വലിയ സ്‌ക്രീനും ഇരട്ടി സുരക്ഷയും മുഖം മിനുക്കി ടാറ്റ ആള്‍ട്രോസ്

ഹാരിയറിലും സഫാരിയിലും ഉപയോഗിക്കുന്ന 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് പുതിയ മോഡലില്‍

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ചെറുകാര്‍ വിപണിയില്‍ സ്ഥാനം ഉറപ്പിക്കാന്‍ മുഖം മിനുക്കി ടാറ്റ എത്തുന്നു. ആള്‍ട്രോസിന്റെ പുതിയ വേരിയന്റ് ഉടന്‍ വിപണിയിലെത്തിക്കും. ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി കാമറ, 10.25 ഇഞ്ച് ടച്ച് സ്‌കീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പുതിയ സുരക്ഷ സംവിധാനങ്ങള്‍ എല്ലാം ആള്‍ട്രോസില്‍ ഉണ്ടാകും. കൂടുതല്‍ മികച്ച ഇന്‌ഫോര്‍റ്റൈന്മെന്റ് സിസ്റ്റം ആയിരിക്കും മറ്റൊരു പ്രത്യേകത. ഹാരിയറിലും സഫാരിയിലും ഉപയോഗിക്കുന്ന 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് പുതിയ മോഡലില്‍.

എന്നാല്‍ ഉയര്‍ന്ന മോഡലില്‍ മാത്രമായിരിക്കും വലിയ സ്‌ക്രീന്‍ നല്‍കുക. പെട്രോളും ഡീസല്‍ എന്‍ജിനുകളോടെയാണ് ആള്‍ട്രോസ് വില്‍പനയ്ക്കുള്ളത്. 1.2 ലീറ്റര്‍ റെവൊട്രോണ്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണു കാറിനു കരുത്തേകുന്നത്. 120 എച്ച്പി(സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ 10 എച്ച്പി കൂടുതല്‍) കരുത്ത് പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഡാര്‍ക് ക്രോം/കറുപ്പു നിറങ്ങളിലുള്ള അലോയ് വീലുകളോടെയുള്ള മോഡലാണ് ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

രൂപകല്‍പനയില്‍ ബോണറ്റിലേയും റൂഫിലേയും ട്വിന്‍ റേസിങ് സ്ട്രിപ്പുകള്‍, റേസര്‍ ബാഡ്ജ്, ചെറിയ മാറ്റങ്ങളുള്ള ഗ്രില്‍ എന്നിവയാണ് സ്റ്റാന്‍ഡേഡ് ഹാച്ച് ബാക്കുമായുള്ള പ്രധാന വ്യത്യാസങ്ങള്‍. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍, സെഗ്മെന്റിലെ ആദ്യ വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ആറ് എയര്‍ബാഗുകള്‍, ഇഎസ്സി, ഹെഡ് അപ് ഡിസ്പ്ലേ, വോയ്സ് അസിസ്റ്റഡ് സണ്‍ റൂഫ് എന്നിങ്ങനെയാണ് ഫീച്ചറുകളിലുള്ള വ്യത്യാസങ്ങള്‍.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version