കണ്‍ട്രിമാന്‍ മിനി ഇന്ത്യയില്‍ ആദ്യമായെത്തുന്നു; 462 കി.മീ റേഞ്ചുള്ള വാഹനം ബുക്ക് ചെയ്യാം

ഔദ്യോഗിക വെബ് സൈറ്റ് വഴി ഒരു ലക്ഷം രൂപ നല്‍കിക്കൊണ്ട് ഈ രണ്ടു മോഡലുകളും ചെയ്യാനാവും

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

കണ്‍ട്രിമാന്‍ മിനി ഇന്ത്യയില്‍ ആദ്യമായെത്തുന്നു. നാലാം തലമുറ കൂപ്പര്‍ എസിന്റേയും ഓള്‍ ഇലക്ട്രിക് കണ്‍ട്രിമാന്റേയും പ്രീ ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ച് മിനി. ഔദ്യോഗിക വെബ് സൈറ്റ് വഴി ഒരു ലക്ഷം രൂപ നല്‍കിക്കൊണ്ട് ഈ രണ്ടു മോഡലുകളും ചെയ്യാനാവും.

മുന്നിലെ ഗ്രില്ലില്‍ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും ക്ലാസിക് റൗണ്ട് ഹെഡ്ലാംപിന് രൂപമാറ്റമേതുമില്ലാതെയാണ് 2024 മിനി കൂപ്പര്‍ എസ് 3 ഡോര്‍ വരുന്നത്. 2.0 ലീറ്റര്‍, ഫോര്‍സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് 2004 മിനി കൂപ്പര്‍ എസിന്റെ കരുത്ത്. 204എച്ച്പി കരുത്തും പരമാവധി 300എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്.

നിലവിലെ മോഡലിനേക്കാള്‍ 26പിഎസ് കൂടുതല്‍ കരുത്തും 20എന്‍എം കൂടുതല്‍ ടോര്‍ക്കും പുതിയ മിനി കൂപ്പര്‍ പുറത്തെടുക്കും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുള്ള കൂപ്പര്‍ എസ് 6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമി വേഗതയിലേക്കെത്തും. 42.7 ലക്ഷം രൂപ വിലയുള്ള ഇപ്പോള്‍ വിപണിയിലുള്ള മിനി കൂപ്പര്‍ മോഡലിനേക്കാളും അല്‍പം കൂടിയ വില പുതിയ മിനി കൂപ്പറിന് പ്രതീക്ഷിക്കാം.

മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക്

ICE മോഡലിനു സമാനമായ രൂപത്തിലാണ് വൈദ്യുത മോഡലായ കണ്‍ട്രിമാനും എത്തുന്നത്. എല്‍ഇഡി ഡിആര്‍എലുകള്‍ അടക്കം ഹെഡ് ലൈറ്റുകളുടെ രൂപത്തില്‍ മാത്രമാണ് മാറ്റം. ഫീച്ചറുകളിലേക്കു പ്രധാന സവിശേഷത ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളാണ് കണ്‍ട്രിമാനിലുള്ളതെന്നതാണ്. 201 ബിഎച്ച്പി, 250 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടാറാണ് മിനി കണ്‍ട്രിമാന്റെ കരുത്ത്. 8.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമി വേഗതയിലേക്കു കുതിക്കും. കൂടുതല്‍ കരുത്തുള്ള 494 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന കണ്‍ട്രിമാന്‍ എസ്ഇ ഓള്‍4 മോഡലും മിനി പുറത്തിറക്കുന്നുണ്ട്. ബേസ് മോഡലിന്റെ റേഞ്ച് 462 കി.മീ. എസ്ഇ കണ്‍ട്രിമാന്റെ റേഞ്ച് 433 കിമീ. 462 കി.മീ റേഞ്ചുമായി കണ്‍ട്രിമാന്‍, മിനിയുടെ ഇലക്ട്രിക് കാര്‍ ബുക്ക് ചെയ്യാം

കണ്‍ട്രിമാന്‍ മിനി ഇന്ത്യയില്‍ ആദ്യമായെത്തുന്നു.നാലാം തലമുറ കൂപ്പര്‍ എസിന്റേയും ഓള്‍ ഇലക്ട്രിക് കണ്‍ട്രിമാന്റേയും പ്രീ ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ച് മിനി. ഔദ്യോഗിക വെബ് സൈറ്റ് വഴി ഒരു ലക്ഷം രൂപ നല്‍കിക്കൊണ്ട് ഈ രണ്ടു മോഡലുകളും ചെയ്യാനാവും.

മുന്നിലെ ഗ്രില്ലില്‍ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും ക്ലാസിക് റൗണ്ട് ഹെഡ്ലാംപിന് രൂപമാറ്റമേതുമില്ലാതെയാണ് 2024 മിനി കൂപ്പര്‍ എസ് 3 ഡോര്‍ വരുന്നത്. 2.0 ലീറ്റര്‍, ഫോര്‍സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് 2004 മിനി കൂപ്പര്‍ എസിന്റെ കരുത്ത്. 204എച്ച്പി കരുത്തും പരമാവധി 300എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. നിലവിലെ മോഡലിനേക്കാള്‍ 26പിഎസ് കൂടുതല്‍ കരുത്തും 20എന്‍എം കൂടുതല്‍ ടോര്‍ക്കും പുതിയ മിനി കൂപ്പര്‍ പുറത്തെടുക്കും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുള്ള കൂപ്പര്‍ എസ് 6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമി വേഗതയിലേക്കെത്തും. 42.7 ലക്ഷം രൂപ വിലയുള്ള ഇപ്പോള്‍ വിപണിയിലുള്ള മിനി കൂപ്പര്‍ മോഡലിനേക്കാളും അല്‍പം കൂടിയ വില പുതിയ മിനി കൂപ്പറിന് പ്രതീക്ഷിക്കാം.

മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക്

ICE മോഡലിനു സമാനമായ രൂപത്തിലാണ് വൈദ്യുത മോഡലായ കണ്‍ട്രിമാനും എത്തുന്നത്. എല്‍ഇഡി ഡിആര്‍എലുകള്‍ അടക്കം ഹെഡ് ലൈറ്റുകളുടെ രൂപത്തില്‍ മാത്രമാണ് മാറ്റം. ഫീച്ചറുകളിലേക്കു പ്രധാന സവിശേഷത ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളാണ് കണ്‍ട്രിമാനിലുള്ളതെന്നതാണ്. 201 ബിഎച്ച്പി, 250 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടാറാണ് മിനി കണ്‍ട്രിമാന്റെ കരുത്ത്. 8.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിമി വേഗതയിലേക്കു കുതിക്കും. കൂടുതല്‍ കരുത്തുള്ള 494 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന കണ്‍ട്രിമാന്‍ എസ്ഇ ഓള്‍4 മോഡലും മിനി പുറത്തിറക്കുന്നുണ്ട്. ബേസ് മോഡലിന്റെ റേഞ്ച് 462 കി.മീ. എസ്ഇ കണ്‍ട്രിമാന്റെ റേഞ്ച് 433 കിമീ.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version