കിയ മുതല്‍ മെഴ്സിഡസ് ബെന്‍സ് വരെ; അഞ്ചു പുതിയ കാറുകള്‍ ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍!

കിയയുടെ രണ്ടു മോഡലുകളും നിസാന്‍, ബിവൈഡി, മെഴ്സിഡീസ് എന്നിവയുടെ ഓരോ മോഡലുകളുമാണ് ഒക്ടോബറില്‍ വിപണി പിടിക്കുന്നത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

കുതിച്ചും കിതച്ചും മുന്നേറുന്ന, ഇടക്ക് ബ്രേക്ക് എടുക്കുന്ന, വീണ്ടും കുതിക്കുന്ന ഇന്ത്യന്‍ കാര്‍ വിപണി ഒക്ടോബറില്‍ അതിന്റെ എല്ലാ ത്രിലോടും കൂടിയുള്ള കുതിപ്പ് തുടരും. കാരണം, ഒക്ടോബറില്‍ അഞ്ചു പുതിയ കാറുകളാണ് ഇന്ത്യന്‍ വിപണിയിലേക്കിറങ്ങാന്‍ തയ്യാറെടുത്തു നില്‍ക്കുന്നത്. കിയയുടെ രണ്ടു മോഡലുകളും നിസാന്‍, ബിവൈഡി, മെഴ്സിഡീസ് എന്നിവയുടെ ഓരോ മോഡലുകളുമാണ് ഒക്ടോബറില്‍ വിപണി പിടിക്കുന്നത്.

കിയ കാര്‍ണിവലിന്റെ പുതുതലമുറ മോഡലാണ് ഒക്ടോബര്‍ മൂന്നിന് പുറത്തിറങ്ങുക. പുതിയ കാര്‍ണിവലില്‍ ലിമസീന്‍, ലിമസീന്‍ പ്ലസ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണുള്ളത്. അതേസമയം തുടക്കത്തില്‍ 7 സീറ്റര്‍(2+2+3) മോഡലാണുണ്ടാവുക. ഇതില്‍ രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും മൂന്നാം നിരയില്‍ ബഞ്ച് സീറ്റുമാണ് നല്‍കിയിരിക്കുന്നത്. 193 എച്ച്പി, 2.2 ലീറ്റര്‍, ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് കിയ കാര്‍ണിവലിന്റെ കരുത്ത്. 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണുള്ളത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി(CBU) ചെയ്യുന്ന വാഹനമാണിത്. വില 50 ലക്ഷം രൂപക്കു മുകളില്‍ എന്നതാ മാത്രമാണ് അല്പം ഷോക്കിങ് ആയ ഘടകം.

കിയ കാര്‍ണിവല്‍

ഒക്ടോബര്‍ മൂന്നിനു തന്നെയാണ് കിയ രണ്ടാം മോഡലായ ഇവി9 ഇലക്ട്രിക് എസ് യു വി പുറത്തിറക്കുന്നത്. 99.8kWh ബാറ്ററി പാക്കാണ് ഇന്ത്യയിലെത്തുന്ന ഇവി9ന്. റേഞ്ച് 561 കീമി(ARAI). ഡ്യുവല്‍ മോട്ടോറുള്ളവാഹനത്തിന് ഓള്‍ വീല്‍ ഡ്രൈവും സാധ്യമാണ്. മോട്ടോറുകള്‍ 384 എച്ച്പി കരുത്തും 700എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്നു. 6 സീറ്ററാണ് സ്റ്റാന്‍ഡേഡ് മോഡല്‍. രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് ഇലക്ട്രിക്ക് അഡ്ജസ്റ്റ്മെന്റ്, മസാജ് ഫങ്ഷന്‍, അഡ്ജസ്റ്റബിള്‍ ലെഗ് സപ്പോര്‍ട്ട് എന്നീ ഫീച്ചറുകളുണ്ട്. അള്‍ട്രാ പ്രീമിയം വിഭാഗത്തിലെ ഈ മോഡലിന് ഒരു കോടിയിലേറെ രൂപ വിലയുണ്ട്.

കിയ ഇവി9 ഇലക്ട്രിക് എസ് യു വി

ഒക്ടോബര്‍ നാലിന് മാഗ്‌നൈറ്റ് മുഖം വിപണി പിടിക്കും. മുന്നിലെ ബംപറുകളിലും ഗ്രില്ലിലും ഹെഡ്ലാംപിലുമെല്ലാം മാറ്റങ്ങളുണ്ടാവും. 72എച്ച്പി, 96എന്‍എം, 1.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെ ഈ ജനകീയ വാഹനത്തില്‍ തുടരാനാണ് സാധ്യത. ടര്‍ബോ വകഭേദത്തില്‍ കരുത്ത് 100എച്ച്പിയിലേക്കും പരമാവധി ടോര്‍ക്ക് 160എന്‍എമ്മിലേക്കും വര്‍ധിക്കും. 5 സ്പീഡ് മാനുവല്‍, എഎംടി സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍.

കിയ മാഗ്‌നൈറ്റ്

ബിവൈഡി ഇമാക്സ് 7

ഇന്ത്യയില്‍ ബിവൈഡി ആദ്യമായി പുറത്തിറക്കിയ 2021ലെ ഇ6ന്റെ ഫേസ് ലിഫ്റ്റഡ് മോഡലാണ് ഇമാക്സ് 7 ഒക്ടോബറില്‍ വിപണി പിടിക്കും. മൂന്നു നിരകളിലായി 6 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകള്‍. പനോരമിക് സണ്‍റൂഫ്, അഡാസ് സുരക്ഷാ ഫീച്ചറുകള്‍ എന്നിവയും ഇ മാക്സ് 7ലുണ്ട്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകള്‍. 55.4kWh ബാറ്ററിയില്‍ 420കീമിയും 71.8kWh ബാറ്ററിയില്‍ 530 കീമിയുമാണ് റേഞ്ച്. ഇന്ത്യയിലെത്തുക ഏത് വകഭേദമെന്ന് ഉറപ്പായിട്ടില്ല. വില 33 ലക്ഷം രൂപ വരെയാകും.

ബിവൈഡി ഇമാക്സ് 7

മെഴ്സിഡീസ് ബെന്‍സ് ഇ ക്ലാസ് ആറാം തലമുറ ഇ ക്ലാസ്(വി214) ആണ് മെഴ്സിഡീസിന്റെ ഉത്സവകാല മോഡല്‍ ഇറങ്ങുന്നതും ഈ ഒക്ടോബറില്‍ തന്നെ. 80 ലക്ഷത്തിലേറെ വിലയുള്ള ഈ ആഡംബര കാറിന്റെ പ്രധാന എതിരാളി ബിഎംഡബ്ല്യു 5 സീരീസ് എല്‍ഡബ്ല്യുബി.

ഇ ക്ലാസ്(വി214)

മുന്‍ഗാമിയേക്കാള്‍ വലിപ്പം കൂടുതലുണ്ട് ബെന്‍സ് ഇ ക്ലാസിന്. 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനുകളാണ് കരുത്ത്. ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 204എച്ച്പി കരുത്തും ഡീസല്‍ എന്‍ജിന്‍ 197എച്ച്പി കരുത്തും പുറത്തെടുക്കും.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version