50 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ചെലവ് 10 രൂപക്ക് താഴെ; വരുന്നു ഓലയുടെ എസ്1 എക്‌സ് പ്ലസ് ഇ

കുറഞ്ഞ സമയത്തില്‍ ചാര്‍ജ് ചെയ്ത് കൂടുതല്‍ ദൂരം താണ്ടാനാകുന്ന ഓലയുടെ എസ്1 എക്‌സ് പ്ലസ് ഇ സ്‌കൂട്ടറിന് 50 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ചെലവ് 10 രൂപക്ക് താഴെ മാത്രമാണ് വരിക

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഏറ്റവും കുറഞ്ഞ ചെലവില്‍ സ്വന്തം വാഹനത്തില്‍ യാത്രകള്‍ എങ്ങനെ മനോഹരമാക്കാം എന്ന് ചിന്തിക്കുന്നവര്‍ക്കായി ഓലയുടെ എസ്1 എക്‌സ് പ്ലസ് ഇ സ്‌കൂട്ടര്‍ എത്തുന്നു. ദിവസവും കുതിച്ചു കയറുന്ന പെട്രോള്‍-ഡീസല്‍ വില പുച്ഛിച്ചു തള്ളിക്കൊണ്ടാണ് ഓലയുടെ എസ്1 എക്‌സ് പ്ലസ് ഇ വിപണിയില്‍ ഇടം പിടിക്കുന്നത്.

കൃത്യസമയത്ത് ഓഫീസിലെത്താന്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടുകളിലെ ഇടിയും തല്ലും കൊള്ളാന്‍ വയ്യാത്തവര്‍ ഉദ്ദേശിച്ചാണ് ഈ കിടിലന്‍ വണ്ടിയുടെ വരവ്. വാഹനത്തിന്റെ പ്രധാന ആകര്‍ഷണീയത ഇന്ധനക്ഷമതയാണ്. കുറഞ്ഞ സമയത്തില്‍ ചാര്‍ജ് ചെയ്ത് കൂടുതല്‍ ദൂരം താണ്ടാനാകുന്ന ഓലയുടെ എസ്1 എക്‌സ് പ്ലസ് ഇ സ്‌കൂട്ടറിന് 50 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ചെലവ് 10 രൂപക്ക് താഴെ മാത്രമാണ് വരിക.

ദിവസേന 60-70 കിമീ യാത്ര ചെയ്യുന്നവര്‍ക്കു വേണ്ടിയുള്ളതാണ് ഓലയുടെ എസ്1 എക്‌സ് പ്ലസ് ഇ-സ്‌കൂട്ടര്‍. മാര്‍ക്കറ്റിംഗ് ഫീല്‍ഡ് വര്‍ക്ക്, ഫുഡ് ഡെലിവറി, കൊറിയര്‍ തുടങ്ങിയ മേഖലകളില്‍ ജോലി നോക്കുന്നവര്‍ക്ക് സ്മാര്‍ട് ഫീച്ചറുകളേക്കാള്‍ ആവശ്യം മൈലേജ് ആണ്. അവര്‍ക്കും പരിഗണിക്കാവുന്ന മോഡല്‍, തികച്ചും ഉപകാരപ്രദമാകുന്ന മാതൃകയിലാണ് വാഹനത്തിന്റെ നിര്‍മാണം.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version