എജിഎസ് കാര്‍ മോഡലുകള്‍ക്ക് 5000 രൂപ വിലകുറച്ച് മാരുതി സുസുക്കി

ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എജിഎസ്) എന്നത് 2014-ല്‍ മാരുതി സുസുക്കി അവതരിപ്പിച്ച ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സാങ്കേതികവിദ്യയാണ്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എജിഎസ്) ലൈനപ്പിലെ വിവിധ മോഡലുകള്‍ക്ക് 5000 രൂപ വിലകുറച്ച് മാരുതി സുസുക്കി. 2024 ജൂണ്‍ 1 മുതല്‍ ഇളവുകള്‍ ലഭ്യമായിത്തുടങ്ങും. ഓള്‍ട്ടോ കെ10, എസ്-പ്രസോ, സെലേറിയോ, വാഗണ്‍-ആര്‍, സ്വിഫ്റ്റ്, ഡിസൈയര്‍, ബലേനോ, ഫ്രോങ്ക്സ്, ഇഗ്‌നിസ് എന്നിവയുള്‍പ്പെടെ ജനപ്രിയ മോഡലുകള്‍ക്കെല്ലാം വിലക്കിഴിവ് ബാധകമാണ്.

ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എജിഎസ്) എന്നത് 2014-ല്‍ മാരുതി സുസുക്കി അവതരിപ്പിച്ച ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സാങ്കേതികവിദ്യയാണ്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുടെ പ്രയോജനങ്ങള്‍ ഇത് സംയോജിപ്പിക്കുന്നു, ട്രാന്‍സ്മിഷന്‍ ഇലക്ട്രോണിക് കണ്‍ട്രോളര്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്ന ഇന്റലിജന്റ് ഷിഫ്റ്റ് കണ്‍ട്രോളാണ് ഇതിന്റെ സവിശേഷത. ഈ സംവിധാനം ഡ്രൈവര്‍ ഇടപെടാതെ തന്നെ ഗിയര്‍ ഷിഫ്റ്റുകളും ക്ലച്ച് നിയന്ത്രണവും ഓട്ടോമേറ്റ് ചെയ്യുന്നു, ക്ലച്ചിന്റെ സമന്വയ നിയന്ത്രണവും സുഗമമായ ഗിയര്‍ ഷിഫ്റ്റുകളും ഉറപ്പാക്കുന്നു. ഇത് ഡ്രൈവിംഗുപം ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുന്നു.

ഓള്‍ട്ടോ കെ10, എസ്-പ്രസോ, സെലേറിയോ, വാഗണ്‍-ആര്‍, സ്വിഫ്റ്റ്, ഡിസൈയര്‍, ബലേനോ, ഫ്രോങ്ക്സ്, ഇഗ്‌നിസ് എന്നിവയുള്‍പ്പെടെ ജനപ്രിയ മോഡലുകള്‍ക്കെല്ലാം വിലക്കിഴിവ് ബാധകമാണ്

വില കുറയ്ക്കുന്നതിലൂടെ, മാരുതി സുസുക്കി തങ്ങളുടെ എജിഎസ് വേരിയന്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. മത്സരം ശക്തമായ വിപണിയില്‍ മാരുതിയുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ ഇതിലൂടെ സാധിച്ചേക്കും.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version