കിടിലന്‍ മൈലേജ്; ഇതാ മഹീന്ദ്രയുടെ പുതിയ ജീതോ സ്ട്രോങ്

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജ് ജീതോ സ്ട്രോങ്ങിനുണ്ട്. ഇതോടൊപ്പം കൂടുതല്‍ പേലോഡ് ശേഷിയും മറ്റ് ഫീച്ചറുകളും ലഭ്യമാണ്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

വാണിജ്യ വാഹന വിപണിയില്‍ ഒരു മിന്നും താരത്തെക്കൂടി അവതരിപ്പിച്ച് മഹീന്ദ്ര. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉപകമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് അവതരിപ്പിച്ച പുതിയ മോഡലാണ് ‘മഹീന്ദ്ര ജീതോ സ്ട്രോങ്’. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജ് ജീതോ സ്ട്രോങ്ങിനുണ്ട്. ഇതോടൊപ്പം കൂടുതല്‍ പേലോഡ് ശേഷിയും മറ്റ് ഫീച്ചറുകളും ലഭ്യമാണ്.

ഡീസല്‍ വകഭേദത്തിന് 815 കിലോഗ്രാമും സിഎന്‍ജി വകഭേദത്തിന് 750 കിലോഗ്രാമും ഉയര്‍ന്ന പേലോഡ് ശേഷി വാഹനത്തിന്റെ ഉത്പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ഡീസല്‍ വകഭേദത്തിന് ലിറ്ററിന് 32 കിലോമീറ്ററും, സിഎന്‍ജി വകഭേദത്തിന് കിലോഗ്രാമിന് 35 കിലോമീറ്ററുമാണ് മൈലേജ്. ഇലക്ട്രിക് വാക്വം പമ്പ്-അസിസ്റ്റഡ് ബ്രേക്കിംഗ്, ഉപയോക്തൃ സൗഹൃദമായ പുതുപുത്തന്‍ ഡിജിറ്റല്‍ ക്ലസ്റ്റര്‍, മെച്ചപ്പെട്ട സസ്പെന്‍ഷന്‍ എന്നിവയും വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്.

ഡ്രൈവര്‍ക്കായി 10 ലക്ഷം രൂപയുടെ സൗജന്യ ആക്്സിഡന്റ് ഇന്‍ഷുറന്‍സും മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്. 3 വര്‍ഷം അല്ലെങ്കില്‍ 72000 കിലോമീറ്റര്‍ വാറന്റിയും കമ്പനി ഇതോടൊപ്പം നല്‍കുന്നുണ്ട്.

ഡീസല്‍ വകഭേദത്തിന് 5.40 ലക്ഷം രൂപയും, സിഎന്‍ജി വകഭേദത്തിന് 5.50 ലക്ഷം രൂപയുമാണ് വില (എക്സ് ഷോറൂം, കേരളം).

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version