‍ ഉലകം ചുറ്റാം, മഹീന്ദ്രയുടെ ബാറ്റ്മാന്‍ എഡിഷന്‍ വരുന്നു; പക്ഷേ എല്ലാവര്‍ക്കും കിട്ടില്ല, വില അറിയണോ…

ഈ മാസം 23 ന് ബുക്കിംഗ് ആരംഭിക്കുന്ന വണ്ടി ബാറ്റ്മാന്‍ ഡേ ആയ സെപ്റ്റംബര്‍ 20 മുതല്‍ ഡെലിവര്‍ ചെയ്തുതുടങ്ങും.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ബാറ്റ്മാന്‍ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. തങ്ങളുടെ പ്രിയ കഥാപാത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട കാര്‍ സ്വന്തമാക്കാന്‍ അതുല്യാവസരം ഒരുങ്ങുകയാണ്. ലോകത്തിലാദ്യമായി ഇത്തരത്തിലൊരു ബാറ്റ്മാന്‍ കാറിന് രൂപം നല്‍കാനൊരുങ്ങുകയാണ് മഹീന്ദ്ര. ഇതിനായി വാര്‍ണര്‍ ബ്രോസ് ഡിസ്‌കവറി ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സുമായി ഒന്നിക്കുകയാണ് കമ്പനി. BE 6 ബാറ്റ്മാന്‍ എഡിഷനുള്ള ബുക്കിംഗ് ഈ മാസം 23ന് ആരംഭിക്കും. പക്ഷേ 300 യൂണിറ്റുകള്‍ മാത്രമേ ഈ മോഡലിനുണ്ടാകൂ. അതുകൊണ്ട് ബാറ്റ്മാന്‍ പ്രേമികള്‍ ബുക്കിംഗ് തുടങ്ങിയാല്‍ കയ്യോടെ ഈ അവസരം ഉപയോഗപ്പെടുത്തിക്കൊള്ളൂ.

ലോകത്തിലെ തന്നെ ആദ്യത്തെ ബാറ്റ്മാന്‍-ഇന്‍സ്പയേഡ് എസ്‌യുവി എന്ന വിശേഷണത്തോടെയാണ് ബാറ്റ്മാന്‍ എഡിഷന്‍ പുറത്തിറങ്ങുന്നത്. 27.79 ലക്ഷം രൂപയാണ് വണ്ടിയുടെ എക്‌സ്-ഷോറൂം വില. ഈ മാസം 23 ന് ബുക്കിംഗ് ആരംഭിക്കുന്ന വണ്ടി ബാറ്റ്മാന്‍ ഡേ ആയ സെപ്റ്റംബര്‍ 20 മുതല്‍ ഡെലിവര്‍ ചെയ്തുതുടങ്ങും. 

ആധുനിക ലക്ഷ്വറിയും സിനിമാറ്റിക് ഹെറിറ്റേജും ഒന്നിക്കുന്ന മോഡലെന്നാണ് മഹീന്ദ്ര ബാറ്റ്മാന്‍ എഡിഷനെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് ഈ കാര്‍ ഓടിക്കുന്ന ഒരു സാധാരണ മോട്ടറിംഗ് അനുഭവമായിരിക്കില്ല നല്‍കുക.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version